1987 ലെ നിയമസ‌‌ഭാ തിര‌‍‌‍ഞ്ഞെടുപ്പ്... ഇലക്ട്രോണിക് വോട്ടി‌‌ങ് മെ‌‌ഷീനുകളുടെ കാലമല്ല. വൈകുന്നേരമായിട്ടും എല്ലാ സീ‌റ്റില‌െയും ഫല‌‌ങ്ങൾ പുറത്തുവന്നിട്ടില്ല. പക്ഷേ ഇടതുപക്ഷം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രിയാരെന്ന് ഉറപ്പുണ്ടായിരുന്നില്ല. കേരം തിങ്ങും കേരള നാട് കെ.ആർ ഗൗരി ഭരിച്ചീടും | KR Gowri Amma | Manorama News

1987 ലെ നിയമസ‌‌ഭാ തിര‌‍‌‍ഞ്ഞെടുപ്പ്... ഇലക്ട്രോണിക് വോട്ടി‌‌ങ് മെ‌‌ഷീനുകളുടെ കാലമല്ല. വൈകുന്നേരമായിട്ടും എല്ലാ സീ‌റ്റില‌െയും ഫല‌‌ങ്ങൾ പുറത്തുവന്നിട്ടില്ല. പക്ഷേ ഇടതുപക്ഷം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രിയാരെന്ന് ഉറപ്പുണ്ടായിരുന്നില്ല. കേരം തിങ്ങും കേരള നാട് കെ.ആർ ഗൗരി ഭരിച്ചീടും | KR Gowri Amma | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1987 ലെ നിയമസ‌‌ഭാ തിര‌‍‌‍ഞ്ഞെടുപ്പ്... ഇലക്ട്രോണിക് വോട്ടി‌‌ങ് മെ‌‌ഷീനുകളുടെ കാലമല്ല. വൈകുന്നേരമായിട്ടും എല്ലാ സീ‌റ്റില‌െയും ഫല‌‌ങ്ങൾ പുറത്തുവന്നിട്ടില്ല. പക്ഷേ ഇടതുപക്ഷം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രിയാരെന്ന് ഉറപ്പുണ്ടായിരുന്നില്ല. കേരം തിങ്ങും കേരള നാട് കെ.ആർ ഗൗരി ഭരിച്ചീടും | KR Gowri Amma | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1987 ലെ നിയമസ‌‌ഭാ തിര‌‍‌‍ഞ്ഞെടുപ്പ്... ഇലക്ട്രോണിക് വോട്ടി‌‌ങ് മെ‌‌ഷീനുകളുടെ കാലമല്ല. വൈകുന്നേരമായിട്ടും എല്ലാ സീ‌റ്റില‌െയും ഫല‌‌ങ്ങൾ പുറത്തുവന്നിട്ടില്ല. പക്ഷേ ഇടതുപക്ഷം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രിയാരെന്ന് ഉറപ്പുണ്ടായിരുന്നില്ല. കേരം തിങ്ങും കേരള നാട് കെ.ആർ ഗൗരി ഭരിച്ചീടും എന്ന് സഖാക്കൾ മുഖ്യമന്ത്രിയെ നേരത്തെ തീരുമാനിച്ചിരുന്നു. ഭൂരിപക്ഷം പത്രങ്ങളും ഏതാണ്ട് ഇതേ തീരുമാനമെടുത്തിരുന്നു. ചില പത്ര‌ങ്ങൾ ഗൗരിയമ്മ സെക്രട്ടറിയേ‌റ്റിലേക്കു വരുന്നതിന്റെ ഏട്ടുകോളം പടം വരെ മുൻകൂറായി കൊടുത്തിരുന്നു. മനോരമയടക്കം ചില പത്രങ്ങൾ മറ്റു ചിലരുടെ പേരുകളും നൽകിയിരുന്നുവെന്നു മാത്രം. പക്ഷേ പാർട്ടി തീരുമാനം വന്നിട്ടില്ല. എല്ലാവരും അതിനായി കാത്തിരിക്കുകയാണ്.

സിപിഎം നിയമസഭാകക്ഷിനേതാവാരെന്ന തീരുമാനം രാത്രിയേ ഉണ്ടാകൂ എന്നായിരുന്നു ധാരണ. രാ‌ഷ്ട്രീയലേഖകർ രാത്രിയാകാൻ കാത്തിരിക്കുകയാണ്. വൈകിട്ട് ഞാനും ഫോട്ടോഗ്രാഫർ ബി. ജയചന്ദ്രനും എകെജി സെന്ററിലെ ‘മൂഡ്’ ചിത്രത്തിലാക്കാൻ അവിടെയെത്തി. സഖാക്കളുടെ തിരക്കാണെങ്ങും. ഞങ്ങളും ആ മന്ദിരത്തിലേക്കു കടന്നു ചെന്നു.

ADVERTISEMENT

ജയചന്ദ്രന് ഇഎംഎസിനെ നല്ല പരിചയമുണ്ട്. ഇലക്‌ഷന്റെ പ‌ശ്ചാത്തലത്തിൽ പുതിയൊരു പടമെടുക്കാൻ ഒരു ശ്രമം നടത്തിനോക്കി. ഉടനെ അനുവാദം കിട്ടി. ഒരു വ്യവസ്ഥ മാത്രം. ചോദ്യങ്ങൾ പാടില്ല. ഫോട്ടോയെടുക്കാൻ  ഇഎംഎസിന്റെ മുറിയിലേക്ക്. വെറും സാധാരണമായ മുറി. അദ്ദേഹം ഏതോ ഫയൽ നോക്കിക്കൊണ്ടിരിക്കുന്നു. ഫയൽ മടക്കി ഫോട്ടോയ്ക്കായി ക്യാമറയിലേക്കു നോക്കി അൽപ നേരം. അതുപോലെയൊരു പടമായിരുന്നില്ലല്ലോ ഞങ്ങൾക്കു വേണ്ടിയിരുന്നത്. ഫലങ്ങൾ റേഡിയോയിലൂടെ അ‌റിയുന്നു എന്ന മട്ടിൽ പടമെടുക്കാൻ റേഡിയോ മുറിയിൽ നോക്കി, പക്ഷേ കിട്ടിയില്ല. ടിവിയും ഇല്ല. അൽപനേരം പോസ് ചെയ്ത ശേഷം അദ്ദേഹം ചോദിച്ചു. പോരേ ? മനസില്ലാ മനസോടെ ക്യാമറ ക്ലിക് ചെയ്തു. പടമെടുപ്പ് മതിയാക്കി.

ഇടതുമുന്നണി ഭൂരിപക്ഷത്തിലേക്കാണല്ലോ... എന്താണ് പ്രതികരണം എന്നു ചോദിച്ചെങ്കിലും ‘ചോദ്യം പാടില്ലെന്ന് അവർ പറഞ്ഞില്ലേ’ എന്ന മറുപടിയാണ് കിട്ടിയത്.

ADVERTISEMENT

എന്നിട്ടും ഞങ്ങൾ അവിടെ ചുറ്റിപ്പറ്റി നിന്നു. മുകൾ നിലയിൽ പാർട്ടിനേതൃയോഗം തുടങ്ങിയെന്ന് ആരോ പറഞ്ഞു. ഹാളിൽ വച്ചിരുന്ന ടിവിയിൽ ഓരോ ലീഡും വരുമ്പോൾ സഖാക്കളുടെ ആർപ്പുവിളി. അന്ന് ദൂരദർശൻ  മാത്രമേയുള്ളൂ. ഇന്നത്തേതുപോലെയുള്ള ഫ്ളാഷുകളും ബ്രേക്കിങ് ന്യൂസും ബഹളവുമൊന്നുമില്ല.

ഒരുമണിക്കൂർ കഴിഞ്ഞുകാണും. സഖാക്കളെല്ലാം ചാടിയെ‌ഴുന്നേറ്റ് സ്റ്റെയർകേസിനടുത്തേക്കു നീങ്ങുന്നു. ഞങ്ങളും ഒപ്പം കൂടി. മുകളിൽ നിന്ന് സാക്ഷാൽ കെ.ആർ ഗൗരിയമ്മ ഇറങ്ങിവരുന്നു, ഒറ്റയ്ക്ക്. സ്ഥിരം വേഷമായ വെള്ളസാരി. മുഖത്താകെ ഒരു കടുപ്പം. ജയചന്ദ്രൻ പടികൾ കയറിച്ചെന്നു ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഗൗരിയമ്മ കൈകൊണ്ട് ക്യാമറ തട്ടിമാറ്റി. ഭാഗ്യവശാൽ ക്യാമറ താഴെവീണില്ലെന്നു മാത്രം. ഫോട്ടോയെടുക്കേണ്ടവർ പുറകെ വരുന്നുണ്ടെന്ന് അൽപം ഉറക്കെത്തന്നെയാണ് അവർ പറഞ്ഞത്. എല്ലാവരും സ്തബ്ധരായി. എകെജി സെന്ററിലെ ഏതോ ജീവനക്കാരൻ ഒരു കെട്ടുകടലാസുകളുമായി ഗൗരിയമ്മയ്ക്കടുത്തെത്തി. സഖാവിനു വന്ന ടെലിഗ്രാമുകളാണ് എന്നുപറഞ്ഞ് അവരുടെ കൈയിലേൽപിക്കാൻ ശ്രമിച്ചു. കൊണ്ടുപോയി കാറിലെങ്ങാനും ഇടടോ എന്ന് ആക്രോശിച്ച് ‘ഭാവി’ മുഖ്യമന്ത്രി ഗൗരിയമ്മ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി.

ADVERTISEMENT

അൽപനേരം കഴിഞ്ഞപ്പോൾ മുകൾ നിലയിൽനിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി വി.എസ് അച്യുതാനന്ദൻ ഇറങ്ങിവന്നു. സ്റ്റെയർകേസിനടുത്തു ചില പത്രപ്രവർത്തകരെ കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ദേശാഭിമാനി റഡിഡന്റ് എഡിറ്റർ കെ മോഹനനാണ് വിഎസിനോട് തീരുമാനം ഇവിടെത്തന്നെ പറയാമല്ലോ എന്ന് നിർദ്ദേശിച്ചത്.

വി.എസ് ഉടനെ സ്വതസിദ്ധമായി ശൈലിയിൽ ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് നിയമസഭാ കക്ഷി നേതാവായി സഖാവ് ഇ.കെ. നായനാരെ തിരഞ്ഞെടുത്തു’ എന്നു പറഞ്ഞതും സഖാക്കൾക്കിടയിൽ നിന്ന് അവിശ്വസനീയതയുടെ ആരവമയുർന്നു. മറ്റാരെയെങ്കിലും പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിനു വിഎസ് ആദ്യം പറഞ്ഞവാചകം ടേപ്പിലൂടെയെന്നവണ്ണം ആവർത്തിച്ചു. ഞാൻ ചോദ്യം വീണ്ടും ചോദിച്ചപ്പോൾ വിഎസ് പറഞ്ഞു: തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. പ്രഖ്യാപനം അവസാനിപ്പിച്ച് അദ്ദേഹം പോയി.

ഏറെ വൈകിയില്ല. നായനാർ ഇറങ്ങിവന്നു. പ്രതികരണം ചോദിച്ചപ്പോൾ മറുപടി: എനക്ക് പറയാനുള്ളത് പറയേണ്ട സ്ഥലത്ത് പറയേണ്ടപോലെ പറഞ്ഞോളാം. നിങ്ങൾ സ്ഥലം വിട്. ഏകെജി സെന്ററിലെ ചരിത്രമുഹൂർത്തം അങ്ങനെ അവസാനിച്ചു.

English Summary: CPM meeting details of post assembly election in 1987