‘കൊറോണ വൈറസിനും ജീവനുണ്ട്, നമ്മളെ പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്’
ഡെറാഡൂൺ∙ രാജ്യം കോവിഡ് മഹാമാരിയിൽ വിറച്ചിരിക്കുമ്പോൾ വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. ‘നമ്മളെ എല്ലാവരെയും പോലെ.. Manorama Online

ഡെറാഡൂൺ∙ രാജ്യം കോവിഡ് മഹാമാരിയിൽ വിറച്ചിരിക്കുമ്പോൾ വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. ‘നമ്മളെ എല്ലാവരെയും പോലെ കോവിഡ് വൈറസിനും ജീവനുണ്ട്. അതുകൊണ്ട് ഈ ഭൂമിയിൽ നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശവുമുണ്ട്’- ത്രിവേന്ദ്ര സിങ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
‘ലോകത്തെ ഏറ്റവും ബുദ്ധിയുള്ളവരാണ് മനുഷ്യർ എന്ന് നമ്മൾ വിശ്വസിക്കുന്നു. വൈറസിനെ തച്ചുടയ്ക്കാൻ നമ്മൾ പല കാര്യങ്ങളും ചെയ്യുന്നു. എന്നാൽ ഘടനയിൽ വ്യതിയാനം വരുത്തി അത് നമ്മളെ കീഴടക്കുകയാണ്. അതുകൊണ്ട് സുരക്ഷിതമായി കഴിയണമെങ്കിൽ വൈറസിനെ മറികടക്കാൻ സാധിക്കണം’ - ത്രിവേന്ദ്ര സിങ് കൂട്ടിച്ചേർത്തു.
English Summary: Coronavirus has "right to live" like rest of us: Ex-Uttarakhand Chief Minister