സിപിഎമ്മിന്റെ കളരി. കെ.എം.മാണിയുടെ മനസാക്ഷി സൂക്ഷിപ്പ്. ഇപ്പോൾ കേരളാ കോൺഗ്രസ് ടിക്കറ്റിൽ റാന്നിയിൽനിന്ന് എംഎൽഎ. പ്രമോദ് നാരായണന്റെ രാഷ്ട്രീയ വഴികൾ അൽപ്പം വ്യത്യസ്തമാണ്. Pramod Narayan, Ranni Constituency, Ranni MLA, Kerala Congress M, CPM, Malayala Manorama, Manorama Online, Manorama News

സിപിഎമ്മിന്റെ കളരി. കെ.എം.മാണിയുടെ മനസാക്ഷി സൂക്ഷിപ്പ്. ഇപ്പോൾ കേരളാ കോൺഗ്രസ് ടിക്കറ്റിൽ റാന്നിയിൽനിന്ന് എംഎൽഎ. പ്രമോദ് നാരായണന്റെ രാഷ്ട്രീയ വഴികൾ അൽപ്പം വ്യത്യസ്തമാണ്. Pramod Narayan, Ranni Constituency, Ranni MLA, Kerala Congress M, CPM, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ കളരി. കെ.എം.മാണിയുടെ മനസാക്ഷി സൂക്ഷിപ്പ്. ഇപ്പോൾ കേരളാ കോൺഗ്രസ് ടിക്കറ്റിൽ റാന്നിയിൽനിന്ന് എംഎൽഎ. പ്രമോദ് നാരായണന്റെ രാഷ്ട്രീയ വഴികൾ അൽപ്പം വ്യത്യസ്തമാണ്. Pramod Narayan, Ranni Constituency, Ranni MLA, Kerala Congress M, CPM, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ കളരി. കെ.എം.മാണിയുടെ മനസാക്ഷി സൂക്ഷിപ്പ്. ഇപ്പോൾ കേരളാ കോൺഗ്രസ് ടിക്കറ്റിൽ റാന്നിയിൽനിന്ന് എംഎൽഎ. പ്രമോദ് നാരായണന്റെ രാഷ്ട്രീയ വഴികൾ അൽപ്പം വ്യത്യസ്തമാണ്.

വർഷങ്ങൾക്ക് മുൻപ് സീതാറാം യെച്ചൂരിയുടെ പ്രസംഗം തർജമ ചെയ്യാനാണ് പ്രമോദ് നാരായണൻ റാന്നിയിൽ പോയത്. ഈ തിരഞ്ഞെടുപ്പിൽ അതേ പ്രമോദ് നാരായണനു വേണ്ടി പ്രസംഗിക്കാൻ വൃന്ദാ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കൾ റാന്നിയിൽ ചെന്നു. അപ്രതീക്ഷിതമായാണ് പ്രമോദ് നാരായണൻ റാന്നിയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ആയത്. വിജയവും അങ്ങനെ തന്നെ. തികച്ചും അപ്രതീക്ഷിതം.

ADVERTISEMENT

പ്രമോദിന് നേരെ ചോദ്യങ്ങൾ ഉയരുന്നത് ആദ്യമല്ല. സിപിഎമ്മിൽനിന്ന് കോൺഗ്രസിൽ എത്തി. പിന്നെ കേരള കോൺഗ്രസിലും. കെ.എം. മാണിയുടെ മനസാക്ഷി ആയപ്പോൾ കേരള കോൺഗ്രസുകാരാണ് ആദ്യം ചോദിച്ചത്. ആരാണ് പ്രമോദ്. പിന്നീട് ജോസ് കെ. മാണിയുടെ വിശ്വസ്തനായി സിപിഎമ്മുമായി ചർച്ചകൾക്കു പോയപ്പോൾ മറ്റു പാർട്ടിക്കാർക്കും ഇതേ ചോദ്യം. റാന്നിയിൽ സ്ഥാനാർഥി ആയപ്പോൾ ചോദ്യം മാറി. സിപിഎമ്മിന്റെ വാടക സ്ഥാനാർഥിയാണോ. ജയിച്ചു കഴിഞ്ഞപ്പോൾ വീണ്ടും ചോദ്യം. എങ്ങനെ ജയിച്ചു. എല്ലാത്തിനും പ്രമോദ് നാരായണൻ ഉത്തരം നൽകുന്നു.

കേരള കോൺഗ്രസിലെ സിപിഎമ്മുകാരനാണോ പ്രമോദ് നാരായണൻ. പ്രമോദ് നാരായണന്റെ സിപിഎം ബന്ധം പലപ്പോഴും ചർച്ചയാകുന്നുണ്ട്. എങ്ങനെയാണ് സിപിഎമ്മിൽ എത്തിയത്. എന്തിനാണ് വിട്ടു പോന്നത്?

സിപിഎം കുടുംബാംഗമാണ് ഞാൻ. നൂറനാട് പാലമേലിൽ പരമേശ്വരമാണ് എന്റെ വീട്. മുത്തച്ഛൻ സി.കെ. ബാലകൃഷ്ണപിള്ള സ്വാതന്ത്ര്യ സമര‌സേനാനിയാണ്. കമ്യൂണിസ്റ്റ് പാർട്ടി കൊല്ലം, ആലപ്പുഴ സെക്രട്ടറിയുമായിരുന്നു. ശൂരനാട് സംഭവത്തിലെ പ്രതികൾ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. ഇഎംഎസും ക്യാപ്റ്റൻ ലക്ഷ്മിയും വീട്ടിൽ വന്നു പോകും. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാലസംഘത്തിലൂടെ പൊതുരംഗത്ത് വന്നു. ചെറുപ്പത്തിലെ എസ്എഫ്ഐയിലെത്തി. ബിഷപ്പ് മൂർ കോളജിൽ ആദ്യ എസ്എഫ്ഐ ചെയർമാനായിരുന്നു. 22–ാം വയസിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ആലപ്പുഴയിലെ സിപിഎം തർക്കത്തിൽ ഞാൻ പാർട്ടിയിൽനിന്നു തെറിച്ചു പോയി. ഒരിക്കൽ ലോക്സഭയിലേക്ക് എന്നെ പരിഗണിച്ചതാണ്. എന്നാൽ പാർട്ടിയിൽ തർക്കംമൂലം പിന്തള്ളപ്പെട്ടു. ഞാൻ സ്വയം പുറത്തുപോയി.

സിപിഎമ്മിൽനിന്നു പലരും സിപിഐയിലേക്കാണ് പോകാറുള്ളത്. എന്തു കൊണ്ടാണ് കേരള കോൺഗ്രസിലേക്ക് വന്നത്?

ADVERTISEMENT

പാർട്ടിയിൽ നിന്നു മാറിയ ശേഷം വിദ്യാഭ്യാസ രംഗത്തു പ്രവർത്തിച്ചു. ഏതാനും മോണ്ടിസോറി സ്കൂളുകൾ തുടങ്ങി. പൊതു പ്രവർത്തകൻ എന്ന നിലയിൽ കെ.എം. മാണിയെ ഇഷ്ടപ്പെട്ടിരുന്നു. ആദ്യം പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പിന്നീട് നേരിട്ട് പാർട്ടി ജനറൽ സെക്രട്ടറിയായി കെ.എം. മാണി നിയോഗിച്ചു.

കെ.എം. മാണിക്കു പ്രസംഗിക്കാൻ വന്നയാളാണ് പ്രമോദ് നാരായണൻ എന്നു ചിലർ പറയുന്നു. പ്രസംഗം ഗുണം ചെയ്തോ?

കെ.എം. മാണിയുടെ പ്രസംഗം ഇഷ്ടമായിരുന്നു. പ്രസംഗമാണ് ഞങ്ങളെ അടുപ്പിച്ചത്. പ്രസംഗിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും എനിക്കിഷ്ടവുമാണ്. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രസംഗം കൊണ്ട് ഗുണം മാത്രമല്ല. ദോഷവുമുണ്ട്. പണ്ട് അന്നത്തെ സിപിഎം ദേശീയ സെക്രട്ടറി ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. അതോടെ പാർട്ടിയിൽ ചിലർക്ക് ഇഷ്ടക്കേടായി. ആലപ്പുഴ ലോക്സഭയിലേക്ക് എന്നെ പരിഗണിച്ചതാണ്. ഈ ഒറ്റക്കാരണത്താൽ ആ അവസരം പോയി.

പ്രമോദ് നാരായണൻ

സിപിഎമ്മിന്റെ വാടക സ്ഥാനാർഥിയാണ് പ്രമോദ് എന്ന് ആരോപണമുയർന്നല്ലോ. ശരിയാണോ?

ADVERTISEMENT

ഒരിക്കലുമല്ല. പ്രമോദാണ് സ്ഥാനാർഥിയെന്ന് കേരള കോൺഗ്രസ് (എം) പ്രഖ്യാപിച്ചപ്പോഴാണ് സിപിഎം അറിഞ്ഞത്. കേരള കോൺഗ്രസിനു നൽകിയ സീറ്റാണ്. കേരള കോൺഗ്രസിനു നൽകിയ സീറ്റിൽ സ്ഥാനാർഥി നിർണയത്തിനു സിപിഎം സഹായം ചോദിക്കേണ്ട കാര്യമില്ല. സീറ്റ് തന്നിട്ട് സ്ഥാനാർഥിയെ ഞങ്ങൾ തീരുമാനിക്കുമെന്ന് സിപിഎം പറയുമോ. പരസ്പരമുള്ള രാഷ്ട്രീയ ബഹുമാനത്തിലധിഷ്ഠിതമാണ് ഇതു രണ്ടും.

പാർട്ടിയുടെ കോട്ടയായ പാലായിൽ ജോസ് കെ. മാണി പാലായിൽ തോറ്റു. അത്ര പോലും ഉറപ്പില്ലാത്ത റാന്നിയിൽ എങ്ങനെ ജയിച്ചു ?

ലക്ഷണമൊത്ത പ്രതികൂല സാഹചര്യങ്ങളായിരുന്നു റാന്നിയിൽ എന്നു പലരും കരുതി. ജോസ് കെ. മാണിയുടെ ധീരതയാണ് എന്നെ സ്ഥാനാർഥിയാക്കിയത്. രാജു ഏബ്രഹാമിന്റെ മികവു കൊണ്ടാണ് റാന്നി സിപിഎം 5 വട്ടം നിലനിർത്തിയത്. ആ മണ്ഡലത്തിലേക്കാണ് ഞാൻ മത്സരിക്കാൻ പോയത്. ഏതാനും കാര്യങ്ങളാണു വിജയത്തിനു കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തി. എന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പാർട്ടി സെക്രട്ടറി എ. വിജയരാഘവൻ നേരിട്ടു കമ്മിറ്റികൾ വിളിച്ചു ചേർത്തു. സഖാവ് എന്ന തരത്തിൽ തന്നെ ഞാനും ഇടപെട്ടു. കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി പ്രവർത്തിച്ചു. റാന്നിയുടെ വികസനത്തിനായി ജനകീയ മാനിഫെസ്റ്റോ തയാറാക്കി. കോളജ് സെന്റർ, പിൽഗ്രിം ടൂറിസം പദ്ധതി, കാർഷികോൽപ്പന്നങ്ങൾക്കായി റാന്നി ബ്രാൻഡ് എന്നിവയായിരുന്നു മാനിഫെസ്റ്റോ. ട്യൂട്ടോറിയലിൽ കുട്ടികൾക്കായി ഞാൻ ക്ലാസ് എടുത്തു. അതുവഴി അവരുടെ കുടുംബങ്ങളിൽ എത്തി.

പ്രമോദ് നാരായണൻ കൂടെയുണ്ടായിരുന്നെങ്കിൽ പാലായിൽ ജോസ് കെ. മാണി ജയിക്കുമായിരുന്നോ. കടുത്തുരുത്തിയിലേക്ക് മാറിയിരുന്നെങ്കിൽ ജോസിന് ജയിക്കാമായിരുന്നോ?

കടുത്തുരുത്തിയും പാലായും യുഡിഎഫ് സ്വഭാവമുള്ള മണ്ഡലമാണ്. എല്ലാ കേരള കോൺഗ്രസ് (എം) മണ്ഡലങ്ങൾക്കും പരമ്പരാഗത യുഡിഎഫ് സ്വഭാവമുണ്ട്. ഇതു മാറാൻ സമയം എടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ അതു പ്രശ്നമല്ല. ഇത് ഞങ്ങൾക്കറിയാമായിരുന്നു. ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കണമെന്നു പാർട്ടിയിലും അഭിപ്രായം വന്നിരുന്നു. അവിടെ തന്നെ മത്സരിക്കാൻ ജോസ് കെ. മാണി എടുത്ത തീരുമാനം ത്യാഗമാണ്.

English Summary: Interview with Pramod Narayan, new MLA of Ranni