കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചു
കോഴിക്കോട്∙ കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ജില്ല പഞ്ചായത്ത് അംഗത്വത്തിൽനിന്നും രാജിവച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറി... Kanathil Jameela

കോഴിക്കോട്∙ കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ജില്ല പഞ്ചായത്ത് അംഗത്വത്തിൽനിന്നും രാജിവച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറി. നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനെയാണ് ജമീല പ്രതിനിധീകരിച്ചിരുന്നത്.
രാജിവിവരം ചട്ടപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദനായിരിക്കും അധികച്ചുമതല. ജില്ലാ പഞ്ചായത്തിൽ ആകെ 27 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.
English Summary: Kanathil Jameela Resigned from Kozhikode District Panchayath President Post