ആന്‍റണി രാജുവും ദേവര്‍കോവിലും ആദ്യം വരട്ടെ: നിര്‍ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം∙ എല്‍ജെഡി ഒഴികെ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗ മന്ത്രിസഭ പ്രഖ്യാപിച്ച് ഇടതുമുന്നണി.....Pinarayi Vijayan, LDF
തിരുവനന്തപുരം∙ എല്‍ജെഡി ഒഴികെ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗ മന്ത്രിസഭ പ്രഖ്യാപിച്ച് ഇടതുമുന്നണി.....Pinarayi Vijayan, LDF
തിരുവനന്തപുരം∙ എല്‍ജെഡി ഒഴികെ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗ മന്ത്രിസഭ പ്രഖ്യാപിച്ച് ഇടതുമുന്നണി.....Pinarayi Vijayan, LDF
തിരുവനന്തപുരം∙ എല്‍ജെഡി ഒഴികെ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗ മന്ത്രിസഭ പ്രഖ്യാപിച്ച് ഇടതുമുന്നണി. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിപദവിയും ചീഫ് വിപ്പും നല്‍കി. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്‍റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാവും. സ്പീക്കര്‍ പദവി സിപിഎമ്മിനും ഡപ്യൂട്ടി സ്പീക്കര്‍ പദവി സിപിഐക്കുമാണ്. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.
രണ്ടാം തവണയും തുടര്‍ച്ചയായി അധികാരത്തിലേക്ക് എത്തുന്ന ഇടതുമുന്നണി ഒരു തര്‍ക്കങ്ങളുമില്ലാതെയാണ് മന്ത്രിസഭാ വിഭജനം നടത്തിയത്. മുന്നണിയിലെ പ്രധാനികള്‍ എല്ലാം പങ്കിട്ടെടുക്കുന്ന പേരുദോഷം ഒഴിവാക്കാന്‍ എല്ലാവരെയും പരിഗണിച്ചാണ് മന്ത്രിസഭ രൂപീകരിക്കുന്നത്. സിപിഎമ്മിന് 12, സിപിഐക്ക് നാല്, എന്‍സിപി, കേരള കോണ്‍ഗ്രസ് (എം), ജെഡിഎസ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും നല്‍കി. പിന്നീടുള്ള രണ്ടു മന്ത്രിസ്ഥാനങ്ങളില്‍ ഏക എംഎല്‍എമാരില്‍ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആദ്യം മന്ത്രിസഭയിലേക്ക് വരണമെന്ന് മുഖ്യമന്ത്രിയാണ് എല്‍ഡിഎഫില്‍ നിര്‍ദേശിച്ചത്.
കെ.ബി. ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭയിലേക്ക് എത്തും. വകുപ്പുകളില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതൃത്വവുമായി കൂടിയാലോചന നടത്തും. ജെഡിഎസിന് കിട്ടിയ മന്ത്രിപദവി രണ്ടരവര്‍ഷത്തിന് ശേഷം എല്‍ജെഡിക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ടുവച്ചിട്ടുണ്ട്. ചൊവ്വാഴ്ച സിപിഎം, സിപിഐ, എന്‍സിപി നേതൃയോഗങ്ങള്‍ ചേര്‍ന്ന് മന്ത്രിമാരെ നിശ്ചയിക്കും. സിപിഎം–സിപിഐ മന്ത്രിമാരില്‍ ഏറെയും പുതുമുഖങ്ങളാവും.
Content Highlights: LDF, Pinarayi Vijayan, CPM, CPI, Antony Raju, Ahamed Devarkovil