സ്കാം, ബിഗ് ബുൾ–ഒടിടി ട്രെൻഡിങ് ചാർട്ടുകളിൽ മുൻനിരയിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങളിലൂടെ ഹർഷദ് മേത്തയും വീണ്ടും ചർച്ചയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്റെ ആസൂത്രകന്‍. പക്ഷേ നിയമ വഴിയിൽ... harshad mehta, 1992 securities scam, Harshad Mehta story, RBI, income tax, CBI, scam 1992 biopic, big bull bio pic, Pratik Gandhi, abhishek bachan

സ്കാം, ബിഗ് ബുൾ–ഒടിടി ട്രെൻഡിങ് ചാർട്ടുകളിൽ മുൻനിരയിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങളിലൂടെ ഹർഷദ് മേത്തയും വീണ്ടും ചർച്ചയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്റെ ആസൂത്രകന്‍. പക്ഷേ നിയമ വഴിയിൽ... harshad mehta, 1992 securities scam, Harshad Mehta story, RBI, income tax, CBI, scam 1992 biopic, big bull bio pic, Pratik Gandhi, abhishek bachan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കാം, ബിഗ് ബുൾ–ഒടിടി ട്രെൻഡിങ് ചാർട്ടുകളിൽ മുൻനിരയിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങളിലൂടെ ഹർഷദ് മേത്തയും വീണ്ടും ചർച്ചയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്റെ ആസൂത്രകന്‍. പക്ഷേ നിയമ വഴിയിൽ... harshad mehta, 1992 securities scam, Harshad Mehta story, RBI, income tax, CBI, scam 1992 biopic, big bull bio pic, Pratik Gandhi, abhishek bachan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കാം, ബിഗ് ബുൾ–ഒടിടി ട്രെൻഡിങ് ചാർട്ടുകളിൽ മുൻനിരയിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങളിലൂടെ ഹർഷദ് മേത്തയും വീണ്ടും ചർച്ചയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്റെ ആസൂത്രകന്‍. പക്ഷേ നിയമ വഴിയിൽ ശിക്ഷിക്കപ്പെട്ടത് ഒരു കേസിൽ മാത്രം. ഹർഷദ് ശരിയോ തെറ്റോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ തർക്ക വിഷയം. ഹർഷദ് സഞ്ചരിച്ച വഴികളിലൂടെ വീണ്ടും ഒരു യാത്ര.....

മുംബൈ ഖാറിലെ 1500 ചതുരശ്രഅടിയുള്ള രണ്ടു മുറി ഫ്ലാറ്റിൽ മാതാപിതാക്കളോടും സഹോദരനുമൊപ്പം താമസിക്കുന്ന കാലത്ത് ഹർഷദ് മേത്ത അടുത്ത സുഹൃത്തുക്കളോട് പങ്കു വയ്ക്കുന്ന ഒരു സ്വപ്നം ഉണ്ടായിരുന്നു. അപ്പോഴത്തെ ഫ്ലാറ്റിന്റെ പത്തിരട്ടി വലുപ്പമുള്ള ഒരു ബംഗ്ലാവ് സ്വന്തമാക്കുക. കേട്ടവരെല്ലാം കളിയാക്കി ചിരിച്ചിരുന്ന ഭ്രാന്തൻ സ്വപ്നം. ഇൻഷുറൻസ് സ്ഥാപനങ്ങളിലെ ക്ലർക്കുമാരായിരുന്നു ഹർഷദും സഹോദരൻ അശ്വിനും അപ്പോൾ.

ADVERTISEMENT

എന്നാൽ പത്തു വർഷങ്ങൾക്കപ്പുറം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഓഹരിവിപണിയുടെ ചിറകിലേറി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചപ്പോൾ വർളി കടൽത്തീരത്ത് 15,000 ചതുരശ്ര അടി വിസ്‌തീർണമുള്ള 10 നില ബംഗ്ലാവിലായിരുന്നു ഹർഷദും കുടുംബവും താമസം. അംബാനി കുടുംബമായിരുന്നു അയൽക്കാർ. പക്ഷേ അവരുടെ ബംഗ്ലാവ് അഞ്ചു നില മാത്രമായിരുന്നു. അതായിരുന്നു ഹർഷദ് മേത്ത. ഇന്ത്യൻ ഓഹരി വിപണി എങ്ങോട്ട് സഞ്ചരിക്കണമെന്ന് ഒരു കാലത്ത് തീരുമാനിച്ചിരുന്ന ഓഹരി വിപണിയിലെ ‘അമിതാഭ് ബച്ചൻ’. എന്നാൽ ഹർഷദിന്റെ കണക്കുകളും കളികളും പിഴച്ചപ്പോൾ തകർന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും അതിൽ അടുക്കിക്കൂട്ടിയ ആയിരങ്ങളുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. 3,500 കോടിയുടെ ഇടപാട് നടന്ന 1992ലെ ഓഹരി കുംഭകോണത്തിലാണ് ഈ കളികൾ അവസാനിച്ചത്.

ചെറിയ കളികളിൽ തുടക്കം

ഗുജറാത്ത് രാജ്കോട്ടിലെ പനേലി മോത്തിയിലെ ചെറുകിട വസ്ത്രവ്യാപാരിയുടെ മകനായാണ് ഹർഷദ് ശാന്തിലാൽ മേത്ത ജനിച്ചത്. 1976ൽ മുംബൈയിൽ ബികോം പൂർത്തിയാക്കിയ ശേഷം സെയിൽസ്മാനായും ചെറുകിട ജോലികളിലും ആദ്യ വർഷങ്ങൾ. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഓഹരിവിപണിയിലെ പണപ്പെരുപ്പത്തിൽ ഹർഷദിന്റെ ശ്രദ്ധ എത്തുന്നത്.  ഉച്ചഭക്ഷണ ഇടവേളയിൽ ദലാൽ തെരുവിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പതിവുകാരനായിരുന്നു ഹർഷദ്. കോടികളുടെ കണക്കുകൾ മാത്രം പറയുന്നവരുടെ ഇടയിൽ നിന്ന് ആ മാസശമ്പളക്കാരൻ സ്വന്തം കണക്കുകളും കൂട്ടാൻ തുടങ്ങി. 80ന്റെ തുടക്കത്തിൽ ഹർജീവൻദാസ് നെമിദാസ് സെക്യൂരിറ്റീസ് എന്ന ബ്രോക്കറേജ് സ്ഥാപനത്തിൽ ജോബർ ആയാണ് ഹർഷദ് ബോംബേ സ്റ്റോക്ക് എകസ്ചേഞ്ചിൽ എത്തുന്നത്.

1984-ൽ എക്‌സ്‌ചേഞ്ചിൽ അംഗത്വകാർഡും സ്വന്തമാക്കി. ഭാര്യയുടെ ആഭരണവും വീട്ടിലെ ടൈപ്പ് റൈറ്ററും വരെ വിറ്റായിരുന്നു ആദ്യ മുതൽമുടക്ക്. തേയില കമ്പനികളുടെ ഓഹരികളിലായിരുന്നു ഹർഷദിന്റെ ആദ്യകാലത്തെ നിക്ഷേപം. മക്‌ലിയോദ് റസൽ, ടാറ്റ ടീ, ഹാരിസൺ മലയാളം തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നിസാര വിലയ്‌ക്കു വാങ്ങിക്കൂട്ടി.

ADVERTISEMENT

ഗ്രോ മോർ വഴിയിൽ

ഓഹരി വിലകൾ കുതിച്ചു കയറ്റം നടത്തിയ 1985 ഹർഷദിന്റെ ജീവിതം മാറ്റിയ വർഷമായിരുന്നു. ഹർഷദിന്റെ ഗ്രോ മോർ റിസർച്ച് ആൻഡ് അസറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനവും ഇതോടെ ശ്രദ്ധേയമായി. പല പ്രമുഖരും ഗ്രോ മോറിൽ പണം നിക്ഷേപിച്ചു. നിക്ഷേപവും ലാഭവും വളർന്നപ്പോൾ ഗ്രോ മോറും വളർന്നു. ഒറ്റ മുറി ഓഫിസിൽ തുടങ്ങിയ സ്ഥാപനം മുംബൈ നരിമാൻ പോയിന്റിലെ പുതിയ ഓഫിസിലേക്ക് മാറി. രാജ്യത്തെ എല്ലാ എക്‌സ്‌ചേഞ്ചുകളിലും അംഗത്വമോ ഡമ്മി അംഗത്വമോ നേടി ഹർഷദ് മേത്ത ഓഹരി വിപണികളിലെ വിലപ്പെട്ട പേരുകളിലൊന്നായി.

ബാങ്കുകൾ‌ തമ്മിലുള്ള സർക്കാർകടപ്പത്രങ്ങളുടെ വിൽപനയിലെ ഇടനിലയിലായിരുന്നു ഹർഷദിന്റെ യഥാർഥ വളർച്ച. ദിവസവും കോടികളുടെ ഇടപാടും ലാഭവും. ഈ പണം ഹർഷദ് മേത്ത ഓഹരി വിപണിയിലേക്കാണ് എത്തിച്ചത്. മസ്‌ദ ഇൻഡസ്‌ട്രീസ്, അപ്പോളോ ടയേഴ്‌സ്, സിന്ധ്യ സ്‌റ്റീം ഷിപ്‌സ്, യുണൈറ്റഡ് ഫോസ്‌ഫറസ്, തോമസ് കുക്ക്, കാസ്‌ട്രോൾ, സെസ ഗോവ, എസിസി, ഗുജറാത്ത് അംബുജ സിമന്റ്, ടാറ്റ ടീ എന്നീ കമ്പനികളുടെ ഓഹരികൾ ഹർഷദ് വൻതോതിൽ വാങ്ങിക്കൂട്ടി.

ഇതോടെ ഈ കമ്പനികളുടെ ഓഹരികൾക്കു വിപണിയിൽ ക്ഷാമവും പിന്നീട് വിലക്കയറ്റവും ഉണ്ടായി. മസ്‌ദ ഇൻഡസ്‌ട്രീസിന്റെ 10 രൂപ ഓഹരിക്കു വില 1350 വരെയെത്തി. 60 രൂപയുടെ അപ്പോളോ ഓഹരി വില 500 രൂപവരെ ഉയർന്നു. എസിസി മൂന്നു മാസം കൊണ്ട് 300ൽ നിന്നു 10,000 രൂപവരെ എത്തി.

ADVERTISEMENT

ഓഹരിക്കളത്തിലെ ‘അമിതാഭ്’

ഓഹരിവിപണിയിലെ അമിതാഭ് ബച്ചൻ എന്നാണ് അക്കാലത്ത് ബിസിനസ് മാസികകൾ ഹർഷദിനെ വിശേഷിപ്പിച്ചിരുന്നത്. ഹർഷദിന്റെ ജീവിത ശൈലിയും മാധ്യമങ്ങൾ വലിയ ആഘോഷമാക്കി. കടൽതീരത്തെ 15,000 ചതുരശ്ര അടിയുള്ള ബംഗ്ലാവിലെ താമസവും ഇറക്കുമതി ചെയ്ത കാറുകളുമൊക്കെയായി ഹർഷദ് ഓഹരി ദല്ലാളുമാരുടെ ഇടയിലെ സൂപ്പർസ്റ്റാർ ആയി. എവിടെ ചെന്നാലും ഓട്ടോ ഗ്രാഫ് വാങ്ങാൻ ചുറ്റും കൂടുന്ന ആരാധകരും മാധ്യമ ഇന്റർവ്യൂകളുമൊക്കെയായി വലിയ താരപരിവേഷം. ബാങ്കുകളുടെ ഉയർന്ന ഓഫിസർമാരുമായും ഉന്നത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം. ബിഎസ്ഇ സൂചിക ഒരു വർഷത്തിനുള്ളിൽ 4357-ൽ എത്തിയത് ഹർഷദിന്റെ ഇടപാടുകൾ കൊണ്ടായിരുന്നു. ഹർഷദിന്റെ നിയന്ത്രണത്തിലുള്ള ഓഹരികളുടെ മൂല്യം ഒരു ഘട്ടത്തിൽ രണ്ടായിരം കോടി രൂപ വരെയായി.

കാലിടറിയ കളി

പുതുതായി കണ്ടുപിടിച്ച വഴികളിലൂടെ ആയിരുന്നില്ല ഹർഷദിന്റെ വഴി തെറ്റിയ യാത്രകൾ. നിലവിലെ വഴികളിൽ ഉണ്ടായിരുന്ന ചില കുറുക്കു വഴികളിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ചതായിരുന്നു പ്രശ്നം. മറ്റു പലരും അന്നു ഈ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്തും ലാർജ് സ്കെയിലിൽ ചെയ്യുന്ന ഹർഷദിന്റെ ഗ്രേഡ് മാർക്ക് രീതിയാണ് വഴി തെറ്റിച്ചത്. സർക്കാർ ബോണ്ടുകളും കടപത്രങ്ങളും ബാങ്കുകൾക്കായി വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടനിലയിലായിരുന്നു ഹർഷദ് തട്ടിപ്പ് നടത്തിയത്.

ഹർഷദിന്റെ തട്ടിപ്പിന്റെ രീതി ഇങ്ങനെയായിരുന്നു. എ എന്ന ബാങ്ക് കടപത്രങ്ങൾ വിൽക്കാനും ബി എന്ന ബാങ്ക് അത് വാങ്ങാനും ഉദ്ദേശിക്കുന്നു എന്നു കരുതുക. ഹർഷദ് എ യിൽ നിന്നു കടപത്രങ്ങൾ വാങ്ങുകയും വാങ്ങാൻ പറ്റിയവരെ കണ്ടെത്താൻ അൽപം സമയം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതേസമയം തന്നെ ബി ബാങ്കിൽ നിന്നു ഈ കടപത്രത്തിന്റെ പേരിൽ പണം കൈപ്പറ്റുകയും ചെയ്യും.

കടപത്രം നൽകാൻ ബി ബാങ്കിൽ നിന്നും അൽ‍പ്പം സമയം ആവശ്യപ്പെടും. എ ബാങ്കിന്റെ പേരിൽ പണം നൽകുന്നതിനു പകരം ഹർഷദിന്റെ പേരിലാകും ബി ബാങ്ക് പണം നൽകുക. ഈ പണമാണ് ഹർഷദ് ഓഹരി വിപണിയിലേക്ക് ഒഴുകുക. തനിക്ക് ആവശ്യമുള്ള കമ്പനികളിലേക്ക് അനിയന്ത്രിതമായി പണം ഒഴുക്കി അവയുടെ വില കൂട്ടുകയും ആവശ്യത്തിന് ലാഭം നേടുകയും ചെയ്യുമ്പോൾ വിറ്റുമാറുകയുമായിരുന്നു രീതി. ബാങ്കുകളിൽ നിന്നുള്ള പണം ഒഴുക്ക് നിലയ്ക്കാതിരിക്കാൻ മണിചെയ്ൻ പോലെ ഇടപാടുകൾ കൊണ്ടു പോവുകയും ചെയ്തു. അമിത ലാഭം ആഗ്രഹിച്ച് അടുത്ത ഘട്ടത്തിൽ ചെറുകിട ബാങ്കുകളിൽ നിന്നുള്ള വ്യാജ ബാങ്ക് രസീതുകളും ഹർഷദ് ഹാജരാക്കി. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും ഇതിനുണ്ടായിരുന്നു.

ചില പ്രധാന ബാങ്കുകളിലെ ഇന്റേണൽ ഓഡിറ്റിൽ ഇത്തരം വ്യാജ ബാങ്ക് രസീതുകൾ കണ്ടെത്തിയതോടെയാണ് ഇടപാടുകൾ പുറത്തായത്. തുടർന്ന് എല്ലാ ബാങ്കുകളിലും റിസർവ് ബാങ്ക് പരിശോധനയും നടത്തി. കൈവശമില്ലാത്ത കടപ്പത്രങ്ങൾക്ക് രസീതുകൾ നൽകുകയും വാങ്ങാത്തവയ്‌ക്കു പണം കൊടുക്കുകയും ചെയ്ത ബാങ്കുകളെ ആർബിഐ ഓഡിറ്റർമാർ കണ്ടെത്തി.
ബാങ്കുകളിലെ വെട്ടിപ്പ് മാധ്യമങ്ങളിൽ വാർത്തയായതോടെ ഇൻകംടാക്സ് ഡിപ്പാർട്മെന്റും സിബിഐയും ഹർഷദിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുകയും ഹർഷദിനെയും അശ്വിനെയും സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിരിച്ചുവരവിനും ശ്രമം, ജയിലിൽ മരണം

76 കേസുകളാണ് ഹർഷദിന് എതിരെ ഉണ്ടായിരുന്നത്. വിചാരണക്കാലയളവിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും ഹർഷദ് ഒരു രണ്ടാം വരവിനായി അരങ്ങൊരുക്കിയിരുന്നു. പത്രങ്ങളിൽ കോളങ്ങളും ഇൻവെസ്റ്റ്മെന്റ് ടിപ്സ് നൽകുന്ന വെബ്സൈറ്റുമൊക്കെയായി സജീവമാകാനായിരുന്നു ശ്രമം. എന്നാൽ ചില ഓഹരികളുടെ വില കൃത്രിമമായി ഉയർത്താൻ ശ്രമിക്കുന്നു എന്ന പരാതിയെ തുടർന്നു സെബി ഹർഷദിനെ ഓഹരി വിപണിയിൽ നിന്നു വിലക്കി.

മാരുതി ഉദ്യോഗ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് ഹർഷദ് ആദ്യമായി ശിക്ഷിക്കപ്പെട്ടത്. ജയിലിൽ വച്ച് 2001 ഡിസംബർ 31ന് നെഞ്ചുവേദന ഉണ്ടാവുകയും മരിക്കുകയും ചെയ്തു. ഹർഷദിന്റെ മരണശേഷം കുടുംബം കേസുകൾ നടത്തുകയും സ്വത്തുക്കൾ വിറ്റ് കുറെ ബാധ്യതകൾ വീട്ടുകയും ചെയ്തു. അൻപതാം വയസ്സിൽ നിയമപഠനം നടത്തി സഹോദരൻ അശ്വിനാണ് കേസുകളിൽ മിക്കതും വാദിച്ചത്.

ഓഹരി വിപണിയിൽ നിന്നു മാറിയെങ്കിലും കുടുംബാംഗങ്ങളിൽ പലരും ഇപ്പോഴും ബിസിനസ് രംഗത്തുണ്ട്. മുംബെയിലുള്ള ഒരു ടെക്സ്റ്റൈയിൽ കമ്പനിയിൽ 23 ശതമാനം ഓഹരി വാങ്ങി ഹർഷദിന്റെ മകൻ ആതുർ അടുത്തിടെ വാർത്തകളിൽ ഉണ്ടായിരുന്നു. ഹർഷദ് നടത്തിയ ഇടപാടുകൾക്ക് ശേഷം ഓഹരി വിപണിയിലും ബാങ്കിങ് മേഖലയിലും ധാരാളം മാറ്റങ്ങൾ ഉണ്ടായി.

റിസർവ് ബാങ്ക് നിയമിച്ച ജാനകിരാമൻ കമ്മിഷന്റെയും 1993ലെ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെയും റിപ്പോർട്ടുകളെ തുടർന്നായിരുന്നു തിരുത്തലുകൾ. പക്ഷേ കേതൻ പരേഖിന്റെയും നീരവ് മോദിയുടെയും ഒക്കെ രൂപത്തിൽ പിന്നെയും തട്ടിപ്പുകൾ അരങ്ങേറുന്ന കാഴ്ചയാണ് കാണുന്നതും.

English Summary: Lifestory on Harshad Mehta in the limelight of Scam 1992, Big Bull biopics