മൂന്നാമൂഴത്തിൽ മന്ത്രിയായി ഗോവിന്ദൻ; രണ്ടാം പിണറായി സർക്കാരിലെ രണ്ടാമൻ
കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍നിന്നാണു രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനായ എം.വി.ഗോവിന്ദന്‍ വരുന്നത്. അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തനമാണു...MV Govindan, CPM

കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍നിന്നാണു രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനായ എം.വി.ഗോവിന്ദന്‍ വരുന്നത്. അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തനമാണു ഗോവിന്ദൻ മാസ്റ്ററുടെ സമ്പത്ത്. നിയമസഭയിലേക്കു മൂന്നാം ജയം. ഇത്തവണ തളിപ്പറമ്പിൽനിന്ന് 22,689 വോട്ടിന്റെ ഭൂരിപക്ഷം.
നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. സിപിഎം കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രാധിപരായിരുന്നു. കണ്ണൂർ മോറാഴ സ്വദേശി. 1953 ഏപ്രിൽ 23ന് ജനനം. കെഎസ്‌വൈഎഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഗോവിന്ദൻ ഡിവൈഎഫ്ഐയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്.
ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചു. ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായതോടെ ജോലിയിൽനിന്നു സ്വമേധയാ വിരമിച്ചു. 1996ലും 2001ലും തളിപ്പറമ്പിൽനിന്നു നിയമസഭാംഗമായി.
അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളുണ്ട്. ഭാര്യ: സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ പി.കെ.ശ്യാമള. മക്കൾ: ശ്യാംജിത്ത്, രംഗീത്.
English Summary: MV Govindan's Profile