ബേപ്പൂരിൽനിന്ന് കാബിനറ്റിലേക്ക്; പിണറായി സർക്കാരിന്റെ യുവമുഖമായി മുഹമ്മദ് റിയാസ്
സമരങ്ങളിൽ സജീവമായ പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ യുവമുഖം. നിയമസഭയിലേക്കു റിയാസിന്റെ ആദ്യ ജയമാണ് ഇത്തവണ. ബേപ്പൂരിൽനിന്ന് 28,747... PA Mohammed Riyas, LDF

സമരങ്ങളിൽ സജീവമായ പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ യുവമുഖം. നിയമസഭയിലേക്കു റിയാസിന്റെ ആദ്യ ജയമാണ് ഇത്തവണ. ബേപ്പൂരിൽനിന്ന് 28,747 വോട്ടിന്റെ ഭൂരിപക്ഷം. നിലവിൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്, സിപിഎം സംസ്ഥാന സമിതി അംഗം. കോഴിക്കോട് സ്വദേശിയാണ്.
സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂൾ, ഫാറൂഖ് കോളജ്, കോഴിക്കോട് ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നിയമബിരുദധാരി. സ്കൂൾ കാലത്ത് എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനത്തിലെത്തി. 1998ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കോഴിക്കോട് സിറ്റി മോട്ടർ ആൻഡ് എന്‍ജിനീയറിങ് യൂണിയൻ സെക്രട്ടറി, സിഐടിയു സിറ്റി ഓട്ടോ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം.കെ.രാഘവനെതിരെ പരാജയപ്പെട്ടു. പൊലീസ് കമ്മീഷണറായി വിരമിച്ച പി.എം.അബ്ദുല്‍ ഖാദറിന്റെയും കെ.എം.ആയിശാബിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി പ്രഫഷനലുമായ വീണാ വിജയൻ ആണ് ഭാര്യ.
English Summary: P. A. Mohammed Riyas's ProfileP. A. Mohammed Riyas