തിരുവനന്തപുരം ∙ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയ്ക്കു പിൻഗാമിയായി വീണാ ജോർജ്. കോവിഡ് ബാധ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വീണ ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുക്കുന്നത്... | Veena George | New Health Minister | LDF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയ്ക്കു പിൻഗാമിയായി വീണാ ജോർജ്. കോവിഡ് ബാധ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വീണ ആരോഗ്യമന്ത്രിയായി ചുമതലയേറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ വലിയൊരു ഉത്തരവാദിത്തമാണ് വീണയ്ക്കു വന്നുചേർന്നിരിക്കുന്നതും. മാധ്യമ പ്രവർത്തകയായിരിക്കുമ്പോഴാണ് വീണ രാഷ്ട്രീയത്തിലേക്കെത്തുന്നതും ആറന്മുളയിൽ മത്സരിച്ചു വിജയിക്കുന്നതും. രണ്ടാം തവണ ജയിക്കുമ്പോൾ മന്ത്രിപദം ഒപ്പമെത്തി.

മൈലപ്ര മൗണ്ട് ബഥനി സ്കൂളിലാണ് എൽകെജി മുതൽ പത്തുവരെ പഠിച്ചത്. സ്കൂൾതലം മുതൽ സംസ്ഥാന തലം വരെ കലാമത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടുമായിരുന്നു. ഭരതനാട്യം, മോഹനിയാട്ടം, നാടോടിനൃത്തം, മോണോ ആക്ട്, മൈം തുടങ്ങി എല്ലാ ഇനങ്ങളിലും വീണയുണ്ടായിരുന്നു. 1992ൽ തിരൂരിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.

ADVERTISEMENT

600ൽ 559 മാർക്കോടെയാണ് എസ്എസ്എൽസി പരീക്ഷ വിജയിച്ചത്. തിരുവനന്തപുരം വിമൻസ് കോളജിൽനിന്നു മൂന്നാം റാങ്കോടെ ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം. ഐഎഎസ് പഠനത്തിനായി ഐഎംജിയിൽ ചേർന്നെങ്കിലും ശാരീരിക പ്രശ്നങ്ങളാൽ പഠനം ഉപേക്ഷിച്ചു. അന്ന് ഒപ്പം ഉണ്ടായിരുന്ന അനു ജോർജ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയാണ്.

പിന്നീട്, പത്തനാപുരം മൗണ്ട് താബോറിൽനിന്നും ബിഎഡ് ഒന്നാം റാങ്കോടെ വിജയിച്ചു. കുറച്ചു കാലം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഊർജതന്ത്രം വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററായി. അതിനു ശേഷം മാധ്യമപ്രവർ‌ത്തന രംഗത്തേക്ക്. കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ അംഗമായിരുന്നുവെന്നതൊഴിച്ചാൽ മറ്റു രാഷ്ട്രീയം ഇല്ലായിരുന്നു. മാധ്യമ മേഖലയിൽനിന്ന് 2016ൽ അപ്രതീക്ഷിതമായാണ് ആറന്മുള മണ്ഡലത്തിൽ നിയമസഭാ സ്ഥാനാർഥിയാകുന്നത് 

ADVERTISEMENT

English Summary: Profile of Kerala new health minister Veena George