ന്യൂഡൽഹി∙ രാജ്യത്ത് ബ്ലാക്ക്, വൈറ്റ് ഫംഗസ് രോഗവ്യാപനം വർധിക്കുന്നതോടെ കർശന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. പ്രമേഹം നിയന്ത്രിക്കുന്നതാണ് ഫംഗസ് രോഗബാധ തടയാനുള്ള ഏറ്റവും പ്രധാന മാർഗമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു... Black Fungus, White Fungus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് ബ്ലാക്ക്, വൈറ്റ് ഫംഗസ് രോഗവ്യാപനം വർധിക്കുന്നതോടെ കർശന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. പ്രമേഹം നിയന്ത്രിക്കുന്നതാണ് ഫംഗസ് രോഗബാധ തടയാനുള്ള ഏറ്റവും പ്രധാന മാർഗമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘പ്രമേഹരോഗികൾക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ ഇവർക്ക് ഫംഗസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് ബാധിതരായ പ്രമേഹ രോഗികൾക്ക് സ്ഥിതി വഷളായേക്കും. സ്റ്റിറോയ്ഡുകളുടെ അമിതഉപയോഗവും രോഗപ്രതിരോധശേഷി കുറയ്ക്കും.’ – പ്രമുഖ എൻഡോക്രിനോളജിസ്റ്റായ ഡോ.ഹിമാൻഷു പാട്ടീൽ പറഞ്ഞു.

മണ്ണ്, സസ്യങ്ങൾ, വായു തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്ന മ്യൂക്കര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് ബ്ലാക്ക്, വൈറ്റ് ഫംഗസ് ബാധ പരത്തുന്നത്. ബ്ലാക്ക് ഫംഗസിനെ അപേക്ഷിച്ച് വൈറ്റ് ഫംഗസിന് ലക്ഷണങ്ങൾ കുറവായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശ്വാസകോശത്തേയാകും വൈറ്റ് ഫംഗസ് പ്രധാനമായും ബാധിക്കുക. കോവിഡിനോട് സമാനമായ ചില ലക്ഷണങ്ങൾ തോന്നിക്കുമെങ്കിലും ഇതു വൈറ്റ് ഫംഗസ് ആകാനാണ് സാധ്യത.

ADVERTISEMENT

കോവിഡ് ചികിത്സയ്ക്കിടയിലും കോവിഡ് മുക്തരായവരിലും ഫംഗസ് ബാധ കണ്ടുവരുന്നുണ്ട്. എന്നാൽ ബാധിതരാകുന്നവരിൽ ഭൂരിഭാഗവും പ്രമേഹരോഗികളാണെന്നതാണ് സമാനത. അതുകൊണ്ടുതന്നെ കോവിഡ് ബാധിതർ പ്രമേഹം നിയന്ത്രിക്കുന്നതിൽ പ്രത്യേകം കരുതൽ എടുക്കണം. ഇടയ്ക്കിടെ പ്രമേഹം പരിശോധിക്കുക, എപ്പോഴും മാക്സ് ധരിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയിൽ ശ്രദ്ധവേണം. കോവിഡ് ചികിത്സയ്ക്ക് ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രമാകണം സ്റ്റിറോയ്ഡുകളുടെ ഉപയോഗം.

കോവിഡ് നെഗറ്റീവായശേഷം കഠിനമായ വ്യായാമങ്ങൾ സാധിക്കില്ലെങ്കിലും നടത്തം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രമേഹ രോഗികൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുക മാത്രമാണ് ഫംഗസ് ബാധ തടയാനുള്ള ഏകമാർഗം. എന്നാൽ അതിന് ‘മാജിക് മരുന്ന്’ ഇല്ലെന്ന് ഓർമിക്കണമെന്നും വിദഗ്ധർ പറയുന്നു.

ADVERTISEMENT

English Summary: Be it black or white fungus, diabetes control is the key: Doctors