പ്രീത ജെറാൾഡിന് യൂസഫലിയുടെ സഹായ ഹസ്തം; അടിയന്തരമായി 10 ലക്ഷം നൽകും
ദുബായ്∙ കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ്... MA Yusuff Ali, Preetha Jerald, Lulu Group, Manorama Impact, Rinkuraj Mattancheriyil Photo Impact, Malayala Manorama, Manorama Online, Manorama News

ദുബായ്∙ കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടൽക്ഷോഭത്തിൽ വീടിന്റെ അടിത്തറ തന്നെ ഒലിച്ചു പോയപ്പോൾ പകരം മണൽ ചാക്കുകൾ അടുക്കിവയ്ക്കുന്ന പ്രീതയുടെയും സഹോദരി വിനിത സജുവിന്റെയും ദുരിതാവസ്ഥ മലയാള മനോരമ ഇന്നു റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് യൂസഫലി സഹായഹസ്തം നീട്ടിയത്.
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും ദേശീയ ടീം മുൻ അംഗവുമാണ് പ്രീത. ഓലക്കൂരയിൽ കഴിഞ്ഞിരുന്ന പ്രീതയുടെ ദുരവസ്ഥ മനോരമ വാർത്തയാക്കിയതിനെ തുടർന്നു സർക്കാർ നൽകിയ സഹായത്താലാണ് ഈ വീടു പണിതത്. തൊട്ടടുത്ത വീടുകളിലാണ് പ്രീതയും സഹോദരിയും കുടുംബസമേതം താമസിക്കുന്നത്.
English Summary: MA Yusuff Ali to help Preetha Jerald