ADVERTISEMENT

ജനീവ∙ ഓരോ രാജ്യത്തിന്റെയും ജനസംഖ്യയിൽ കുറഞ്ഞത് 10% പേർക്കെങ്കിലും സെപ്റ്റംബറോടെ കോവിഡ് വാക്സീൻ കുത്തിവയ്പ്പ് ഉറപ്പുവരുത്തണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇക്കാര്യത്തിൽ ആഗോള തലത്തിൽ ഏവരുടെയും സഹകരണം ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ വാർഷിക യോഗത്തിന്റെ ആമുഖ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വാക്സീൻ വിതരണത്തിൽ അസമത്വം ഉണ്ടെന്നും ദരിദ്ര രാജ്യങ്ങളിലേക്ക് വാക്സീൻ എത്തിക്കുന്ന കോവാക്സ് പദ്ധതിയിലേക്ക് കൂടുതൽ വാക്സീനുകൾ സംഭാവന ചെയ്യാൻ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഉത്പാദിപ്പിക്കുന്ന വാക്സീനുകളുടെ 50% കോവാക്സ് പദ്ധതിയിലേക്ക് നൽകുന്നതിൽ മരുന്നു കമ്പനികൾ ശ്രദ്ധവയ്ക്കണം. സെപ്റ്റംബറോടെ 10% പേർക്ക് വാക്സീൻ ഉറപ്പുവരുത്തുന്നതിനൊപ്പം വർഷാവസാനത്തോടെ ജനസംഖ്യയുടെ 30% പേർക്ക് വാക്സീൻ ഉറപ്പാക്കുകയും വേണം, അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: 10% Of Population Must Be Vaccinated In Every Country By September: WHO Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com