മൂന്നു വർഷം മുൻപ് 2018 ഫെബ്രുവരിയിലാണു മക്കൾ നീതി മയ്യവുമായി കമൽ ഹാസൻ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായിരിക്കെ | Kamal Haasan, MNM, Tamil Nadu 2021 Elections, DMK, AIADMK, Star politics, Jayalalithaa, Manorama Online, Manorama News,

മൂന്നു വർഷം മുൻപ് 2018 ഫെബ്രുവരിയിലാണു മക്കൾ നീതി മയ്യവുമായി കമൽ ഹാസൻ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായിരിക്കെ | Kamal Haasan, MNM, Tamil Nadu 2021 Elections, DMK, AIADMK, Star politics, Jayalalithaa, Manorama Online, Manorama News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു വർഷം മുൻപ് 2018 ഫെബ്രുവരിയിലാണു മക്കൾ നീതി മയ്യവുമായി കമൽ ഹാസൻ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായിരിക്കെ | Kamal Haasan, MNM, Tamil Nadu 2021 Elections, DMK, AIADMK, Star politics, Jayalalithaa, Manorama Online, Manorama News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലം 1973. തെക്കൻ തമിഴ്നാട്ടിലെ ഡിണ്ടിഗൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നു. ഡിഎംകെയുമായി കലഹിച്ച് എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ചത് ഒരു വർഷം മുൻപാണ്. അണ്ണാഡിഎംകെയുടെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടം കൂടിയാണ് ആ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ രണ്ടില ചിഹ്നത്തിൽ മത്സരിച്ച അണ്ണാഡിഎംകെ സ്ഥാനാർഥി 52% വോട്ടു നേടി വിജയിച്ചു. നിരാശനായി വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്തുവന്ന ഡിഎംകെ നേതാവ് മുരശൊലി മാരനോടു മാധ്യമപ്രവർത്തകർ ചോദിച്ചു. എന്താണു സംഭവിച്ചത്? നിരാശയും അൽപം പുച്ഛവും കലർന്ന സ്വരത്തിൽ മാരൻ മറുപടി നൽകി. ‘അടുത്ത തിരഞ്ഞെടുപ്പിൽ ജയലളിത മുഖ്യമന്ത്രിയാകും’. സിനിമയിലെ ഗ്ലാമറിനോടു തമിഴ് വോട്ടർമാർക്കുള്ള വിധേയത്വം സൂചിപ്പിച്ചുകൊണ്ടായിരുന്നു മാരന്റെ കമന്റ്. മാരൻ കളിയായി പറഞ്ഞ കാര്യം രണ്ടു പതിറ്റാണ്ടിനു ശേഷം യാഥാർഥ്യമായി. 1991-ൽ ജയലളിത തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. 

ജയലളിത.

ദ്രാവിഡ ആശയം കാലൂന്നിയതു മുതൽ നിഴലും രൂപവും പോലെ കെട്ടിപ്പിണഞ്ഞു കിടക്കുകയാണു തമിഴക രാഷ്ട്രീയവും സിനിമയും. വെള്ളിത്തിരയിൽ നിന്നിറങ്ങി രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ചവരുടെ പട്ടികയിൽ കരുണാനിധി മുതൽ ജയലളിതവരെയുണ്ട്. ആ പ്രലോഭനച്ചുഴിയിൽ വീണു പോയവരുമുണ്ട്. നടികർ തിലകം ശിവാജി ഗണേശൻ മുതൽ പുരട്ച്ചി കലൈജ്ഞർ വിജയകാന്ത് വരെ. 2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പുകപടലമടങ്ങിയപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന ചോദ്യങ്ങളിലൊന്ന് ഇതാണ്. ഉലകനായകൻ കമൽ ഹാസന്റെ രാഷ്ട്രീയ ഭാവി എന്താണ്? സിനിമയിലെന്ന പോലെ പരാജയത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന നായകനാകാൻ അദ്ദേഹത്തിനു കഴിയുമോ? രാഷ്്ട്രീയ ബോക്സോഫീസിൽ ഫ്ലോപ്പായ താരങ്ങളുടെ പട്ടികയിലെ പുതിയ അധ്യായമാണോ ഉലകനായകൻ ?

ADVERTISEMENT

ശരാശരി, ആദ്യ കടമ്പ

മൂന്നു വർഷം മുൻപ് 2018 ഫെബ്രുവരിയിലാണു മക്കൾ നീതി മയ്യവുമായി കമൽ ഹാസൻ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായിരിക്കെ, മുൻകൂട്ടി പ്രഖ്യാപിക്കാതെ ചിത്രം റിലീസ് ചെയ്യുന്നതു പോലെ ശരിക്കുമൊരു സർപ്രൈസ് എൻട്രിയായിരുന്നു അത്. ആവശ്യമായ ഗൃഹപാഠം ചെയ്യാതെയാണു കമൽ രാഷ്ട്രീയ ദൗത്യം തുടങ്ങിയതെന്നു അന്നേ വിമർശനമുയർന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ആദ്യ വെല്ലുവിളി. ശരാശരി വിജയം നേടിയ ചിത്രം പോലെ, മോശമല്ലാത്ത പ്രകടനം. 3.7% വോട്ടു വിഹിതം. ചെന്നൈയും കോയമ്പത്തൂരുമുൾപ്പെടുന്ന നഗര മണ്ഡലങ്ങളിൽ മികച്ച പ്രകടനം. ജയലളിതയും കരുണാനിധിയുമില്ലാത്ത തമിഴക രാഷ്ട്രീയത്തിൽ കമൽ സ്വന്തം ഇടം കണ്ടെത്തുമെന്ന ചർച്ചകൾ സജീവമായി.

ആളൊഴിഞ്ഞു കൂടാരം

തമിഴ്നാട് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇത്തവണ രണ്ടു തലങ്ങളിലാണു പോരാട്ടം നടന്നത്.  ഭരണം പിടിക്കാൻ അണ്ണാഡിഎംകെ, ഡിഎംകെ സഖ്യങ്ങൾ തമ്മിൽ നേരിട്ടുള്ള പോരാട്ടം. കമലിന്റെ മക്കൾ നീതി മയ്യത്തിനു പുറമെ സീമാന്റെ നാം തമിഴർ കക്ഷി, ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം എന്നീ പാർട്ടികളും രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ ശക്തിയേതെന്ന അദൃശ്യമായൊരു പോരാട്ടം ഈ മൂന്നു പാർട്ടികൾക്കിടയിലുണ്ടായിരുന്നു. കമലിന്റെ വ്യക്തിപ്രഭാവത്തിൽ അതു മക്കൾ നീതി മയ്യമാകുമെന്നായിരുന്നു പൊതുവിലയിരുത്തൽ. 

ADVERTISEMENT

പക്ഷേ ഫലം വന്നപ്പോൾ സൂപ്പർ ഹിറ്റാകുമെന്നു പ്രതീക്ഷിച്ച ചിത്രം ആദ്യ ദിവസം തീയറ്റർ വിട്ടതുപോലെയായി. കമൽ ഹാസൻ മത്സരിച്ച കോയമ്പത്തൂർ സൗത്തിലുൾപ്പെടെ പാർട്ടിക്കു സമ്പൂർണ തോൽവി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 3.7% വോട്ടു നേടിയ പാർട്ടി 2.5%ത്തിലേക്കു വീണു. നാം തമിഴർ കക്ഷി 6.7% വോട്ടു നേടി മൂന്നാം കക്ഷിയേതെന്ന ചോദ്യത്തിനു സംശയമില്ലാത്ത വിധം മറുപടി നൽകി. 

ആർ. മഹേന്ദ്രൻ, കമൽ ഹാസൻ.

ഫലം പുറത്തു വന്നതിനു പിന്നാലെ, തിരക്കഥയിലില്ലാത്ത സംഘട്ടന രംഗങ്ങളുടെ വേദിയായി മക്കൾ നീതി മയ്യം മാറി. കമലിന്റെ വിശ്വസ്തനും പാർട്ടിയുടെ പ്രധാന ഫണ്ടർമാരിലൊരാളുമായിരുന്ന വൈസ് പ്രസിഡന്റ് ആർ. മഹേന്ദ്രനാണു ആദ്യ വെടിപൊട്ടിച്ചത്. ഐഎഎസിൽനിന്നു രാജിവച്ചു പാർട്ടിയിൽ ചേർന്ന മലയാളി ഡോ.സന്തോഷ് ബാബു, വ്യവസായികളായ സി.കെ.കുമരവേൽ, മുരുകാനന്ദം തുടങ്ങിയ പ്രധാന ഭാരവാഹികളെല്ലാം ഇതിനകം പാർട്ടി വിട്ടു. നിലവിൽ അകത്താര്, പുറത്താര് എന്നു കമലിനു പോലും അറിയാത്ത സ്ഥിതിയാണ്. മഹേന്ദ്രനെ ചതിയനെന്നു വിളിച്ചാണു കമൽ നേരിട്ടത്. മറ്റു  മുൻനിര നേതാക്കൾ വിട്ടുപോയപ്പോൾ ഒരുവരി പ്രതികരണം പോലും പാർട്ടിയിൽ നിന്നുണ്ടായിട്ടില്ല. 

കമലിനു പിഴച്ചതെവിടെ?

‘സിനിമാ രീതിയിൽ പാർട്ടി നടത്താൻ ശ്രമിച്ചു’- കമലിനു പിഴച്ചതെവിടെയെന്ന ചോദ്യത്തിനു ഒപ്പമുണ്ടായിരുന്നവർ നൽകുന്ന ഉത്തരമിതാണ്. തിരഞ്ഞെടുപ്പു സഖ്യത്തിലുൾപ്പെടെ പാർട്ടി കമ്മിറ്റികളെ നോക്കുകുത്തിയാക്കി സ്വന്തം നിലയിലായിരുന്നു തീരുമാനങ്ങൾ. സംവിധാനം മുതൽ വിതരണം വരെ ഒരാൾ തന്നെ കൈകാര്യം ചെയ്യുന്ന സിനിമ പോലെയൊരു സംഭവമാണു മക്കൾ നീതി മയ്യമെന്നു അവർ പറയുന്നു. എന്നാൽ, തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം നടന്ന ആദ്യ വിലയിരുത്തൽ ചോദ്യത്തിൽ തിരിച്ചടിക്കു മറ്റുള്ളവരെ കുറ്റപ്പെടുത്താനാണു കമൽ ശ്രമിച്ചത്.

ADVERTISEMENT

സിനിമയിൽ സൂപ്പർ നായകന്റെ തിരുവായ്ക്കു എതിർവായില്ല. കമലിന്റെ ചില തെറ്റായ നടപടികൾ തോൽവിക്കു കാരണമായതായി ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ താരം പൊട്ടിത്തെറിച്ചു. പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിനായി ഉന്നതാധികാര സമിതിയംഗങ്ങളോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. തോൽവിക്കു പ്രധാന കാരണക്കാരൻ കമലാണെന്നു ഉന്നത നേതാക്കളിൽ ഭൂരിഭാഗത്തിന്റെയും പരാതി. കുറ്റമെല്ലാം മറ്റുള്ളവരിൽ ചുമത്തി രക്ഷപ്പെടാനുള്ള ശ്രമം അവർക്കു രുചിച്ചില്ല. പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണം ഇതാണ്. 

എട്ടോളം ചെറു കക്ഷികൾക്കൊപ്പമാണു കമലിന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ ഇന്ത്യൻ ജനനായക കക്ഷിക്കും ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷിക്കും 40 സീറ്റുകൾ വീതം നൽകി. ഒറ്റയ്ക്കുനിന്നാൽ ഒരു ശതമാനം വോട്ടു പോലും നേടാനാകാത്ത ഈ കടലാസ് പാർട്ടികൾക്കു സീറ്റുകൾ‍ വാരിക്കോരി നൽകിയതിനെതിരെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടായിരുന്നു. എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള സ്ഥാനാർഥികളെ കണ്ടെത്താനാവില്ലെന്നായിരുന്നുവത്രെ കമലിന്റെ മറുപടി. ദ്രാവിഡ പാർട്ടികൾക്കു പകരമായി സ്വയം ഉയർത്തിക്കാട്ടുന്ന പാർട്ടി നേതാവ് തന്നെ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന അന്നു തന്നെ ചർച്ചയായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പു മുന്നിൽ നിൽക്കെ പരസ്യപ്രതികരണത്തിനു നേതാക്കൾ തയാറല്ലായിരുന്നു. 

പ്രശാന്ത് കിഷോർ.

പ്രശാന്ത് കിഷോറിന്റെ വരവും പോക്കും

ഇന്ത്യൻ തിരഞ്ഞെടുപ്പു രംഗത്തെ ചാണക്യൻ പ്രശാന്ത് കിഷോർ തമിഴ്നാട്ടിൽ ആദ്യം സമീപിച്ചതു കമൽ ഹാസനെയാണ്. കമലിന്റെ വ്യക്തിപ്രഭാവവും തമിഴ് രാഷ്ട്രീയത്തിലെ സാഹചര്യവും മക്കൾ നീതി മയ്യത്തിനു വലിയ സാധ്യതകൾ നൽകുന്നുണ്ടെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ. പാർട്ടിയെ തിരഞ്ഞെടുപ്പിനു സജ്ജമാകുന്നതിനായി ചില നിർദേശങ്ങൾ അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രശാന്ത് കിഷോർ ഡിഎംകെയുടെ തന്ത്രങ്ങൾക്കു രൂപം നൽകുന്നതാണു പിന്നീട് കണ്ടത്. കമൽ ഹാസനാകട്ടെ തിരഞ്ഞെടുപ്പു രംഗത്ത് മുൻ പരിചയമില്ലാത്ത മറ്റൊരു ഏജൻസിയുമായി കരാറിലൊപ്പിട്ടു. കമലിന്റെ പ്രചാരണം മുതൽ പാർട്ടിയുടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ വരെ അവസാന വാക്ക് ഏൻസിയായിരുന്നുവെന്നു പുറത്തുപോയ നേതാക്കളിൽ ചിലർ ആരോപിക്കുന്നു. 

കമൽ ഹാസൻ കോയമ്പത്തൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ.മഹേന്ദ്രൻ കോയമ്പത്തൂർ മണ്ഡലത്തിൽ ഒന്നര ലക്ഷം വോട്ടു നേടിയിരുന്നു. പാർട്ടി സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയതും അദ്ദേഹമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്നതിനായി ആറു മാസം മുൻപേ മഹേന്ദ്രൻ ഒരുക്കം തുടങ്ങിയിരുന്നു. വേളാച്ചേരി, ആലന്തൂർ ഉൾപ്പെടെ ചെന്നൈയോടു അടുത്തു കിടക്കുന്ന മണ്ഡലങ്ങളാണു കമലിനായി പാർട്ടി കണ്ടുവച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം കോയമ്പത്തൂർ സൗത്തിൽനിന്നു മത്സരിക്കുന്നതായി കമൽ പ്രഖ്യാപിച്ചു.

ഇതിനു പിന്നിൽ പിആർ ഏജൻസിയുടടെ ഉപദേശമായിരുന്നുവത്രെ. മണ്ഡലത്തിൽ ശക്തമായ ബന്ധങ്ങളുള്ള മഹേന്ദ്രനു പകരം പ്രചാരണച്ചുമതല കമൽ ഏൽപ്പിച്ചതു പിആർ ഏജൻസിയെ. പാർട്ടി രൂപീകരണം മുതൽ ഒപ്പമുള്ള മഹേന്ദ്രനുമായി കമൽ ഇടയാനുള്ള പ്രധാന കാരണം ഇതായിരുന്നു. 1728 വോട്ടിനാണു ബിജെപിയുടെ വാനതി ശ്രീനിവാസനോടു കമൽ പരാജയപ്പെട്ടത്. മഹേന്ദ്രൻ പാലംവലിച്ചുവെന്നായിരുന്നു കമലിന്റെ ആദ്യ ആരോപണം.

കമൽ ഹാസൻ.

പാർട്ടിയെ കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല, പ്രവർത്തനത്തിലും സിനിമാറ്റിക് ശൈലിയാണു കമൽ സ്വീകരിച്ചത്. രൂപീകരിച്ചു 3 വർഷമായെങ്കിലും പ്രധാന വിഷയങ്ങളോടുള്ള പ്രതികരണം പലപ്പോഴും പഞ്ച് ഡയലോഗുകളിലൊതുങ്ങി. തീയറ്ററിൽ കയ്യടി കിട്ടുമെങ്കിലും രാഷ്ട്രീയത്തിൽ വോട്ടു പിടിക്കാൻ ഡയലോഗുകൾ മാത്രം പോരെന്നു കമലിനു ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും. ഒറ്റ നായകനുള്ള സിനിമ പോലെ, പാർട്ടിയെയും വൺ മാൻ ഷോയാക്കിയതും കമലിനു തിരിച്ചടിയായി. അണ്ണാഡിഎംകെ, ഡിഎംകെ പാർട്ടികളിൽനിന്നു വ്യത്യസ്തമായി ജനാധിപത്യ രീതിയിൽ പാർട്ടി നടത്തുമെന്നായിരുന്നു കമലിന്റെ പ്രഖ്യാപനം.

എന്നാൽ, വേദികളിൽ കമലിനു മാത്രം കസേരയിട്ടു മറ്റുള്ളവരെ പിന്നിൽ നിർത്തിയപ്പോൾ ജയലളിതയെ ജനം ഓർത്തു. ഉന്നതാധികാര സമിതി യോഗം ചേരാനായി പാർട്ടി ആസ്ഥാനത്തേയ്ക്കു കരിമ്പൂച്ചകളുടെ അകമ്പടിയോടെയാണു കമൽ വന്നിരുന്നതെന്നു രാജിവച്ച മുതിർന്ന ഭാരവാഹികളിലൊരാൾ പറയുന്നു. കമലിനു സിനിമയുടെ ഹാങ് ഓവറിൽനിന്നു പുറത്തുവരാനാകാത്തതാണു തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നുപോയതിന്റെ പ്രധാന കാരണം .

ഇനി വഴിയെന്ത്?

പാർട്ടി തോറ്റുതുന്നംപാടിയതു മാത്രമല്ല, സംസ്ഥാനത്തെ പൊതു രാഷ്ട്രീയ കാലാവസ്ഥയും കമൽ ഹാസനു കാര്യങ്ങൾ കടുപ്പമുള്ളതാക്കുന്നു. അധികാരത്തിൽ തിരിച്ചെത്തിയതോടെ എം.കെ.സ്റ്റാലിനും ഡിഎംകെയ്ക്കും കരുത്തൂകൂടി. പ്രതികൂല സാഹചര്യങ്ങൾ ഒട്ടേറെയുണ്ടായിട്ടും അണ്ണാഡിഎംകെ തരിപ്പണമാകാതെ പിടിച്ചുനിന്നു. അണ്ണാഡിഎംകെ-ഡിഎംകെ രാഷ്ട്രീയ ദ്വന്ദമെന്ന സമവാക്യം പരിക്കേൽക്കാതെ കുറച്ചു കാലത്തേക്കു കൂടി തുടരുമെന്നു തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. മൂന്നാം പാർട്ടിക്കുള്ള ഇടത്തിലേക്കു  നാം തമിഴർ കക്ഷിയുടെ സീമാൻ ഇരിപ്പുറപ്പിക്കുന്നതും തിരഞ്ഞെടുപ്പിൽ കണ്ടു.

ശിവാജി ഗണേശൻ, എംജിആർ.

യുവാക്കളുടെ വോട്ടിൽ കമലിനു വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, തീവ്ര തമിഴ് ദേശീയത ഉയർത്തിയുള്ള സീമാന്റെ തീപ്പൊരി പ്രസംഗങ്ങൾ, കമലിന്റെ സിനിമാ ഗ്ലാമറിനേക്കൾ യുവാക്കളെ ആകർഷിച്ചതായി കണക്കുകൾ പറയുന്നു. നൂറു എതിരാളികളെ ഒറ്റയ്ക്കു നേരിടാൻ സിനിമയിൽ കമൽ ഹാസനു നിഷ്പ്രയാസം കഴിയും. ഇത്രയും പ്രതികൂല സാഹചര്യത്തിൽ വീണ്ടുമൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ല. സിനിമ പോലെ തിരക്കഥയ്ക്കനുസരിച്ചല്ലോ രാഷ്ട്രീയം ചലിക്കുന്നത്. 

തമിഴ് രാഷ്ട്രീയത്തിലെ ചില ഫ്ലോപ്പുകൾ 

തിരയിലെ താരരാജാക്കന്മാരായി വിലസിയപ്പോഴും രാഷ്ട്രീയ അരങ്ങിൽ പരാജയപ്പെട്ട സൂപ്പർതാരങ്ങൾ തമിഴ്നാട്ടിൽ ഒട്ടേറെയുണ്ട്. ഇതാ ചിലർ:

1) ശിവാജി ഗണേശൻ 

സ്ക്രീനിൽ അഭിനയത്തികവിന്റെ ഇന്ദ്രജാലം സൃഷ്ടിച്ച തമിഴകത്തിന്റെ ഒരേയൊരു നടികർ തിലകം രാഷ്ട്രീയത്തിൽ സമ്പൂർണ പരാജയമായിരുന്നു. ഡിഎംകെയിൽ തുടങ്ങി ദീർഘകാലം കോൺഗ്രസിനൊപ്പമായിരുന്നു. ഇന്ദിര ഗാന്ധി രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യുകയും ചെയ്തു. 1989-ലെ തിരഞ്ഞെടുപ്പിൽ തമിഴക മുന്നേറ്റ മുന്നണിയെന്ന പാർട്ടി രൂപീകരിച്ചു മത്സരിച്ചെങ്കിലും എല്ലാ സീറ്റുകളിലും തോറ്റു. സ്വന്തം ജന്മനാടായ തിരുവയ്യാറിൽ ശിവാജിയും തോറ്റു. പാർട്ടിയെ ജനതാദളിൽ ലയിപ്പിച്ചു അതിന്റെ സംസ്ഥാന പ്രസിഡന്റായെങ്കിലും സ്ക്രീനിലെ മാജിക് ശിവാജിയെ രാഷ്ട്രീയത്തിൽ തുണച്ചില്ല. 

2) കെ.ഭാഗ്യരാജ് 

സിനിമയിൽ തന്റെ പിൻഗാമിയെന്നു എംജിആർ വിശേഷിപ്പിച്ച കെ.ഭാഗ്യരാജ് എംജിആർ മക്കൾ മുന്നേറ്റ കഴകം രൂപീകരിച്ചു രംഗത്തെത്തിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അധികം വൈകാതെ പാർട്ടി പിരിച്ചുവിട്ട് ഭാഗ്യരാജ് അണ്ണാഡിഎംകെയിൽ ചേർന്നു. 

3) ടി.രാജേന്ദർ

നടനും സംവിധായകനുമായ ടി.രാജേന്ദർ ലക്ഷ്യ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ചെങ്കിലും സാന്നിധ്യമറിയിക്കാനായില്ല. പാർട്ടി ഇപ്പോഴും നിലനിൽക്കുന്നതു പേരിനു മാത്രം. 

4) കാർത്തിക്

തേവർ സമുദായത്തിന്റെ പിന്തുണ മുന്നിൽ കണ്ടാണു നടൻ കാർത്തിക് അഖിലേന്ത്യാ നാടാളും മക്കൾ കക്ഷി രൂപീകരിച്ചത്. ഒരു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും സംസ്ഥാനത്തെ ശ്രദ്ധേയ സാന്നിധ്യമാകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

ശരത് കുമാർ.

5) ശരത് കുമാർ 

ഡിഎംകെയിലും അണ്ണാഡിഎംകെയിലും പ്രവർത്തിച്ച ശേഷമാണു ശരത് കുമാർ സമത്വ മക്കൾ കക്ഷിയെന്ന സ്വന്തം പാർട്ടി രൂപീകരിക്കുന്നത്. അണ്ണാഡിഎംകെ സഖ്യത്തിൽ മത്സരിച്ച ഒരു തവണ നിയമസഭയിലെത്തി. ഇത്തവണ കമലിന്റെ പാർട്ടിക്കൊപ്പം മുന്നണിയായി 40 സീറ്റിൽ മത്സരിച്ചു. എല്ലായിടത്തും വൻപരാജയം. 

6) കരുണാസ് 

തേവർ സമുദായ പാർട്ടിയായ ‘മുക്കളത്തൂർ പുലിപ്പടൈ’ രൂപീകരിച്ചായിരുന്നു ഹാസ്യ താരം കരുണാസിന്റെ രാഷ്ട്രീയ പ്രവേശം. 2016 തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയ്ക്കൊപ്പം  മത്സരിച്ചു ഒരു സീറ്റിൽ ജയിച്ചു. ഇത്തവണ അണ്ണാഡിഎംകെ സീറ്റ് നൽകിയില്ല. 

English Summary: Can Kamal Haasan bounce back from Election setback in Tamil Nadu?