ന്യൂഡല്‍ഹി ∙ കോവിഡിനു ശേഷം ലോകം മുൻപുണ്ടായിരുന്നതു പോലെ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു മുൻപും ശേഷവും എന്നാവും ഭാവിയില്‍ ഓരോ | Covid, Narendra Modi, Buddha Purnima, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ കോവിഡിനു ശേഷം ലോകം മുൻപുണ്ടായിരുന്നതു പോലെ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു മുൻപും ശേഷവും എന്നാവും ഭാവിയില്‍ ഓരോ കാര്യങ്ങളും അടയാളപ്പെടുത്തുകയെന്നും ബുദ്ധപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെര്‍ച്വല്‍ അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി രാജ്യത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന കോവിഡ് മുന്നണി പോരാളികള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

‘എല്ലാ ലോകരാജ്യങ്ങളെയും കോവിഡ് പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോവിഡിനു മുൻപായിരുന്ന അവസ്ഥയാവില്ല ഇനി ലോകത്ത്. ഭാവിയില്‍ ഓരോ കാര്യവും നമ്മള്‍ ഓര്‍ക്കുക കോവിഡിനു മുൻപും പിന്‍പും എന്ന തരത്തിലായിരിക്കും. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

വാക്‌സീന്‍ വികസിപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഗവേഷകരുടെ പേരില്‍ ഇന്ത്യ അഭിമാനിക്കുന്നു. സമൂഹരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും സല്യൂട്ട് ചെയ്യുന്നു. സാഹചര്യത്തിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ച് കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായ വ്യക്തികളും സ്ഥാപനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു. ബുദ്ധ ഭഗവാന്റെ ആശയങ്ങളാണ് അവര്‍ പ്രാവര്‍ത്തികമാക്കിയത്’- പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

സാംസ്‌കാരിക മന്ത്രാലയവും രാജ്യാന്തര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനും ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്.

English Summary: "In Times To Come, We'll Remember Events As Pre-Covid Or Post-Covid": PM Modi