പ്രചാരണത്തിലുടനീളം കമൽ ഹാസന്റെ ഏകാധിപത്യ രീതിയായിരുന്നു പ്രകടമായത്. ഒരിടത്തും വേദിയിൽ അദ്ദേഹമല്ലാതെ മറ്റൊരാളെയും ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഞാനുൾപ്പെടെ പലരും ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചങ്കിലും വിജയിച്ചില്ല| Santosh Babu, Kamal Haasan, MNM crisis, Malayala Manorama, Tamil Nadu politics

പ്രചാരണത്തിലുടനീളം കമൽ ഹാസന്റെ ഏകാധിപത്യ രീതിയായിരുന്നു പ്രകടമായത്. ഒരിടത്തും വേദിയിൽ അദ്ദേഹമല്ലാതെ മറ്റൊരാളെയും ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഞാനുൾപ്പെടെ പലരും ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചങ്കിലും വിജയിച്ചില്ല| Santosh Babu, Kamal Haasan, MNM crisis, Malayala Manorama, Tamil Nadu politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രചാരണത്തിലുടനീളം കമൽ ഹാസന്റെ ഏകാധിപത്യ രീതിയായിരുന്നു പ്രകടമായത്. ഒരിടത്തും വേദിയിൽ അദ്ദേഹമല്ലാതെ മറ്റൊരാളെയും ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഞാനുൾപ്പെടെ പലരും ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചങ്കിലും വിജയിച്ചില്ല| Santosh Babu, Kamal Haasan, MNM crisis, Malayala Manorama, Tamil Nadu politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രചാരണത്തിനു വിനിയോഗിച്ച പണത്തിൽ ബാക്കി വന്ന 10 ലക്ഷം രൂപ പാർട്ടിക്കു തിരിച്ചേൽപിക്കുന്നൊരു സ്ഥാനാർഥിയെ ഇന്ത്യയിൽ കാണാനായാൽ നിങ്ങൾ ഞെട്ടും. അതും കളർഫുൾ രാഷ്ട്രീയത്തിന്റെ തട്ടുതകർപ്പൻ വേദിയായ തമിഴ്നാട്ടിൽ!!! അതെ, കമൽ ഹാസൻ നയിച്ച മക്കൾ നീതി മയ്യത്തിൽ (എംഎൻഎം) കമലിന്റെ വലംകയ്യായി പ്രവർത്തിച്ച, മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ, ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഡോ. സന്തോഷ് ബാബുവാണ് ഈ അദ്ഭുത പ്രതിഭാസം. ഇപ്പോൾ കമലിനോടും പാർട്ടിയോടും വിടപറഞ്ഞ് ചെന്നൈയിൽ ഓൺലൈൻ ഐഎഎസ് പരിശീലനകേന്ദ്രവും തുടങ്ങി ജീവിക്കാൻ വഴി കണ്ടെത്തിയിരിക്കുന്ന വേറിട്ട വ്യക്തിത്വം.

ഐഎഎസ് ഉപേക്ഷിച്ചു തമിഴ്നാട് രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാളിയായ സന്തോഷ് ബാബുവിനെ ആരും മറക്കാനിടയില്ല. മക്കൾ നീതി മയ്യത്തിൽ സകലകലാ വല്ലഭൻ കമൽ ഹാസനൊപ്പം പ്രവർത്തിച്ച സന്തോഷ് ബാബു പക്ഷേ തിരഞ്ഞെടുപ്പിനിപ്പുറം ആ പാർട്ടി വിട്ടു. സന്തോഷ് ബാബുവായിരുന്നു തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. എട്ടു വർഷം സർവീസ് ബാക്കിനിൽക്കെയാണ് സന്തോഷ് ബാബു 2020 ഓഗസ്റ്റ് 22ന് ഐഎഎസിനോടു വിട പറയുന്നത്. 2020 ഡിസംബർ ഒന്നിന് അദ്ദേഹം കമൽ ഹാസന്റെ പാർട്ടിയിൽ ചേരുകയും ചെയ്തു.

ഡോ.സന്തോഷ് ബാബു പ്രചാരണത്തിനിടെ ഓട്ടോയിൽ. ചിത്രം: ട്വിറ്റർ
ADVERTISEMENT

1995 തമിഴ്നാട് കേഡർ ഐഎഎസ് ഓഫിസറായ സന്തോഷ് ബാബു ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് രാജിവച്ചത്. മക്കൾ നീതി മയ്യത്തിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിനായിരുന്നു പാർ‌ട്ടിയുടെ ഐടി, ഡേറ്റ, നയരൂപീകരണം, പ്രകടനപത്രിക തയാറാക്കൽ എന്നിവയുടെ ചുമതല. തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് ബാബു. വളർന്നതും പഠിച്ചതും കേരളത്തിൽതന്നെ. എംബിബിഎസ് നേടിയശേഷം 1995ൽ ഐഎഎസും കരസ്ഥമാക്കി. തുടർന്ന് തമിഴ്നാട് സർക്കാരിനു കീഴിൽ 17 വ്യത്യസ്ത തസ്തികകളിൽ അദ്ദേഹം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.

കോയമ്പത്തൂർ അസി. കലക്ടറായി ഔദ്യോഗികസേവനം തുടങ്ങിയ അദ്ദേഹം കൃഷ്ണഗിരി ജില്ലയുടെ കലക്ടറായിരിക്കെ ഹൊസൂരിന്റെ ഗ്രാമീണമേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ ആ നാടിനെ മാറ്റിമറിച്ചു. ഐടി മേഖലയിൽ ഗ്രാമീണർക്ക് തൊഴിലവസരം നൽകിക്കൊണ്ടായിരുന്നു ഈ കാതലായ മാറ്റം. അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം തന്റെ പ്രസംഗത്തിൽ സന്തോഷ് ബാബുവിന്റെ കൃഷ്ണഗിരി പ്രവർത്തനങ്ങളെ പ്രകീർത്തിച്ചതുവഴി രാജ്യമൊട്ടാകെ ഇതു ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സാധാരണക്കാരെ ഐടി രംഗത്തേക്കു കൈപിടിച്ചുയർത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങളാണ് കൃഷ്ണഗിരി ജില്ലയെയും കലക്ടറെയും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്.

ഡോ.സന്തോഷ് ബാബു പ്രചാരണത്തിനിടെ. ചിത്രം: ട്വിറ്റർ

ഹാർവാഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നു നേടിയ പരിജ്ഞാനവും സന്തോഷ് ബാബുവിന്റെ കഴിവുകളെ ഏറെ പരിപോഷിപ്പിച്ചു. സിവിൽ സർവീസ് രംഗത്തെ കറകളഞ്ഞ പ്രവർത്തനപാരമ്പര്യമാണ് സന്തോഷ് ബാബുവിനെ കമൽ ഹാസന്റെ ‘നോട്ടപ്പുള്ളി’യാക്കിയത്. പല രാഷ്ട്രീയകക്ഷികളും സന്തോഷ്ബാബുവിൽ നോട്ടമിട്ടിരുന്നു. അതിൽ ചിലരുമായി അദ്ദേഹം ചർച്ചയും നടത്തിയിരുന്നു. എന്നാൽ അവസാനം അദ്ദേഹം കമൽ ഹാസന്റെ രാഷ്ട്രീയവലയിൽ വീണുവെന്ന് പറയാം. അതു രാഷ്ട്രീയത്തിലെ സത്യസന്ധത മാത്രം ലക്ഷ്യമിട്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം തകർന്നിരിക്കുന്നു.

ഐടി വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് സന്തോഷ് ബാബു ഐഎഎസിനോട് വിട പറയുന്നത്. തമിഴ്നാട്ടിൽ നടപ്പാക്കുന്ന 2000 കോടി രൂപയുടെ ഐടി പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. ഈ പദ്ധതിയുടെ ടെൻഡർ നടപടികളിൽ വഴിവിട്ട തീരുമാനമെടുക്കാൻ ഭരണകേന്ദ്രങ്ങളിൽനിന്നു വന്ന സമ്മർദങ്ങൾക്കു വഴങ്ങാതെയാണ് അദ്ദേഹം രാജിവച്ചതെന്ന് പറയപ്പെടുന്നു. ഒടുവിൽ രാഷ്ട്രീയത്തിൽനിന്നും താൽക്കാലികമായി അദ്ദേഹം വിട പറഞ്ഞിരിക്കുന്നു.

ADVERTISEMENT

മറ്റു പലരും കമലിന്റെ പാർട്ടി വിട്ടപ്പോൾ, അതു മാധ്യമങ്ങൾക്കു മുന്നിലെത്തി ആരോപണങ്ങളോടെ ആഘോഷമായപ്പോൾ സന്തോഷ് ബാബുവിന്റെ വേർപിരിയൽ ആ രീതിയിൽ ആഘോഷമായില്ല. കമൽ ഹാസനോട് വിട പറഞ്ഞശേഷം സന്തോഷ് ബാബു ആദ്യമായി ഒരു മാധ്യമത്തിനു മുന്നിലെത്തുന്നതു ‘മനോരമ ഓൺലൈനി’ലാണ്. അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു...

എന്താണ് പാർട്ടി വിടാൻ കാരണം?

ജനങ്ങൾക്കായി നല്ലതു ചെയ്യാൻ ഉയർന്ന ജോലി ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിയാണ് ഞാൻ. വിശ്വാസ്യത കാത്തുസൂക്ഷിക്കലാണ് രാഷ്ട്രീയത്തിൽ മുഖ്യം. ബിജെപി ഉൾപ്പെടെ നിരവധി കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ ഞാൻ കമൽ ഹാസനൊപ്പം ചേർന്നത് ആ പാർട്ടി പൂർണമായും സത്യസന്ധമായ രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു. എന്നാൽ നിയമസഭാതിരഞ്ഞെടുപ്പിലൂടെ കമൽ ഹാസനും മക്കൾ നീതി മയ്യവും ആ വിശ്വാസ്യത കളഞ്ഞുകുളിച്ചു.

എന്താണ് തിരഞ്ഞെടുപ്പിൽ സംഭവിച്ചത്?

ADVERTISEMENT

134 സീറ്റിലാണ് മക്കൾ നീതി മയ്യം മത്സരിച്ചത്. ഒപ്പം ചേർന്ന ശരത്കുമാറിന്റെയും മറ്റും പാർട്ടികൾക്ക് 100 സീറ്റ് അനുവദിച്ചത് ഞാനുൾപ്പെടെ പല നേതാക്കളും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പ്രചാരണത്തിലുടനീളം കമൽ ഹാസന്റെ ഏകാധിപത്യ രീതിയായിരുന്നു പ്രകടമായത്. ഒരിടത്തും വേദിയിൽ അദ്ദേഹമല്ലാതെ മറ്റൊരാളെയും ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഞാനുൾപ്പെടെ പലരും ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചങ്കിലും വിജയിച്ചില്ല. പാർട്ടി രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ച വൈസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് പ്രതികരിച്ചിരുന്നു. അദ്ദേഹവും പാർട്ടി വിട്ടുപോയി.

കമൽ ഹാസൻ. ചിത്രം: ARUN SANKAR / AFP

മുഴുവൻ പാർട്ടി സംവിധാനവും കമൽ ഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വിനിയോഗിച്ചു. എന്നിട്ടും അദ്ദേഹത്തിന് വിജയിക്കാനായില്ല. അതിലേറെ കഷ്ടമായത് മക്കൾ നീതി മയ്യത്തിന്റെ വോട്ടുവിഹിതത്തിലുണ്ടായ ചോർച്ചയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 3.78% വോട്ടുണ്ടായിരുന്ന പാർട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 2.5% ആയി കുറഞ്ഞു. ഇതിൽനിന്നു വ്യക്തമാകുന്നത് പാർട്ടിയുടെ ഗതി ശരിയല്ലെന്നാണ്. മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥിയെ നിർത്തിയിരുന്നുവെങ്കിൽ പാർട്ടിയുടെ മൊത്തം വോട്ടുവിഹിതമെങ്കിലും വർധിപ്പിക്കാമായിരുന്നു.

താങ്കളും ഒരു സ്ഥാനാർത്ഥിയായിരുന്നല്ലോ?

അതെ. പക്ഷേ എനിക്ക് കോവിഡ് ബാധിച്ചതിനാൽ പ്രചാരണത്തിന് ആകെ കിട്ടിയത് 4 ദിവസമാണ്. മാർച്ച് 17 മുതൽ 31 വരെ ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഏപ്രിൽ 1 മുതൽ 4 വരെ മാത്രമാണ് എനിക്ക് വോട്ടർമാരെ നേരിൽ കാണാനായത്. പൂർണമായും ഡിജിറ്റൽ പ്രചാരണമായിരുന്നു എന്റേത്. പ്രചാരണത്തിനായി ഞാൻ സ്വന്തം കയ്യിൽനിന്നു ചില്ലിക്കാശ് ചെലവഴിച്ചിട്ടില്ല. ഞാൻ മത്സരിക്കുന്ന വിവരം അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പ്രചാരണച്ചെലവിലേക്ക് അവരിൽ പലരും സഹായിച്ചു. അതുവഴി 27.5 ലക്ഷം രൂപ സമാഹരിച്ചു. അതുപയോഗിച്ചായിരുന്നു പ്രചാരണം. പാർട്ടി അനുവദിച്ച 12 ലക്ഷം രൂപ എത്തുമ്പോഴേക്കും പ്രചാരണം തീർന്നിരുന്നു. ചട്ടപ്രകാരം 30.8 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാൻ പറ്റൂ. പ്രചാരണത്തിനു വിനിയോഗിച്ചതിൽ ബാക്കി വന്ന 10 ലക്ഷം രൂപ പാർട്ടിയെ തിരിച്ചേൽപിക്കാൻ കമലുമായി ബന്ധപ്പെട്ടിരുന്നു. ഇനിയും അതിനാവശ്യമായ നടപടി പാർട്ടിയോ അദ്ദേഹമോ സ്വീകരിച്ചിട്ടില്ല.

കമൽ ഹാസൻ. ചിത്രം: ARUN SANKAR / AFP

കമലിനും പാർട്ടിക്കും യഥാർഥത്തിൽ എന്താണ് സംഭവിച്ചത്?

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ കക്ഷികളിലൊന്നുമായി സഖ്യമാകാമായിരുന്നു. ഇരുപതോളം സീറ്റ് അനുവദിച്ച് ഇത്തരമൊരു സഖ്യത്തിന് ഡിഎംകെയും തയാറായിരുന്നു. എന്നാൽ കമൽ ആരാധകരുടെ വാക്കു വിശ്വസിച്ചു. താൻ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. പാർട്ടിയെന്നാൽ താരാരാധകരുടെ ഒരാൾക്കൂട്ടമായി ചുരുങ്ങുകയായിരുന്നു. ഈ ആൾക്കൂട്ടത്തിന് ഇനിയും കാര്യങ്ങൾ മനസ്സിലായിട്ടില്ല. വിശ്വാസ്യതയും സത്യസന്ധതയും പറഞ്ഞു രംഗത്തിറങ്ങിയ കമലിനും പാർട്ടിക്കും അതു പാലിക്കാനായോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഉയർന്നുകേൾക്കുന്ന അഴിമതിയാരോപണങ്ങൾ ഏറെ വേദനിപ്പിക്കുന്നു. വ്യക്തിപരമായി കമൽ ഹാസനെ ആക്രമിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല. പക്ഷേ തകർന്നത് എന്റെ വലിയ സ്വപ്നമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു മാപ്പു നൽകാനും ഞാൻ തയാറല്ല.

ഇനിയെന്താണ് പരിപാടികൾ?

സത്യസന്ധമായ രാഷ്ട്രീയം സാധ്യമാണെന്നുതന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. ഐഎഎസ് വിട്ട് രാഷ്ട്രീയത്തിൽ വരാൻ കാരണവും അതുതന്നെ. 2000 കോടി രൂപയുടെ ഭാരത് നെറ്റ് പദ്ധതിയിലെ അഴിമതിക്കു കൂട്ടു നിൽക്കാനാവാതെയാണ് ഇറങ്ങിപ്പോന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് സഹായകരമായ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. തമിഴ്നാട്ടിൽ ഇത്തരം 3 പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. അവ എങ്ങുമെത്തിയിട്ടില്ല. ഓഫിസുകൾ കയറിയിറങ്ങാതെത്തന്നെ ഓരോ പൗരനും ആവശ്യമായ സർക്കാർ സേവനങ്ങൾ അവന്റെ പക്കലെത്തിക്കലാണ് ആത്യന്തിക ലക്ഷ്യം. പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇതു യാഥാർത്ഥ്യമാക്കാൻ വലിയ പ്രയാസമില്ല. അതിനു രാഷ്ട്രീയ ഇച്ഛാശക്തി വേണം. അഴിമതിമുക്തമായ ഉദ്യോഗസ്ഥ സംവിധാനം വേണം. അതിന് ആദ്യം രാഷ്ട്രീയം മാറണം. അതിനാണ് പുറത്തുവന്നത്.

ഡോ. സന്തോഷ് ബാബു

രണ്ടു വർഷംകൊണ്ട് തമിഴ്നാട്ടിനെ സിംഗപ്പൂരാക്കി മാറ്റിമറിക്കാൻ സാധിക്കുന്ന പ്രഡിക്ടീവ് ഗവേണൻസ് എന്നത് എന്റെ സ്വപ്നപദ്ധതിയാണ്. 2019 ഓഗസ്റ്റിലാണ് തമിഴ്നാട് മുഖ്യമന്ത്രി ഈ പദ്ധതി നിയമസഭയിൽ സെക്ഷൻ 110 പ്രകാരം പ്രഖ്യാപിക്കുന്നത്. ഡിസംബറായപ്പോൾ അതിന്റെ ടെൻഡർ നടപടികളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ വഴിമാറിപ്പോന്നത്. എനിക്കു വേണ്ടിയല്ല ഞാൻ ജീവിക്കുന്നത്.

ഡോ.സന്തോഷ് ബാബുവിന്റെ പ്രചാരണ ബോർഡുകളിലൊന്ന്. ചിത്രം: ട്വിറ്റർ

ഒരേ സമയം 8 തസ്തികകൾ കൈകാര്യം ചെയ്ത കാലമുണ്ടായിരുന്നു എനിക്ക്. ഒറ്റ ഓഫിസിൽ മാത്രമാണ് ഞാൻ നിത്യവും പോയിരുന്നത്. രാവിലെ വീട്ടിൽനിന്നിറങ്ങി ആ ഓഫിസിലെത്തുന്ന സമയത്തിനുള്ളിൽ കാറിലിരുന്ന് മറ്റ് 7 ഓഫിസിലെയും ഫയലുകൾ ഞാൻ ഓൺലൈനായി തീർപ്പാക്കിയിരുന്നു. നേരിൽ കാണേണ്ടവരുമായി വിഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെട്ടു. എന്റെ ഓഫിസിൽ കെട്ടിക്കിടക്കുന്ന ഫയലുകളോ. ആൾക്കൂട്ടമോ കാണാതെ പലരും എനിക്കു പണിയൊന്നുമില്ലെന്നും തെറ്റിദ്ധരിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5.45 വരെ കൃത്യമായി ക്രമീകരിച്ചു ജോലി ചെയ്യും. കഠിനാധ്വാനമെന്നാൽ 24 മണിക്കൂറും ജോലി ചെയ്യൽ അല്ല.

ഐഎഎസ് പരിശീലന കേന്ദ്രം തുടങ്ങിയല്ലോ?

ഞാൻ നേരത്തെ ഐഎഎസ് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തമായി ആരംഭിച്ച ഓൺലൈൻ അക്കാദമിയിലൂടെ ഉയർന്ന പലതും ഞാൻ ലക്ഷ്യമിടുന്നു. സ്വന്തമായി എന്തു നേടാമെന്നതിനു പകരം ജനങ്ങൾക്കുവേണ്ടി എന്തെല്ലാം പുതിയ കാര്യങ്ങൾ ചെയ്യാമെന്നു ചിന്തിക്കുന്ന പുതിയ ഐഎഎസ് തലമുറയെ വാർത്തെടുക്കണം. പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്ത, സാമൂഹിക പ്രതിബദ്ധതയുള്ള വരുകാല തലമുറയിലാണ് എന്റെ പ്രതീക്ഷ. അവർ വരും, അവർ ഈ നാടിനെ മാറ്റിമറിക്കും, തീർച്ച.

English Summary: Interview with Malayali Santhosh Babu, Kamal Haasan's Right Hand in TN Election 2021

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT