എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കേന്ദ്രം; ടെൻഡറുകളുമായി ബിജെപി സംസ്ഥാനങ്ങൾ
ന്യൂഡൽഹി ∙ മ്യൂകോമൈകോസിസ് (ബ്ലാക്ക് ഫംഗസ്) ചികിത്സയ്ക്കായി ആംഫോടെറിസിൻ-ബി കുത്തിവയ്പ്പുകൾക്ക് കുറവുണ്ടാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നു കേന്ദ്രം അറിയിച്ചതിനു പിന്നാലെ ആഗോള, ആഭ്യന്തര | Amphotericin | Black Fungus | Mucormycosis | Manorama News

ന്യൂഡൽഹി ∙ മ്യൂക്കര്‍മൈകോസിസ് (ബ്ലാക്ക് ഫംഗസ്) ചികിത്സയ്ക്കായി ആംഫോടെറിസിൻ-ബി കുത്തിവയ്പ്പുകൾക്ക് കുറവുണ്ടാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നു കേന്ദ്രം അറിയിച്ചതിനു പിന്നാലെ ആഗോള, ആഭ്യന്തര ടെൻഡറുകളുമായി ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളാണ് ഒരു ലക്ഷത്തോളം ഇൻജക്‌ഷൻ വാങ്ങാനൊരുങ്ങുന്നത്.
ഒരു ഡസനോളം സംസ്ഥാനങ്ങളും ഇതേ പാതയിലാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 10,000 ആംഫോടെറിസിൻ-ബി കുത്തിവയ്പ്പുകൾക്കായി മേയ് 14ന് ഉത്തർപ്രദേശ് ആഭ്യന്തര ടെൻഡർ വിളിച്ചു. സംസ്ഥാനത്തു വാർഷിക ആവശ്യം അഞ്ച് മടങ്ങ് വർധിച്ച് 52,000 ആയി. മേയ് 25ന് 30,000 ഇൻജക്‌ഷനാണു മധ്യപ്രദേശ് സർക്കാർ ആഗോള ടെൻഡർ നൽകിയത്. ആന്റി ഫംഗൽ മരുന്നായ പോസകോണസോൾ 50,000 ഗുളികയും 10,000 ഇൻജക്‌ഷനും മധ്യപ്രദേശ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹരിയാന മേയ് 25ന് ആംഫോടെറിസിൻ–ബിയുടെ 15,000 ഇൻജക്‌ഷനായാണ് ആഗോള ടെൻഡർ വിളിച്ചത്. കഴിഞ്ഞ ആഴ്ച ആംഫോടെറിസിൻ-ബി 60,000 ഇൻജക്‌ഷനു മഹാരാഷ്ട്ര ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു. ജൂൺ മുതൽ വിതരണം പ്രതീക്ഷിക്കുന്നു. രാജ്യത്ത് 12,000ത്തോളം ബ്ലാക്ക് ഫംഗസ് രോഗികളുണ്ടെന്നാണു റിപ്പോർട്ട്.
ഗുജറാത്തിലും മഹാരാഷ്ട്രയിലും 2,800 കേസുകളുണ്ട്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ 700ലധികം കേസുകളും ഹരിയാനയിൽ 450ഓളം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും നിലവിലുള്ള ആറു ഫാർമ കമ്പനികൾക്കു പുറമേ അഞ്ചു കമ്പനികൾക്കുകൂടി ഈ മരുന്നുണ്ടാക്കാൻ ലൈസൻസ് നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യൻ കമ്പനികൾ 6 ലക്ഷം ആംഫോടെറിസിൻ-ബി ഇറക്കുമതി ചെയ്യും.
English Summary: Amid Amphotericin Shortage, Three BJP-Ruled States Place Bids for Nearly 1 Lakh Injections