ചെന്നൈ∙ ഒഎന്‍വി പുരസ്കാരവിവാദത്തില്‍ വിശദീകരണവുമായി തമിഴ് കവി വൈരമുത്തു. ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നും അദ്ദേഹം...ONV Award

ചെന്നൈ∙ ഒഎന്‍വി പുരസ്കാരവിവാദത്തില്‍ വിശദീകരണവുമായി തമിഴ് കവി വൈരമുത്തു. ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നും അദ്ദേഹം...ONV Award

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഒഎന്‍വി പുരസ്കാരവിവാദത്തില്‍ വിശദീകരണവുമായി തമിഴ് കവി വൈരമുത്തു. ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റം തെളിയുംവരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുനഃപരിശോധിക്കാന്‍ തീരുമാനം

ADVERTISEMENT

തമിഴ് കവി വൈരമുത്തുവിന് പ്രഖ്യാപിച്ച ഒഎന്‍വി പുരസ്കാരം വിവാദത്തെ തുടര്‍ന്ന് പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തീരുമാച്ചിരുന്നു. ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു പുരസ്കാരം തീരുമാനിച്ചത്.

പ്രഖ്യാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. വൈരമുത്തുവിനെതിരായ മീടൂ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്കാരിക, കലാ പ്രവര്‍ത്തകരും വനിതാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. 17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്.

ADVERTISEMENT

തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതെതുടര്‍ന്നാണ് പുരസ്കാരം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്‍റ് അടൂര്‍ ഗോപാലകൃഷ്ണനാണ് വാര്‍ത്താക്കുറിപ്പ് വഴി തീരുമാനമറിയിച്ചത്. എന്തുകൊണ്ട് പുനഃപരിശോധിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. പുരസ്കാരനിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍നടപടികളെങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. എം.ടി.വാസുദേവന്‍നായര്‍, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം.ലീലാവതി എന്നിവര്‍ക്കായിരുന്നു മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

English Summary: Tamil Poet Vairamuthu Reaction Sexual Abuse Row