ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾ ബാധിച്ച കോവിഡ് രോഗി മരിച്ചു
ഗാസിയാബാദ്∙ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾ ബാധിച്ച അൻപത്തൊൻപതുകാരനായ കോവിഡ് രോഗി മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുൻവർ സിങ് ടോക്സീമിയ (ബാക്ടീരിയ അണുബാധയിലൂടെയുടെയുള്ള ടോക്സിനുകളാൽ രക്തം വിഷമയമാകുന്ന അവസ്ഥ) മൂലമാണ് ...| Covid Patient | Black yellow White Fungus | Manorama News

ഗാസിയാബാദ്∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾ ബാധിച്ച അൻപത്തൊൻപതുകാരനായ കോവിഡ് രോഗി മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുൻവർ സിങ് ടോക്സീമിയ (ബാക്ടീരിയ അണുബാധയിലൂടെയുടെയുള്ള ടോക്സിനുകളാൽ രക്തം വിഷമയമാകുന്ന അവസ്ഥ) മൂലമാണ് മരിച്ചതെന്ന് കുൻവർ സിങ്ങിനെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി.
ഗാസിയാബാദിലെ സഞ്ജയ് നഗറിൽ നിന്നുള്ള അഭിഭാഷകനായ കുൻവർ സിങ് കോവിഡ് രോഗലക്ഷണങ്ങളുമായാണ് തന്നെ സമീപിച്ചതെന്ന് ഡോ. ബി.പി. ത്യാഗി വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് ഫംഗസ് ബാധകളും സ്ഥിരീകരിക്കുകയായിരുന്നെന്ന് ഡോക്ടർ അറിയിച്ചു.
കുൻവർ സിങ്ങിനു പുറമേ മറ്റൊരു രോഗിയും യെല്ലോ ഫംഗസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇയാളുടെ തലച്ചോറിലാണ് ഫംഗസ് ബാധ കണ്ടത്തിയത്. ഇയാൾക്കും ടോക്സീമിയ ഉണ്ടെങ്കിലും കുൻവർ സിങ്ങിനെ അപേക്ഷിച്ച് ഗുരുതരമല്ലെന്നാണ് ഡോക്ടർ പറയുന്നത്.
English Summary : Ghaziabad man with yellow, black and white fungus dies