‘ജയിലിൽ കഴിയുന്നതാണ് സുരക്ഷിതം; പരോൾ വേണ്ട’: കത്തെഴുതി അന്തേവാസികൾ
ലക്നൗ∙ ജയിലിൽ കഴിയുന്നതാണ് സുരക്ഷിതമെന്നും പരോൾ വേണ്ടെന്നും അറിയിച്ച് ജയിൽ അധികൃതർക്ക് കത്തെഴുതി അന്തേവാസികൾ. ഉത്തർപ്രദേശിലെ 9 ജയിലുകളിലായി കഴിയുന്ന 21 പേരാണ് കത്തെഴുതിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജയിലിനകത്തു...uttar pradesh jail, Uttar Pradesh Manorama news, Uttar pradesh covid

ലക്നൗ∙ ജയിലിൽ കഴിയുന്നതാണ് സുരക്ഷിതമെന്നും പരോൾ വേണ്ടെന്നും അറിയിച്ച് ജയിൽ അധികൃതർക്ക് കത്തെഴുതി അന്തേവാസികൾ. ഉത്തർപ്രദേശിലെ 9 ജയിലുകളിലായി കഴിയുന്ന 21 പേരാണ് കത്തെഴുതിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജയിലിനകത്തു തന്നെ തുടരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നറിയിച്ച് ഇവർ കത്തെഴുതിയത്.
ഗാസിയബാദ്, ഗൗതം ബുദ്ധ നഗർ, മീററ്റ്, മഹാരാജ്ഗഞ്ച്, ഗൊരഖ്പുർ, ലക്നൗ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കത്തെഴുതിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് ജയിൽ അഡ്മിനിസ്ട്രേഷൻ ആനന്ദ് കുമാർ പറഞ്ഞു. 90 ദിവസം പരോൾ ലഭിച്ചാൽ അത്രയും ദിവസംകൂടി പിന്നീട് ജയിലിൽ കഴിയണം. പുറത്തുപോയി അസുഖബാധിതനായാൽ ജയിലിൽ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളോ ഭക്ഷണമോ ലഭിക്കില്ല. ജയിലിൽ കൃത്യമായി ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ട്. കൃത്യസമയത്ത് ഭക്ഷണവും ലഭിക്കുന്നുണ്ട്. പുറത്തുപോയാൽ ജീവിക്കാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നും ജയിലിലുള്ളവർ പറയുന്നു.
പരോൾ വേണ്ട എന്ന് എഴുതി അറിയിച്ചതിനാൽ അംഗീകരിക്കുമെന്ന് ആനന്ദ് കുമാർ പറഞ്ഞു. ഇതുവരെ 2200 പേർക്ക് പരോളും 9,200 പേർക്ക് ജാമ്യവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ ജയിലിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് 11,000 പേർക്ക് പരോൾ നൽകിയിരുന്നു.
English Summary: Safer In Jail: UP inmates say no to parole