കൊച്ചി∙ നാമനിർദേശപത്രിക സമർപ്പിക്കാൻ പോകുന്നതു വരെ വലിയ വാഗ്ദാനങ്ങൾ നൽകിയതൊഴിച്ചാൽ പാർട്ടിയിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ...Priyanka Anoop, EMCC, Shiju varghese, assembly elections

കൊച്ചി∙ നാമനിർദേശപത്രിക സമർപ്പിക്കാൻ പോകുന്നതു വരെ വലിയ വാഗ്ദാനങ്ങൾ നൽകിയതൊഴിച്ചാൽ പാർട്ടിയിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ...Priyanka Anoop, EMCC, Shiju varghese, assembly elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നാമനിർദേശപത്രിക സമർപ്പിക്കാൻ പോകുന്നതു വരെ വലിയ വാഗ്ദാനങ്ങൾ നൽകിയതൊഴിച്ചാൽ പാർട്ടിയിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ...Priyanka Anoop, EMCC, Shiju varghese, assembly elections

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നാമനിർദേശപത്രിക സമർപ്പിക്കാൻ പോകുന്നതു വരെ വലിയ വാഗ്ദാനങ്ങൾ നൽകിയതൊഴിച്ചാൽ പാർട്ടിയിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ അരൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച നടി പ്രിയങ്ക അനൂപ്. ഒരു സഹകരണവുമില്ലാതെ വല്ലാതെ ബുദ്ധിമുട്ടി. അതാണ് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നു താൻ പറഞ്ഞത്.

യാതൊരു രാഷ്ട്രീയ പ്രവർത്തനപരിചയവും ഇല്ലാതെയാണ് മത്സരത്തിന് ഇറങ്ങിയത്. എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നു കരുതി. അത് ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അവർ മനോരമ ഓൺലൈനോടു പറഞ്ഞു. പ്രിയങ്ക മത്സരിച്ച അതേ പാർട്ടിയുടെ സ്ഥാനാർഥിയായി, ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിലൂടെ കുപ്രസിദ്ധനായ ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് മത്സരിച്ചതും തിരഞ്ഞെടുപ്പു ദിവസം കാർ കത്തിക്കൽ നാടകമുണ്ടായതുമൊക്കെയാണ് പ്രിയങ്കയെ വിവാദത്തിലാക്കിയത്.

ADVERTISEMENT

ഷിജു മത്സരിച്ച കുണ്ടറയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന്, എതിർസ്ഥാനാർഥിയായിരുന്ന മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ആരോപിച്ചതിനു പിന്നാലെ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. മന്ത്രിയുടെ തോൽവിക്കു പിന്നിലും ഷിജുവിന്റെ ഇടപെടൽ ആരോപിക്കപ്പെട്ടതോടെ അന്വേഷണം മുറുകി. തുടർന്നാണ് പ്രിയങ്കയോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ചാത്തന്നൂർ എസിപി വൈ.നിസാമുദീൻ നിർദേശിച്ചത്.

നന്ദകുമാറിനെ നേരത്തേ അറിയാം

തന്റെ താമസസ്ഥലത്തിനു സമീപമുള്ള ക്ഷേത്രത്തിലെ ഭാരവാഹിയാണ് നന്ദകുമാറെന്ന് പ്രിയങ്ക പറഞ്ഞു. ഉത്സവം വരുമ്പോഴും മറ്റുമായി മിക്കപ്പോഴും കാണാറുണ്ട്, സംസാരിക്കാറുണ്ട്. വേറെ പരിചയമില്ല. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ കൺവീനറാണ് നന്ദകുമാർ. തന്നെ പാർട്ടിയിൽ പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്. എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

ഷിജുവിനെയും പരിചയപ്പെടുന്നത് പാർട്ടി യോഗങ്ങളിൽവച്ചാണ്. അല്ലാതെ മറ്റു കാര്യങ്ങളൊന്നും അറിയില്ല. പാർട്ടിയെ നല്ല രീതിയിൽ‍ മുന്നോട്ടു കൊണ്ടുവരണം എന്നുമാത്രമാണ് തനിക്കു കിട്ടിയ നിർദേശം. അതുകൊണ്ടാണ് മത്സരിക്കാൻ തയാറായതും. പോസ്റ്ററടിക്കാനും മറ്റു ചെലവുകളും കൺവീനർ നന്ദകുമാർ കൂടി ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. 50,000 പോസ്റ്റർ അവരുതന്നെ അടിച്ചുകൊണ്ടുവന്നു തരികയായിരുന്നു.

ഷിജു വർഗീസ്
ADVERTISEMENT

പാർട്ടിയിൽനിന്നു സഹായം ലഭിച്ചില്ല

പക്ഷേ തിരഞ്ഞെടുപ്പിനുനിന്നു കഴിഞ്ഞപ്പോൾ മുതൽ പാർട്ടിയിൽനിന്നു യാതൊരു സഹായവുമുണ്ടായില്ല. ഒരു അക്കൗണ്ടു തുടങ്ങിയിട്ട് പത്തു പൈസപോലും പാർട്ടിയുടെ ആൾക്കാർ ഇട്ടു തന്നില്ല. തരാനുള്ള പൈസ തിരഞ്ഞെടുപ്പു കഴിഞ്ഞു തരാമെന്നു പറഞ്ഞതല്ലാതെ തന്നിട്ടില്ല. നന്ദകുമാറിന് ഒപ്പമുള്ള വിജയകുമാർ എന്നയാൾ തിരഞ്ഞെടുപ്പ് ഏജന്റിന്റെ അക്കൗണ്ടിലേക്കും തന്റെ അക്കൗണ്ടിലേക്കും കുറച്ചു പണം നൽകിയിരുന്നു. പലരും പറയുന്നതു പോലെ ഏഴു ലക്ഷമോ, 15 ലക്ഷമോ ഒന്നും തന്നില്ല. ചെലവായ തുകയ്ക്കു കണക്കു കൊടുത്തപ്പോൾ തരികയായിരുന്നു. ചെലവു തുക ഇനിയും ലഭിക്കാനുണ്ട്.

വേണമെങ്കിൽ നോമിനേഷൻ പിൻവലിക്കാമായിരുന്നു. പക്ഷേ താൻ പിൻവലിച്ചാൽ പാർട്ടിക്കെതിരെ പല ചോദ്യങ്ങൾ വരും എന്നതിനാലാണ് ചെയ്യാതിരുന്നത്. തിരഞ്ഞെടുപ്പു സമയത്ത് കൂടെ മത്സരിക്കുന്ന ഒൻപതു പേർക്കും ബുദ്ധിമുട്ടുണ്ടാകുമല്ലോ എന്നും കരുതി. അവർക്കു കിട്ടുന്ന വോട്ടുകളും ഇല്ലാതാകും. എന്നാൽ അഞ്ച് പ്രവർത്തകരെ വിട്ടുതന്നിട്ട് മാറിനിന്നാൽ എന്താണു ചെയ്യുക. പോസ്റ്ററൊട്ടിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. ഇതൊക്കെയാണ് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞത്.

ജയിക്കില്ലെന്ന് അറിയാമായിരുന്നു

ADVERTISEMENT

എന്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. ഒന്നും ചെയ്തു തരാൻ സാധിക്കില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് സ്ഥാനാർഥിയായി നിർത്തിയത്. എങ്കിലും 15 ദിവസം കൊണ്ട് 600 വോട്ടു വാങ്ങിയെടുത്തത് വലിയ കാര്യമായാണ് കരുതുന്നത്. രണ്ടു മാസം നന്നായി പ്രവർത്തിച്ചിരുന്നെങ്കിൽ ജയിച്ചില്ലെങ്കിലും നല്ലൊരു മത്സരം കാഴ്ചവയ്ക്കാനാകുമായിരുന്നു എന്നാണ് കരുതുന്നത്. ദലീമയും ഷാനിമോൾ ഉസ്മാനും എല്ലാം മത്സരിക്കുമ്പോൾ ജയിക്കില്ല എന്നത് അറിയാമായിരുന്നു. സമയമല്ലേ, മാറിമറിഞ്ഞു വന്നാലോ എന്നും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ പാർട്ടി ഒന്നും ചെയ്തു തന്നില്ല. മനസിലാക്കിയിടത്തോളം എല്ലാ സ്ഥാനാർഥികൾക്കും സമാന അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഗുരുവായൂരിൽ മാത്രമാണ് നേതാക്കൾ പോയത്. അവിടെ എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയപ്പോൾ എൻഡിഎ പിന്തുണച്ചിരുന്നു. ദിലീപ് നായർ നിന്നിടത്തു മാത്രമാണ് പ്രചാരണത്തിനു സഹായിച്ചത്. പാർട്ടിയിൽ ഇപ്പോഴും വിളിക്കാറുള്ളത് ദിലീപ് നായരെയാണ്. മറ്റാരുമായി സംസാരിക്കാറുമില്ല, ആരും വിളിക്കാറുമില്ല.

കണക്കു കാണിക്കാനാകാത്തത് പ്രതിസന്ധി

തിരഞ്ഞെടുപ്പു ചെലവു വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിക്കേണ്ട അവസാന തീയതിയാണ് ഇന്ന്. പക്ഷേ ആ കണക്കെല്ലാം പാർട്ടിക്കാരുടെ കയ്യിലാണ്. നന്ദകുമാറിന്റെ കൂടെയുണ്ടായിരുന്ന വിജയകുമാർ എന്നയാളുടെ കൈവശമാണ് രേഖകളും ബില്ലുകളുമെല്ലാം. ബില്ലുകൾ ചോദിച്ചിട്ടു പോലും ലഭിച്ചിട്ടില്ല. പിന്നെ എങ്ങനെ കണക്കു സമർപ്പിക്കുമെന്ന് അറിയാത്തതിന്റെ വിഷമത്തിലാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഹോർഡിങ്സും പരസ്യ ബോർഡുകളുംവച്ചത് എടുത്തു നീക്കിയിട്ടില്ല. അതിന്റെ എല്ലാം പിഴ അടച്ചു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തനിക്കു ബുദ്ധിമുട്ടായിരിക്കുകയാണെന്നും പ്രിയങ്ക അനൂപ് പറഞ്ഞു.

English Summary: Actress Priyanka Anoop reaction after interrogation by Police