വിദ്യാശ്രീ ചിട്ടി വഴി പണമടച്ച് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷവും 95 ശതമാനം വിദ്യാർഥികൾക്കും ഈ പദ്ധതി വഴി ലാപ്ടോപ് ലഭിച്ചില്ലെന്നു ചുരുക്കം. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ്... Student Laptop

വിദ്യാശ്രീ ചിട്ടി വഴി പണമടച്ച് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷവും 95 ശതമാനം വിദ്യാർഥികൾക്കും ഈ പദ്ധതി വഴി ലാപ്ടോപ് ലഭിച്ചില്ലെന്നു ചുരുക്കം. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ്... Student Laptop

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാശ്രീ ചിട്ടി വഴി പണമടച്ച് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷവും 95 ശതമാനം വിദ്യാർഥികൾക്കും ഈ പദ്ധതി വഴി ലാപ്ടോപ് ലഭിച്ചില്ലെന്നു ചുരുക്കം. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ്... Student Laptop

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡിനു ശേഷം രണ്ടാം അധ്യയന വർഷവും ക്ലാസുകൾ ഉൾപ്പെടെ ഡിജിറ്റലായിട്ടും സർക്കാരിന്റെ സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതിയിൽ അപേക്ഷിച്ച 5% പേർക്കു പോലും ലാപ്ടോപ് ലഭിച്ചില്ല. 2020 ജൂണിൽ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിൽ 64,000ലേറെ പേരാണ് ലാപ്ടോപ്പിനായി അപേക്ഷ നൽകിയത്. ഉദ്ഘാടന ദിവസം നൽകിയ 200 ലാപ്ടോപ്പുകൾക്ക് പുറമേ നാമമാത്രമായ ലാപ്ടോപ്പുകളുടെ വിതരണമാണ് പിന്നീട് നടന്നത്. 5000ത്തിൽ താഴെ എണ്ണം മാത്രമാണ് വിതരണം ചെയ്യാനായി കെഎസ്എഫ്ഇയുടെ പക്കൽ നിലവിലുള്ളത്. വിദ്യാശ്രീ ചിട്ടി വഴി പണമടച്ച് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷവും 95 ശതമാനം വിദ്യാർഥികൾക്കും ഈ പദ്ധതി വഴി ലാപ്ടോപ് ലഭിച്ചില്ലെന്നു ചുരുക്കം.

500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് നൽകുന്നതാണ് പദ്ധതി. ലാപ്ടോപ്പിനായി അപേക്ഷിച്ച 64,000 പേരിൽ 54,738 പേരാണ് കുടുംബശ്രീ പോർട്ടലിൽ അക്കൗണ്ട് തുടങ്ങിയത്. 54,450 ലാപ്ടോപ്പുകൾക്ക് പർച്ചേസ് ഓർഡർ നൽകിയെങ്കിലും 5000 എണ്ണത്തിൽ താഴെ മാത്രമാണ് വിതരണത്തിനായി കമ്പനികളിൽനിന്ന് ലഭിച്ചത്. ലോക്ഡൗൺ ആയതിനാൽ ഇവയുടെ വിതരണവും തടസ്സപ്പെട്ടു. ‌

ADVERTISEMENT

വീണ്ടും നീളാതിരിക്കാൻ എഗ്രിമെന്റ് ഒപ്പിടാതെ തന്നെ ലാപ്ടോപ് ഉപയോക്താക്കൾക്ക് എത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കെഎസ്എഫ്ഇ അധികൃതർ അറിയിച്ചു. നീണ്ടുപോയ ടെൻഡർ പ്രക്രിയ, ലാപ്ടോപ്പിനുള്ള പാർട്സിന്റെ ലഭ്യതക്കുറവ്, തിരഞ്ഞെടുപ്പ് തുടങ്ങിയവ വിതരണത്തെ കാര്യമായി ബാധിച്ചു. ടെൻഡർ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതിനാൽ ചില കമ്പനികളുടെ ലാപ്ടോപ്പുകൾ ഇനി ഓർഡർ ചെയ്താൽ വില കൂടാൻ ഇടയുണ്ട്. ഒന്നു രണ്ടു കമ്പനികൾ മാത്രമാണ് കാലാവധി നീട്ടാൻ സന്നദ്ധത അറിയിച്ചത്.

കാലാവധി കഴിയുന്നു

ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതിയിൽ കാലാവധി നീട്ടാൻ താൽപര്യമില്ലെന്നു ചൂണ്ടിക്കാട്ടി ഒരു കമ്പനി മാർച്ചിൽ പദ്ധതിയിൽനിന്ന് പിൻവാങ്ങിയിരുന്നു. സർക്കാർ പദ്ധതിക്കായി നിശ്ചയിച്ച പ്രത്യേക വിലയുടെ കാലാവധി മാർച്ച് 31 വരെയായിരുന്നു. കാലാവധി തീർന്നിട്ടും വിതരണത്തിൽ പുരോഗതിയുണ്ടായില്ല. തുടർന്നാണ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഐടി മിഷൻ കമ്പനികളെ സമീപിച്ചത്. രണ്ട് കമ്പനികൾ പ്രത്യേക വിലയ്ക്കായി നൽകിയ കാലാവധി നീട്ടിയിട്ടില്ല. പദ്ധതിയുടെ തുടക്കം മുതലുള്ള കാലതാസമാണ് പ്രതിസന്ധിക്കു കാരണം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ തിരഞ്ഞെടുത്തത് എച്ച്‍പി, ലെനോവോ ലാപ്ടോപ്പുകളാണ്. എച്ച്പി മാത്രം 28,000 ബുക്കിങ് ഉണ്ടെന്നാണ് സൂചന.

എന്താണ് വിദ്യാശ്രീ പദ്ധതി?

ADVERTISEMENT

സിഡിഎസിൽ അഫിലിയേറ്റ് ചെയ്ത് 6 മാസം പൂർത്തിയാക്കിയ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കു മാത്രമായിരിക്കും പദ്ധതിയിൽ ചേരാൻ സാധിക്കുക. വായ്പാ കുടിശിക ഉണ്ടാകരുത്. പ്രതിമാസം 500 രൂപ വീതം 30 തവണ കൊണ്ട് അവസാനിക്കുന്ന 15,000 രൂപ അടങ്കൽ തുകയുള്ള പദ്ധതിയാണിത്. ഒരു അയൽക്കൂട്ട അംഗത്തിന് ഒരു വിദ്യാശ്രീ അപേക്ഷ മാത്രമേ നൽകാൻ കഴിയൂ. തവണ സംഖ്യകൾ മുടക്കം കൂടാതെ അടയ്ക്കുന്ന അംഗങ്ങൾക്ക് ഇളവ് ലഭിക്കും. 1 മുതൽ 9 വരെയുള്ള തവണസംഖ്യ മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് പത്താമത്തെ തവണ സംഖ്യയും 1 മുതൽ 19 വരെയുള്ള തവണസംഖ്യ മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് ഇരുപതാമത്തെ തവണ സംഖ്യയും ഒഴിവാക്കി കൊടുക്കും. 

പദ്ധതിയിൽ ചേരുന്ന അയൽക്കൂട്ടങ്ങൾക്ക് ചിട്ടി അടവിന്റെ 2 ശതമാനം കമ്മിഷനായി നൽകും. ലാപ്ടോപ് വാങ്ങുന്നതിന് മുൻകൂർ പണം അനുവദിക്കാനുള്ള വായ്പയുടെ 5 ശതമാനം പലിശ സർക്കാരും 4 ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. മുടക്കം വരുത്തുന്ന തിരിച്ചടവ് തുകയ്ക്ക് മേൽ 12 ശതമാനം പിഴപ്പലിശ കെഎസ്എഫ്ഇ ഈടാക്കും. 30 മാസംകൊണ്ട് 15,000 രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 750 കമ്മിഷൻ കഴിച്ച് 14,250 രൂപയാണ് അംഗങ്ങൾക്ക് ലഭിക്കുക. തിരഞ്ഞെടുക്കുന്ന ലാപ്ടോപ്പിന് അധിക തുകയാകുമെങ്കിൽ അത് ഗുണഭോക്താവ് അടയ്ക്കണം. ലാപ്ടോപ് ആവശ്യമില്ലാത്തവർക്കു വിദ്യാശ്രീ ചിട്ടിയുടെ ഭാഗമാകാം. 13–ാം തവണ മുതൽ ആവശ്യാനുസരണം ചിട്ടിത്തുക ലഭ്യമാക്കാം. ഈ തുകയ്ക്ക് ചിട്ടിത്തുകയുടെ മേൽ കാലാകാലങ്ങളിൽ നൽകിവരുന്ന നിക്ഷേപ പലിശ ലഭിക്കും. നിലവിലിത് 7.5 ശതമാനമാണ്. 

അപേക്ഷിക്കുന്നത് എങ്ങനെ?

നിങ്ങൾ ഭാഗമായ അയൽക്കൂട്ടം വഴിയാണ് അപേക്ഷ നൽകേണ്ടത്. ഓരോ അയൽക്കൂട്ടവും അപേക്ഷകൾ ശേഖരിച്ച് സംസ്ഥാന മിഷനിലേക്ക് സമർപ്പിക്കും. ഓരോ തദ്ദേശസ്ഥാപനത്തെയും പ്രതിനിധീകരിച്ച് ഒരു കെഎസ്എഫ്ഇ ശാഖയെ നിശ്ചയിച്ചിട്ടുണ്ട്. അതത് ശാഖകളിൽനിന്ന് അപേക്ഷാഫോമുകൾ വാങ്ങാം. അല്ലെങ്കിൽ കുടുംബശ്രീ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പും സഹിതം അയൽക്കൂട്ട ഭാരവാഹിയെ ഏൽപ്പിക്കുക. കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാൻ താൽപര്യമുള്ള അംഗങ്ങൾ ഉൾപ്പെട്ടിട്ടുള്ള അയൽക്കൂട്ടത്തിന്റെ പേരിൽ 100 രൂപ മിനിമം ബാലൻസുള്ള ഒരു സുഗമ സേവിങ്സ് അക്കൗണ്ട് തുടങ്ങുകയും അംഗങ്ങളുടെ തുക അതിൽ അടയ്ക്കുകയും വേണം. ഓരോ അയൽക്കൂട്ടവും എല്ലാ മാസവും നിശ്ചിത തീയതിക്കു മുൻപായി അംഗങ്ങളിൽ നിന്ന് തവണ ശേഖരിച്ച് സുഗമ അക്കൗണ്ടിൽ നിക്ഷേപിക്കണം. ഈ അക്കൗണ്ടിൽ നിന്ന് കെഎസ്എഫ്ഇ പണം പിൻവലിക്കും.

വിവരങ്ങൾക്ക്: vidyashree.kerala.gov.in

English Summary: What Happened to Kerala's Prestigious Student Laptop Project?