മകന് ദയാവധം തേടി അമ്മ കോടതിയില്‍; മടങ്ങുമ്പോള്‍ ഓട്ടോയില്‍ മകന്റെ മരണം
ഹൈദരാബാദ്∙ അപൂർവ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയിൽ. അവിടെനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മകന്‍ മരിച്ചു. ഒൻപത് വയസുകാരൻ ഹർഷവർധന്റെ അമ്മ അരുണയാണ് | Andhra Pradesh | blood disease | Mercy Killing | Rare disease | Manorama Online

ഹൈദരാബാദ്∙ അപൂർവ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയിൽ. അവിടെനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മകന്‍ മരിച്ചു. ഒൻപത് വയസുകാരൻ ഹർഷവർധന്റെ അമ്മ അരുണയാണ് ദയാവധം തേടി ചൊവ്വാഴ്ച പുങ്കനൂരിലെ കോടതിയെ സമീപിച്ചത്. കോടതിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹർഷവർധൻ ഓട്ടോയിൽ മരിച്ചു. കോടതിയിൽ അപേക്ഷ നൽകി രണ്ട് മണിക്കൂറിന് ശേഷമാണ് ഹർഷവർധൻ മരിച്ചത്.
അപൂർവ രോഗവുമായി ജനിച്ച ഹർഷവർധൻ നാലുവർഷം മുൻപുണ്ടായ അപകടത്തെ തുടർന്ന് കിടപ്പിലായിരുന്നുവെന്ന് അമ്മ അരുണ പറയുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. ഹർഷവർധന് നാലു വയസ്സായിരുന്നപ്പോഴാണ് രോഗത്തെക്കുറിച്ചറിഞ്ഞത്. കുടുംബം ആവുന്ന രീതിയിൽ ചികിത്സിച്ചു. സ്ഥലം വിറ്റും സ്വർണം പണയം വച്ചും ചികിത്സിച്ചെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. ചികിത്സയ്ക്കായി 4 ലക്ഷം രൂപ വായ്പയെടുക്കേണ്ടിവന്നുവെന്ന് അരുണ പറയുന്നു.
ചികിത്സയ്ക്ക് പണമില്ലാതായതോടെ അരുണ കോടതിയെ സമീപിച്ചു. ചികിത്സയ്ക്ക് സർക്കാർ സഹായിക്കണമെന്നും അല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകണമെന്നും അവർ അഭ്യർഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് ദിവസമായി അവർ കോടതിയിൽ എത്തിയിരുന്നു. ഇന്നലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഹർഷവർധന് രക്തസ്രാവമുണ്ടാകുകയും മരിക്കുകയുമായിരുന്നു.
English Summary: Andhra Boy With Rare Disease Dies Hours After Mother's Mercy Killing Plea