ചെന്നൈ ∙ സ്കൂളുകളിലെ പീഡനം സംബന്ധിച്ച് ഒരാഴ്ചയ്ക്കിടെ 78 പരാതികൾ ലഭിച്ചതായി ചെന്നൈ പൊലീസ്. കെകെ നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകൻ ജി.രാജഗോപാലൻ വിദ്യാർഥിനികളുടെ പരാതിയിൽ അറസ്റ്റിലായതിനു പിന്നാലെയാണു കൂടുതൽ പരാതികൾ ലഭിച്ചത്....| Sexual Assault | Chennai Schools | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സ്കൂളുകളിലെ പീഡനം സംബന്ധിച്ച് ഒരാഴ്ചയ്ക്കിടെ 78 പരാതികൾ ലഭിച്ചതായി ചെന്നൈ പൊലീസ്. കെകെ നഗർ പത്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകൻ ജി.രാജഗോപാലൻ വിദ്യാർഥിനികളുടെ പരാതിയിൽ അറസ്റ്റിലായതിനു പിന്നാലെയാണു കൂടുതൽ പരാതികൾ ലഭിച്ചത്. 

ഇയാൾക്കെതിരെ മുപ്പതിലധികം പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ചെത്പെട്ട് മഹർഷി വിദ്യാമന്ദിർ മെട്രിക്കുലേഷൻ സ്കൂളിലെ അധ്യാപകൻ ആനന്ദ്, ബ്രോഡ് വേ സെന്റ് ജോസഫ്സ് സ്പോർട്സ് അക്കാദമിയിലെ ഫിസിക്കൽ ട്രെയിനർ നാഗരാജൻ, ജൂഡോ പരിശീലകൻ കവിരാജ് എന്നിവരും സമാന പരാതികളിൽ അറസ്റ്റിലായി. സ്കൂളിൽ നേരിടുന്ന മോശം അനുഭവങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചതോടെ ഓൺലൈൻ ക്ലാസുകൾ അടക്കം നിരീക്ഷിക്കാൻ സർക്കാർ മാർഗരേഖ പുറത്തിറക്കി. 

ADVERTISEMENT

വിദ്യാർഥികളുമായി സംവദിക്കാൻ അധ്യാപകർ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളും നിരീക്ഷിക്കും. 9444772222 എന്ന നമ്പറിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരാതികൾ നൽകാമെന്ന് ക്രൈം എഗെയ്ൻസ്റ്റ് വിമൻ ആൻഡ് ചിൽഡ്രൻ (സിഎഡബ്ല്യുസി) ഡപ്യൂട്ടി കമ്മിഷണർ എച്ച്.ജയലക്ഷ്മി പറഞ്ഞു. പരാതിക്കാരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കും.

English Summary :Complaints of sexual assault in schools continue coming in