എല്ലാ മീൻപിടിത്ത ബോട്ടുകളിലും സർക്കാർ ഉദ്യോഗസ്ഥൻ വേണം: ദ്വീപ് ഭരണകൂടം
കവരത്തി∙ എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം. Lakshadweep, Fishing Boats, Malayala Manorama, Manorama Online, Manorama News

കവരത്തി∙ എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം. സുരക്ഷ വര്‍ധിപ്പിക്കാനെന്നാണ് വിശദീകരണം. മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാന്‍ ഇത് സഹായിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. 28ന് ചേർന്ന യോഗത്തിലെടുത്ത തീരുമാനമാണിത്.
ഓരോ ദ്വീപുകളിലെയും 50 ശതമാനത്തിലധികം പേരും ഉപജീവനം നടത്തുന്നത് മത്സ്യബന്ധനത്തിലൂടെയാണ്. എത്ര ബോട്ടുകൾ കടലിൽ പോകുന്നുണ്ടെന്ന് ദ്വീപ് അഡ്മിനിസ്ട്രേഷനു വരെ കൃത്യമായ കണക്കുകളില്ല. കോസ്റ്റ് ഗാർഡും നാവികസേനയും അടക്കമുള്ളവരുടെ കർശന പരിശോധന ഇപ്പോൾത്തന്നെ ദ്വീപിലുണ്ട്. അതിനിടയിലാണ് കടലിൽ പോകുന്ന ബോട്ടുകളിൽ എല്ലാം സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവ് വന്നിരിക്കുന്നതും. അതിനാൽ തന്നെ ഇതിന്റെ പ്രായോഗികത എത്രമാത്രമെന്നതാണ് ദ്വീപുകാരുടെ ചോദ്യം. സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നുള്ള ചില പൊടിക്കൈകൾ മാത്രമാണ് ഇതെന്ന് ലക്ഷദ്വീപ് എംപിയും വ്യക്തമാക്കി.
സുരക്ഷ വർധിപ്പിക്കാനുള്ള മറ്റു നടപടികളും അഡ്മിനിസ്ട്രേഷൻ നടപ്പാക്കിയിട്ടുണ്ട്. ദ്വീപിലേക്കു വരുന്ന കപ്പലുകളിലും ബോട്ടുകളിലും സുരക്ഷാ പരിശോധന ഇരട്ടിയാക്കി. ദ്വീപിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങൾ നേരത്തേ കൊച്ചിയിലും കോഴിക്കോട്ടും മറ്റുമായിരുന്നു ശേഖരിച്ചിരുന്നത്. ഇതു ദ്വീപിലെത്തുമ്പോഴും ശേഖരിക്കും. കപ്പലുകളും ബോട്ടുകളും നിർത്തുന്ന ബർത്തുകളിലെല്ലാം കൂടുതൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും. യാത്രക്കാരുടെ ലഗേജും മറ്റും പരിശോധിക്കാനുള്ള സംവിധാനം കൊച്ചിയിൽ മാത്രമാണ് നിലവിൽ ഉള്ളത്. ഇതേ സംവിധാനം ബേപ്പൂരും മംഗലാപുരത്തും സ്ഥാപിക്കാൻ നടപടിയെടുക്കും. കേന്ദ്ര സേനയായ സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.
English Summary: Government official must be present in every fishing boat, a new rule by Lakshadweep administration