ജൂഹി ചിത്രങ്ങളിലെ പാട്ടുമായി കോടതി നടപടികളിൽ കടന്നുകയറിയ ‘പാട്ടുകാരനെ’ കണ്ടെത്താൻ ഡൽഹി പൊലീസിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. | SEO: Juhi Chawla. Delhi High Court Fine, 5G Plea, COVID Crisis in India, Court Video Conference, Contempt of Court, Palmolein case, Malayala Manorama News

ജൂഹി ചിത്രങ്ങളിലെ പാട്ടുമായി കോടതി നടപടികളിൽ കടന്നുകയറിയ ‘പാട്ടുകാരനെ’ കണ്ടെത്താൻ ഡൽഹി പൊലീസിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. | SEO: Juhi Chawla. Delhi High Court Fine, 5G Plea, COVID Crisis in India, Court Video Conference, Contempt of Court, Palmolein case, Malayala Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂഹി ചിത്രങ്ങളിലെ പാട്ടുമായി കോടതി നടപടികളിൽ കടന്നുകയറിയ ‘പാട്ടുകാരനെ’ കണ്ടെത്താൻ ഡൽഹി പൊലീസിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. | SEO: Juhi Chawla. Delhi High Court Fine, 5G Plea, COVID Crisis in India, Court Video Conference, Contempt of Court, Palmolein case, Malayala Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് ഇനിയും പ്രശസ്തി വേണോ? പ്രശസ്തിക്കു വേണ്ടി ജൂഹി കേസ് നൽകിയോ എന്ന് ഒരു സാധാരണക്കാരനു പ്രഥമദൃഷ്ട്യാ തോന്നാവുന്ന അമ്പരപ്പ് ആദ്യമേ മാറ്റി വയ്ക്കാം. ഡൽഹി ഹൈക്കോടതിയിലെ ‘ജൂഹി ചൗള കേസ്’ മുന്നോട്ടു വയ്ക്കുന്നത് കാലിക പ്രസക്തിയുള്ള ചില ചിന്തകൾ കൂടിയാണ്. 

5 ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാണിച്ച് ബോളിവുഡ് നടി ജൂഹിയും രണ്ടു സാമൂഹിക പ്രവർത്തകരും ഹർജി നൽകിയതു പ്രശസ്തി ലക്ഷ്യമിട്ടാണെന്നു കണ്ടെത്താൻ കോടതിയെ സഹായിച്ച ഒരു ഘടകം ഈ കേസിലുണ്ട്: കോടതിയുടെ  വിഡിയോ കോൺഫറൻസിങ് ലിങ്ക് ജൂഹി സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു എന്നുള്ളത്. 

ADVERTISEMENT

ജു‍‍ഡീഷ്യറിയുടെ ‘ഡിജിറ്റലൈസേഷൻ’ യുഗത്തിൽ കോടതിയലക്ഷ്യത്തിന്റെ പുതിയ തലമുറ ഇവിടെ തുടങ്ങുകയാണോ? കോവിഡ്‌ അതിവ്യാപനം കണക്കിലെടുത്ത് സുപ്രീംകോടതിയും ഹൈക്കോടതികളും കീഴ്ക്കോടതികളും വരെ നീതിനിർവഹണം വിഡിയോ കോൺഫറൻസിങ് വഴിയാക്കിയ ഇക്കാലത്ത് ഏറെ പ്രസക്തമായ വിഷയം. മിക്ക കോടതികളിലും വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കു പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ടി–ഷർട്ട് ധരിച്ചു പങ്കെടുത്തതിനു താക്കീത് ചെയ്തതുൾപ്പെടെ സംഭവങ്ങൾ ചില കോടതികളിലുണ്ടായി. പൊതുവേദിയിൽ ലിങ്ക് ഷെയർ ചെയ്യുന്നതിന്റെ അപകടം വെളിപ്പെടുത്തുന്ന ‘കേസ് സ്റ്റഡി’ കൂടിയാണ് ഈ കേസ്. 

ആരാണ് ആ പാട്ടുകാരൻ?

ജൂഹി ചിത്രങ്ങളിലെ പാട്ടുമായി കോടതി നടപടികളിൽ  കടന്നുകയറിയ ‘പാട്ടുകാരനെ’ കണ്ടെത്താൻ ഡൽഹി പൊലീസിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ശല്യക്കാരനെ ‘മ്യൂട്ട്’ ചെയ്യാനും ഒഴിവാക്കാനും കോടതി നിർദേശിച്ചതിനെ തുടർന്നു പുറത്താക്കിയെങ്കിലും പേരു മാറ്റി വീണ്ടും കയറി അയാൾ ശല്യം തുടരുകയായിരുന്നു. പാട്ടുകാരനെ കിട്ടിയാലുടൻ കൈമാറാൻ പൊലീസിന്റെ കയ്യിൽ കോടതി ഒരു നോട്ടിസ് കൊടുത്തു വിട്ടിട്ടുണ്ട്– കോടതിയലക്ഷ്യം എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന നോട്ടിസ്.

ജൂഹി ചൗള.

കോടതി രേഖകളിൽ സംഭവം ഇങ്ങനെ കാണാം: ‘കോടതി നടപടികളുടെ വിഡിയോ കോൺഫറൻസിങ് ലിങ്ക് സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിന്റെ ഫലമായി അജ്ഞാതരുടെ ഇടപെടലിൽ കോടതി നടപടികൾ തുടർച്ചയായി തടസ്സപ്പെട്ടു. പല തവണ താക്കീത് ചെയ്തിട്ടും, മൂന്നു തവണ കോടതി നടപടിക്രമങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു.’ 

ADVERTISEMENT

ജൂഹിയും കൂട്ടരും കോടതിച്ചെലവ് ഇനത്തിൽ 20 ലക്ഷം രൂപ കെട്ടണമെന്ന നിർദേശത്തിനുള്ള കാരണങ്ങൾ ഇവയാണ്: നിയമ നടപടിക്രമങ്ങളുടെ ദുരുപയോഗം, പ്രശസ്തി ലാക്കാക്കിയുള്ള നടപടി, കോടതിയുടെ സമയം പാഴാക്കൽ. ഈ തുക റോഡപകടങ്ങൾക്ക് ഇരയാകുന്നവർക്കു വേണ്ടി ചെലവിടണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

കള്ളുഷാപ്പിനെതിരെ ബാറുകാരനു വേണ്ടി!

സുപ്രീംകോടതിയും ഹൈക്കോടതികളും ആവർത്തിച്ച് ഓർമിപ്പിക്കുന്ന കാര്യമാണ്, കോടതി നടപടികൾ ദുരുപയോഗിക്കരുതെന്നുള്ളത്. അനാവശ്യ ഹർജികൾക്കെതിരെ വിവിധ കോടതികളിൽനിന്നുള്ള മുന്നറിയിപ്പിനു കയ്യും കണക്കുമില്ല; ഇപ്പോഴും അതു തുടരുന്നു. പൊതുതാൽപര്യ ഹർജികളാണ് ഏറെയും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.    പൊതുതാൽപര്യമെന്ന വ്യാജേന മറ്റുദ്ദേശ്യങ്ങളിൽ ഹർജി നൽകുന്നവരെ ‘മൂടോടെ പറിച്ചെറിയണ’മെന്നായിരുന്നു, 2009ലെ ഒരു കേസിൽ കേരള ഹൈക്കോടതിയുടെ താക്കീത്. കള്ളുഷാപ്പിനെതിരെ സമീപത്തെ ബാറുകാരന്റെ പ്രേരണയിൽ പത്തോളം കേസുകൾ നൽകിയ വ്യക്തിക്കു 2 ലക്ഷം രൂപ ചുമത്തുകയും ചെയ്തു. ഹൈക്കോടതി വിജിലൻസ് വിഭാഗത്തെ വച്ച് അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി. പൊതുതാൽപര്യ ഹർജികൊണ്ട് പൊതുസമൂഹത്തിന് എന്തെങ്കിലും ഗുണമുണ്ടാകണമെന്നും ‘പണം വസൂലാക്കൽ’ ലക്ഷ്യം വേണ്ടെന്നുമായിരുന്നു വിമർശം. 

രാഷ്ട്രീയക്കളി വേണ്ട

ADVERTISEMENT

പാമൊലിൻ കേസ് നടപടികൾ രാഷ്‌ട്രീയ നേട്ടത്തിനായി വലിച്ചുനീട്ടുകയാണെന്നു സംശയം തോന്നിയപ്പോൾ കനത്ത പിഴ ചുമത്തുമെന്നു സുപ്രീംകോടതി താക്കീത് ചെയ്തു. രാഷ്‌ട്രീയക്കളികൾ കോടതിക്കു പുറത്തു മതിയെന്നും ജുഡീഷ്യറിയെ  അതിലേക്കു വലിച്ചിഴയ്ക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കരുതെന്നും പരുഷമായ വാക്കുകളും കോടതിയിൽ നിന്നുണ്ടായി. 

‘മഹാത്മ’ ചേർത്താൽ എന്താണു പ്രശ്നം?

കറൻസി നോട്ടുകളിൽ രാഷ്ട്രപിതാവിന്റെ പേരിനൊപ്പം ‘മഹാത്മ’ എന്ന വിശേഷണം ചേർത്തതിലായിരുന്നു ഒരു ഗവേഷണ വിദ്യാർഥിയുടെ പരാതി. അതു നീക്കണമെന്ന് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിലെത്തി. സമയം പാഴാക്കിയതിനുള്ള  കോടതിയുടെ രോഷം 10,000 രൂപ ചെലവിൽ ഒതുക്കിയതു വിദ്യാർഥിയുടെ ഭാഗ്യം.  സമീപകാലത്ത് സെൻട്രൽ വിസ്റ്റ പദ്ധതിക്കെതിരെയുള്ള ഹർജി ഒരു ലക്ഷം രൂപ ചെലവു സഹിതമാണു ഡൽഹി ഹൈക്കോടതി തള്ളിയത്: ദുരുദ്ദേശ്യപരം എന്നു കാരണം വിലയിരുത്തി.  

ന്യൂഡൽഹിയിൽ പുരോഗമിക്കുന്ന സെൻട്രൽ വിസ്‌റ്റ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ. ചിത്രം: Sajjad HUSSAIN / AFP.

സർവീസ് വിഷയത്തിൽ കോടതിയിലെത്തിയ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനു കേരള ഹൈക്കോടതി ഒരു ലക്ഷം രൂപ ചെലവു ചുമത്തിയതു കേസിന്റെ വിവരങ്ങൾ മറച്ചുവച്ചതിനായിരുന്നു. വിഷയം സുപ്രീം കോടതി വരെ എത്തി തള്ളിയ കാര്യം കോടതിയെ അറിയിച്ചില്ല. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതായിരുന്നുവെന്നു കോടതി ദേഷ്യപ്പെട്ടു.  വനിതാ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ അനാവശ്യ ഹർജി നൽകിയ ബസ് സംഘടനാ നേതാവും ഈയിടെ പുലിവാലു പിടിച്ചിരുന്നു. ഉദ്യോഗസ്ഥയുടെ ആത്മവീര്യം തകർക്കാനും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഹർജിയാണെന്നു ബോധ്യപ്പെട്ടതോടെ 25,000 രൂപ ചെലവു ചുമത്തി. കോടതി നടപടികളുടെ ദുരുപയോഗം വേണ്ടെന്നും താക്കീത് ചെയ്തു.  

English Summary: Publicity or Contempt of Court; Why Delhi HC Impose 20 Laksh Fine to Juhi Chawla?