മകള്‍ക്കെതിരെ കേസെടുത്തു; പൊലീസിന് അസഭ്യവർഷം; അഭിഭാഷകയ്ക്കെതിരെ കേസ്
ചെന്നൈ∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മകള്‍ക്കെതിരെ കേസെടുത്തതിനു പൊതുനിരത്തില്‍ വച്ച് പൊലീസിനെ അസഭ്യവര്‍ഷം നടത്തിയ അഭിഭാഷകയ്ക്കെതിരെ കേസ്. ചെന്നൈ ചെത്പേട്ടില്‍ വച്ച് കാറു തടഞ്ഞ ട്രാഫിക് പൊലീസുകാരെയാണ്... Lady advocate scolds police in Chennai

ചെന്നൈ∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മകള്‍ക്കെതിരെ കേസെടുത്തതിനു പൊതുനിരത്തില്‍ വച്ച് പൊലീസിനെ അസഭ്യവര്‍ഷം നടത്തിയ അഭിഭാഷകയ്ക്കെതിരെ കേസ്. ചെന്നൈ ചെത്പേട്ടില്‍ വച്ച് കാറു തടഞ്ഞ ട്രാഫിക് പൊലീസുകാരെയാണ് അഭിഭാഷക ജോലി തെറിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ വൈറലായതിനു പുറകെയാണു പൊലീസ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
മാസ്ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ടതിനാണു നഗരത്തിലെ പ്രമുഖ അഭിഭാഷക പൊലീസിനെതിരെ തട്ടിക്കയറിയത്. ഇന്നലെ രാവിലെയാണു സംഭവങ്ങളുടെ തുടക്കം. എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അമ്മയായ അഭിഭാഷക തനൂജ കന്തുലയെ വിളിച്ചുവരുത്തി. ആഡംബരകാറില്‍ വന്നിറങ്ങിയ തനൂജ പൊലീസുകാരെ തലങ്ങും വിലങ്ങും അസഭ്യം പറഞ്ഞു. തൊപ്പി തെറുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ രഞ്ജിത്തെന്ന പൊലീസുകാരന്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമം, സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കല്‍, അസഭ്യവര്‍ഷം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. കേസെടുത്തതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയി. ഇതോടെ മകളെയും പ്രതി ചേര്‍ത്തു.
English Summary: Lady advocate scolds police in Chennai