5 ജിക്കെതിരെ ഹർജി നൽകിയതിന്റെ കാരണം വ്യക്തമാക്കി ജൂഹി ചൗള - വിഡിയോ
ന്യൂഡൽഹി∙ രാജ്യത്ത് 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനു വിശദീകരണവുമായി ബോളിവുഡ് താരം ജൂഹി ചൗള | | Juhi Chawla | 5G | Delhi High Court | Fine | Manorama News | Manorama Online

ന്യൂഡൽഹി∙ രാജ്യത്ത് 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനു വിശദീകരണവുമായി ബോളിവുഡ് താരം ജൂഹി ചൗള. പ്രസിദ്ധി ലഭിക്കാനാണു ഹർജി നൽകിയതെന്നു നിരീക്ഷിച്ച കോടതി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴയിട്ടതിനു 4 ദിവസം പിന്നാലെയാണു സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെയുള്ള ജൂഹിയുടെ വിശദീകരണം.
‘കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാടു പേർ ഈ വിഷയം ചർച്ച ചെയ്തു. നിർഭാഗ്യവശാൽ എനിക്കു പറയാനുള്ളത് ആരും കേട്ടില്ല. 5 ജിക്ക് എതിരെയായിരുന്നില്ല ഞങ്ങൾ. 5 ജി സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതു സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പു വരുത്തണം’– ജൂഹി പറഞ്ഞു. 5 ജി സാങ്കേതികവിദ്യ യാഥാർഥ്യമായാൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നിലവിലെ റേഡിയേഷന്റെ 10 മുതൽ 100 മടങ്ങുവരെ അധികമുള്ള റേഡിയേഷൻ ഏറ്റുവാങ്ങാൻ മനുഷ്യൻ അടക്കമുള്ള ഒരു ജീവജാലത്തിനും കഴിയില്ലെന്നുമാണു ജൂഹി ചൗള, വീരേഷ് മാലിക്, ടീന വചനി എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
‘ഞങ്ങളുടെ ആശങ്കകൾ അകറ്റുന്ന തരത്തിലുള്ള പഠന റിപ്പോർട്ടുകൾ പൊതുസമൂഹത്തിനു ലഭ്യമാക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. എല്ലാവരുടെയും ആശങ്കകൾ അകറ്റാൻ ഇത് അനിവാര്യമാണ്. ഗർഭിണികൾ, കുട്ടികൾ, ഗർഭസ്ഥ ശിശുക്കൾ, വയോധികർ ഭൂമിയിലെ മറ്റു ജീവജാലങ്ങൾ എന്നിവയുടെ സുരക്ഷയെ ഇതു ബാധിക്കുമോ എന്നു മാത്രമേ ഞങ്ങൾ ചോദിക്കുന്നുള്ളു–’ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ജൂഹി പറഞ്ഞു.
ഡൽഹി ഹൈക്കോടതി ഓൺലൈനായി പരിഗണിച്ച ഹർജിയുടെ ലിങ്ക് ജൂഹി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെ ലിങ്ക് ഉപയോഗിച്ചു ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി വിചാരണ തടസപ്പെടുത്തിയവർക്കെതിരെ നടപടി എടുക്കാനും ഡൽഹി ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.
English Summary: Juhi Chawla, Fined By Court, Explains Why She Filed 5G Petition