ചെന്നൈ∙ കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി കർണാടിക് വയലിനിസ്റ്റായ ടി.എം.കൃഷ്ണ. ഐടി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് ഓഫ് 2021 ഭരണഘടനാവിരുദ്ധവും....TM Krishna

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി കർണാടിക് വയലിനിസ്റ്റായ ടി.എം.കൃഷ്ണ. ഐടി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് ഓഫ് 2021 ഭരണഘടനാവിരുദ്ധവും 2000ത്തിലെ ഐടി ആക്ടിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ടി.എം.കൃഷ്ണ ഹർജി നൽകിയത്. ഹർജി നാലാഴ്ചത്തേയ്ക്ക് മാറ്റിവച്ച ചീഫ് ജസ്റ്റിസ് സൻജിബ് ബാനർജി അധ്യക്ഷനായ ബെഞ്ച്, മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.

‘എനിക്ക് സ്വകാര്യത, സംഗീതം പോലതന്നെ ഒരു അനുഭവമാണ്. സ്വകാര്യതയെക്കുറിച്ച് ചിന്തിക്കുമ്പോൾ ജീവിതം, അടുപ്പം, കണ്ടെത്തൽ, സുരക്ഷ, സന്തോഷം, ഭയത്തിന്റെ അഭാവം, സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. സ്വാതന്ത്ര്യം, അന്തസ്സ്, തിരഞ്ഞെടുപ്പ് എന്നിവ ഞാൻ ചിന്തിക്കുന്നു. ഒരു കലാകാരനെന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും.’– ടി.എം.കൃഷ്ണ ഹർജിയിൽ പറഞ്ഞു.

ADVERTISEMENT

സ്വകാര്യത കൂടാതെ, കല സൃഷ്ടിക്കാനും അതു പ്രദർശിപ്പിക്കാനും സാധിക്കില്ല. പുതിയ ഐടി നിയമങ്ങൾ ഒരു കലാകാരൻ, സാംസ്കാരിക വ്യാഖ്യാതാവ് എന്നീ നിലകളിൽ എന്റെ അവകാശങ്ങളെ വ്രണപ്പെടുത്തുന്നു. ഈ നിയമങ്ങൾ സർഗ്ഗാത്മകത കുറയ്ക്കുകയും ഒരു വ്യക്തിക്ക് ഭാവനാത്മകമായി അല്ലെങ്കിൽ പരമ്പരാഗത അതിരുകൾക്കപ്പുറത്ത് ചിന്തിക്കാനും രാഷ്ട്രീയമായും സാമൂഹികമായും പ്രാധാന്യമുള്ള കല സൃഷ്ടിക്കുകയും ചെയ്യുന്നതിന് തടസമാകുന്നതായും ടി.എം.കൃഷ്ണ ഹർജിയിൽ ചൂണ്ടിക്കാട്ടി.

English Summary: Musician TM Krishna Moves Madras High Court Against New Digital Rules