വൈദ്യപരിശോധനയ്ക്ക് സൗകര്യമില്ല; വലഞ്ഞ് ജയിൽ അധികൃതർ: നടപടി വേണമെന്ന് ഋഷിരാജ് സിങ്
തിരുവനന്തപുരം∙ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഉദ്യോഗസ്ഥർ ഹാജരാക്കുമ്പോൾ ഡോക്ടർമാർ വിശദമായ ശാരീരിക പരിശോധന നടത്തണമെന്ന ആരോഗ്യ ഡയറക്ടറുടെ നിര്‍ദേശം ജയിൽ അധികൃതർക്ക് തലവേദനയാകുന്നു. മിക്ക സർക്കാർ ആശുപത്രികളിലും ഡിഎച്ച്എസ് നിർദേശിച്ച പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെയാണ് പൊലീസ് പ്രതികളെ

തിരുവനന്തപുരം∙ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഉദ്യോഗസ്ഥർ ഹാജരാക്കുമ്പോൾ ഡോക്ടർമാർ വിശദമായ ശാരീരിക പരിശോധന നടത്തണമെന്ന ആരോഗ്യ ഡയറക്ടറുടെ നിര്‍ദേശം ജയിൽ അധികൃതർക്ക് തലവേദനയാകുന്നു. മിക്ക സർക്കാർ ആശുപത്രികളിലും ഡിഎച്ച്എസ് നിർദേശിച്ച പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെയാണ് പൊലീസ് പ്രതികളെ ജയിലിൽ എത്തിക്കുന്നത്.
പരിശോധനാ റിപ്പോർട്ടില്ലാതെ പ്രതികളെ ജയിലിൽ എത്തിക്കുന്നത് വലിയ രീതിയിൽ അസൗകര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും ജയിൽ അധികാരികൾക്ക് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ജയിൽ ഡിജിപി ഋഷിരാജ് സിങ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. മലപ്പുറം, കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ പരിശോധനയ്ക്കുള്ള സംവിധാനം തീരെ കുറവാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കസ്റ്റഡിയിലുള്ള പ്രതികളുടെ ആന്തരാവയവങ്ങൾക്ക് തകരാറുണ്ടോ എന്നു കണ്ടെത്താനാണ് ഡിഎച്ച്എസ് പരിശോധനയ്ക്ക് നിർദേശിച്ചത്. കസ്റ്റഡിയിലുള്ളവരെ ആശുപത്രിയിലെത്തിക്കുമ്പോൾ കിഡ്നി ടെസ്റ്റിനു പുറമേ, മസിലുകൾക്കു മുറിവോ ചതവോ സംഭവിച്ചോ എന്നറിയാനുള്ള പരിശോധനയും അണുബാധയുണ്ടോ എന്നു മനസിലാക്കാനുള്ള പരിശോധനയും സ്കാനിങ്ങും നടത്തണമെന്നായിരുന്നു നിര്‍ദേശം.
എല്ലാ മെഡിക്കൽ ഓഫിസർമാരും ഈ നിര്‍ദേശം കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സാമ്പത്തിക തട്ടിപ്പു കേസില്‍ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്‌കുമാർ 2019 ജൂൺ 21നാണ് പീരുമേട് സബ്‌ജയിലിൽ മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനം ഏൽക്കേണ്ടിവന്നു.
രാജ്‌കുമാറിന്‍റെ ശരീരത്തിന്റെ ഭാരം ക്രൂരമായ പീഡനത്തെത്തുടർന്ന് നീരുവച്ച് 8 കിലോ കൂടിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടായതിനെത്തുടർന്നു രണ്ടാമതു നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് 85 കിലോയായിരുന്നു ശരീരഭാരമെങ്കിൽ ആദ്യ പോസ്റ്റുമോർട്ടം നടക്കുമ്പോൾ 93കിലോയായിരുന്നു ഭാരം. ക്രൂരമായ മർദനത്തെത്തുടർന്ന് 6 ദിവസത്തിനിടയിലാണ് നീരുവച്ച് ശരീര ഭാരം 8 കിലോ കൂടിയത്.
English Summary: Rishiraj Singh's Letter to Home Department on Medical Check up