കേരളത്തിൽ അഞ്ചു വർഷം കൂടുമ്പോൾ കൃത്യമായി ഓർമിക്കപ്പെടുന്ന ഒരു സംഖ്യ ഉണ്ട്. പുതിയ വകുപ്പുകളുമായി പുത്തൻ മന്ത്രിമാർ വാർത്തകളിൽ നിറയുമ്പോൾ, ചിരിയൂറുന്ന ചോദ്യചിഹ്നമായി മാറുന്ന ഒരു ‘മാരക’ സംഖ്യ– 13. സ്റ്റേറ്റ് കാറുകൾ മന്ത്രിമാർക്ക് വീതം വയ്ക്കുമ്പോഴാണ് പ്രശ്നം ഉദിക്കുക– ആര് ഏറ്റെടുക്കും 13–ാം നമ്പർ കാർ? പണ്ടൊരു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരാലും ഉപേക്ഷിക്കപ്പെട്ട... 13 Unlucky Number

കേരളത്തിൽ അഞ്ചു വർഷം കൂടുമ്പോൾ കൃത്യമായി ഓർമിക്കപ്പെടുന്ന ഒരു സംഖ്യ ഉണ്ട്. പുതിയ വകുപ്പുകളുമായി പുത്തൻ മന്ത്രിമാർ വാർത്തകളിൽ നിറയുമ്പോൾ, ചിരിയൂറുന്ന ചോദ്യചിഹ്നമായി മാറുന്ന ഒരു ‘മാരക’ സംഖ്യ– 13. സ്റ്റേറ്റ് കാറുകൾ മന്ത്രിമാർക്ക് വീതം വയ്ക്കുമ്പോഴാണ് പ്രശ്നം ഉദിക്കുക– ആര് ഏറ്റെടുക്കും 13–ാം നമ്പർ കാർ? പണ്ടൊരു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരാലും ഉപേക്ഷിക്കപ്പെട്ട... 13 Unlucky Number

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ അഞ്ചു വർഷം കൂടുമ്പോൾ കൃത്യമായി ഓർമിക്കപ്പെടുന്ന ഒരു സംഖ്യ ഉണ്ട്. പുതിയ വകുപ്പുകളുമായി പുത്തൻ മന്ത്രിമാർ വാർത്തകളിൽ നിറയുമ്പോൾ, ചിരിയൂറുന്ന ചോദ്യചിഹ്നമായി മാറുന്ന ഒരു ‘മാരക’ സംഖ്യ– 13. സ്റ്റേറ്റ് കാറുകൾ മന്ത്രിമാർക്ക് വീതം വയ്ക്കുമ്പോഴാണ് പ്രശ്നം ഉദിക്കുക– ആര് ഏറ്റെടുക്കും 13–ാം നമ്പർ കാർ? പണ്ടൊരു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരാലും ഉപേക്ഷിക്കപ്പെട്ട... 13 Unlucky Number

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ അഞ്ചു വർഷം കൂടുമ്പോൾ കൃത്യമായി ഓർമിക്കപ്പെടുന്ന ഒരു സംഖ്യ ഉണ്ട്. പുതിയ വകുപ്പുകളുമായി പുത്തൻ മന്ത്രിമാർ വാർത്തകളിൽ നിറയുമ്പോൾ, ചിരിയൂറുന്ന ചോദ്യചിഹ്നമായി മാറുന്ന ഒരു ‘മാരക’ സംഖ്യ– 13. സ്റ്റേറ്റ് കാറുകൾ മന്ത്രിമാർക്ക് വീതം വയ്ക്കുമ്പോഴാണ് പ്രശ്നം ഉദിക്കുക– ആര് ഏറ്റെടുക്കും 13–ാം നമ്പർ കാർ? പണ്ടൊരു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരാലും ഉപേക്ഷിക്കപ്പെട്ട ചരിത്രമുള്ളവനാണ് ആ കാർ. ഇത്തവണ രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോഴും ചർച്ചയുണ്ടായി.

മടിച്ചുനിന്നവരോട്, താൻ ഉപയോഗിച്ചുകൊള്ളാമെന്നു പറഞ്ഞു മുന്നോട്ടുവന്നത് മന്ത്രി പി.പ്രസാദ് ആണ്. അദ്ദേഹം ഇതുകൂടി പറഞ്ഞു: ‘13ാം നമ്പർ കാർ തോമസ് ഐസക് ഉപയോഗിച്ചതാണ്. അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടായില്ലല്ലോ. മറ്റു നമ്പറുകൾ ഉപയോഗിച്ചവർക്ക് അതുകൊണ്ട് പ്രശ്നങ്ങളുണ്ടാവാതിരുന്നിട്ടുണ്ടോ?’ ഒന്നാം പിണറായി സർക്കാരിലും പലരും മടിച്ചപ്പോൾ മന്ത്രി തോമസ് ഐസക് ആണ് കാർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നത്. എം.എ.ബേബിയാകട്ടെ, 2006ൽ മന്ത്രിയാകുമ്പോൾ ഈ നമ്പർ കാർ തന്നെ ചോദിച്ചു വാങ്ങുകയായിരുന്നു. പക്ഷേ വിശ്വാസികളും അവിശ്വാസികളുമായവർ ഉൾപ്പെടെ ഇങ്ങനെ ഭയക്കാൻ മാത്രം എന്താണ് ഈ സംഖ്യയുടെ ഭീകരത? പതിമൂന്നാം നമ്പറിന്റെ ഭീകരതയുടെ ചരിത്രത്തിലൂടെ ജൂൺ 13ന് ഒരു യാത്ര!

ADVERTISEMENT

13 എന്ന ഭയം

ലോകത്തേറ്റവും നിർഭാഗ്യം പിടിച്ച സംഖ്യയായിട്ടാണ് 13നെ ചില രാജ്യങ്ങൾ കണക്കാക്കുന്നത്. 13നോടുള്ള പേടിയുടെ ആരംഭം നോഴ്സ് മിത്തുമായി ബന്ധപ്പെട്ടാണത്രെ. ലോകത്തു ദുഷ്ടതയും കുഴപ്പങ്ങളും ആദ്യമായി പ്രത്യക്ഷപ്പെട്ട ദിവസമായാണ് 13നെ കണക്കാക്കുന്നത്. കഥ ഇങ്ങനെ– 12 ദൈവങ്ങൾ നടത്തിയ വിരുന്നിൽ ദുഷ്ടബുദ്ധിയായ ലോക്കി കടന്നുവരുന്നത് ക്ഷണിക്കപ്പെടാത്ത 13ാമത്തെ അതിഥിയായിട്ടാണ്. കാഴ്ചയില്ലാത്ത ഹൂറിനെക്കൊണ്ട് ചതിയിലൂടെ, ദേവനായ ബൾഡറെ ലോക്കി കൊല്ലിക്കുന്നു. ബൾഡർ മരിച്ചതോടെ ലോകമാകെ ഇരുട്ടിലായി. ലോകം മുഴുവൻ കരഞ്ഞുതുടങ്ങിയ ആ ദിനം ഏറ്റവും മോശം ദിവസമായി– 13 എന്ന സംഖ്യയും.

ഇതുപോലെതന്നെ ജീസസ് ക്രൈസ്റ്റുമായി ബന്ധപ്പെട്ടും 13 മോശം സംഖ്യയാവുന്നുണ്ട്. അവസാന അത്താഴത്തിന് ജീസസിനൊപ്പമുണ്ടായിരുന്നത് 13 പേർ. ഇതിൽ അത്താഴമേശയിൽ 13ാമതായി ഇരുന്നത് യൂദാസ് ആണെന്ന് ഒരു വിശ്വാസം. ബൈബിളിൽ ഇതേപ്പറ്റി പറയുന്നില്ല. എങ്കിലും ഈ വിശ്വാസവും 13നെ വെറുക്കാൻ കാരണമായി. ജീസസ് ക്രൈസ്റ്റിനെ കുരിശിലേറ്റുന്നത് ‘തൂക്കിലേറ്റുന്ന ദിവസം’ എന്നറിയപ്പെട്ടിരുന്ന വെള്ളിയാഴ്ചയുമാണ്. അങ്ങനെയാണ് 13 വെള്ളി ദുശ്ശകുനം പിടിച്ച ദിനമായി മാറുന്നത്. സ്വാഭാവികമായും ക്രിസ്തുമത വിശ്വാസികൾ കുടിയേറിയ സ്ഥലങ്ങളിലെല്ലാം 13 എന്ന ഭയം പടരുകയും ചെയ്തതാവാമെന്ന് ഒരു വിഭാഗം പറയുന്നു. 12 എന്ന ‘എല്ലാം തികഞ്ഞ’ സംഖ്യയുടെ തൊട്ടുപിന്നാലെ വരുന്ന ദിവസമായതുകൊണ്ടാണ് 13 ശപിക്കപ്പെട്ടവനായിപ്പോയതെന്നൊരു വാദവുമുണ്ട്.

13 ‘ഭീകരനായ’ 13 സംഭവങ്ങൾ

ADVERTISEMENT

1. ചന്ദ്രനിലിറങ്ങാനുള്ള ദൗത്യവുമായി യാത്രതിരിച്ച അപ്പോളോ 13ൽ ഓക്സിജൻ ടാങ്ക് സ്ഫോടനമുണ്ടായത് ഒരു ഏപ്രിൽ 13ന് ആണ്. തുടർന്ന് ദൗത്യം പൂർത്തിയാക്കാതെ അപ്പോളോ ഭൂമിയിലേക്കു മടങ്ങി.
2. പ്രശസ്തമായ ഫ്രൈഡേ ദ് തെർട്ടീൻത് സ്റ്റോക്ക് മാർക്കറ്റ് ക്രാഷ് ഉണ്ടായത് ഒരു വെള്ളിയാഴ്ച 13ന്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്റ്റോക്ക് മാർക്കറ്റ് ഇടിവായിരുന്നു മിനി ക്രാഷ് എന്നറിയപ്പെടുന്ന ഇത്. ഇതുണ്ടാക്കിയ ദൂരവ്യാപകമായ പ്രത്യാഘാതം ചെറുതല്ല. വിൽപന–വാങ്ങലുകൾക്കുള്ള ഭയംമൂലം ആ ദിവസം മുതൽ ഇന്നുവരെ വെള്ളിയാഴ്ചയും പതിമൂന്നും ചേർന്നുവരുന്ന ദിവസങ്ങളിൽ വിപണിയിൽ ഇടിവാണത്രെ.
3. ഓസ്ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയിൽ 1939 ജനുവരി 13ന് ഉണ്ടായ ‘കറുത്ത വെള്ളിയാഴ്ച’ തീപിടിത്തം. 71 പേരാണ് അന്നു മരിച്ചത്. പട്ടണങ്ങൾ കത്തിയമരുകയും ആയിരക്കണക്കിനു കന്നുകാലികളും ചെമ്മരിയാടുകളും കുതിരകളും ചത്തൊടുങ്ങുകയും ചെയ്തു.

4. രണ്ടാംലോക മഹായുദ്ധ കാലത്ത് 1940ൽ ബക്കിങ്ങാം കൊട്ടാരത്തിൽ നാസികൾ 5 ബോബുകൾ വർഷിച്ചത് ഒരു സെപ്റ്റംബർ 13ന് ആണ്. കൊട്ടാരത്തിനു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്.
5. എട്ടുപേരുമായി പുറപ്പെട്ട സ്വീഡിഷ് മിലിട്ടറി വിമാനം എന്നന്നേയ്ക്കുമായി കാണാതാവുന്നത് 1952 ജൂൺ 13ന്!
6. കിറ്റി ജെനവീസിന്റെ കൊലപാതകം എന്നു പിന്നീടു പ്രസിദ്ധമായ കൊല ന്യൂയോർക്ക് നഗരത്തിൽ നടന്നത് 1964 മാർച്ച് 13നായിരുന്നു. ഒരുപാടുപേർ സാക്ഷിയായെങ്കിലും ആരും അതു തടയാൻ ശ്രമിച്ചില്ല എന്നതാണു കൊലയെ പ്രസിദ്ധമാക്കിയത്. ‘ബൈസ്റ്റാൻഡർ ഇഫക്ട്’ എന്നതിന് ഉദാഹരണമായി മനശ്ശാസ്ത്ര പഠനത്തിൽ ഈ കൊലപാതകത്തിനു പ്രത്യേക സ്ഥാനമുണ്ടായി.

7. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി കണക്കാക്കുന്ന ‘ഭോല’ ചുഴലിക്കാറ്റ് ബംഗ്ലദേശിൽ നാശം വിതച്ചത് 1970 നവംബർ 13ന്. 5 ലക്ഷം പേരെങ്കിലും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു..
8. രണ്ട് വിമാനപകടങ്ങൾ സംഭവിച്ചു ഒരു 13ന്. ഒരു മത്സരത്തിനായി ചിലെയിലേക്ക് യാത്ര ചെയ്ത യുറഗ്വായ്‌യുടെ റഗ്ബി ടീം സഞ്ചരിച്ച വിമാനം തകർന്നു വീണത് 1972 ഒക്ടോബർ 13ന് ആണ്. ആൻഡിസ് പർവതമുകളിൽ തകർന്നുവീണ ഈ വിമാനാപകടത്തിൽ 27 പേർ രക്ഷപ്പെട്ടതാണ് പിന്നീടേറെ ചർച്ച ചെയ്യപ്പെട്ടത്. സഹപ്രവർത്തകരുടെ ശരീരഭാഗങ്ങൾ കഴിച്ചും മറ്റുമാണ് ഇവർ ജീവൻ നിലനിർത്തിയത് എന്നതുകൊണ്ടായിരുന്നു അത്. അപകടവും അതിജീവനവും പുസ്തകമാവുകയും ‘എലൈവ്’ എന്ന പ്രശസ്ത ചലച്ചിത്രമായി മാറുകയും ചെയ്തു.

1972ൽ ആൻഡിസിലുണ്ടായ വിമാനാപകടം.

ഇതേ ദിവസംതന്നെ മോസ്കോയിലും ഒരു വിമാനം തകർന്നു വീണു. 174 പേരാണ് കൊല്ലപ്പെട്ടത്. ഒരു വെള്ളിയാഴ്ച ദിവസം കൂടിയായിരുന്നു ഇതെന്നതിനാൽ ആധുനികകാലത്ത് 13, വെള്ളി എന്ന ദിവസത്തെക്കുറിച്ചുള്ള ഭയം ഏറ്റവും ശക്തമാക്കിയത് ഈ രണ്ട് അപകടങ്ങളാണെന്നു കണക്കാക്കപ്പെടുന്നു (എന്നാൽ മൊത്തം വിമാനാപകടങ്ങളുടെ ശരാശരി എടുത്താൽ 13നു സംഭവിച്ച അപകടങ്ങളുടെ തോത് കുറവാണെന്നതു വസ്തുത)

ADVERTISEMENT

9. ‘ഫ്രൈഡേ ദ് തെർട്ടീൻത് ക്രാഷ്’ എന്നു പിന്നീടറിയപ്പെട്ട ആഗോള കംപ്യൂട്ടർ ക്രാഷ് സംഭവിച്ചത് 1989 ജനുവരി 13നാണ്. ഇംഗ്ലണ്ടിൽ നൂറുകണക്കിന് ഐബിഎം കംപ്യൂട്ടറുകൾ ആക്രമണത്തിനു വിധേയമായി.
10. ഇംഗ്ലണ്ടിൽ ഒരു കുട്ടി മിന്നലേറ്റു മരിച്ചു. പ്രത്യേകത ഇതായിരുന്നു– 2010 ഓഗസ്റ്റ് 13ന് 13:13ന് (ഉച്ചയ്ക്ക് 1.13) ആണു കുട്ടിക്കു മിന്നലേറ്റത്. കുട്ടിയുടെ പ്രായം– 13 വയസ്സ്!
11. ഏറ്റവുമധികം യാത്രക്കാരുമായി പോയ കപ്പൽ തകർന്ന സംഭവം നടന്നത് 2012 ജനുവരി 13ന്. ഇറ്റാലിയൻ തീരത്ത് കോസ്റ്റ കൺകോർഡിയ കപ്പൽ ദുരന്തത്തിൽ മരിച്ചത് മുപ്പതിലേറെപ്പേർ.

കോസ്റ്റ കൺകോർഡിയ കപ്പൽ ദുരന്തം. ചിത്രം: ANDREAS SOLARO / AFP

12. ന്യൂയോർക്ക് നിവാസിയായ ഡസ് ബാക്സ്റ്റർ 13നെ ഭയമുള്ളയാളായിരുന്നു. 1976 ഓഗസ്റ്റ് 13 ഒരു വെള്ളിയാഴ്ചയും കൂടിയായതിനാൽ അദ്ദേഹം ജോലിക്കുപോലും പോകാതെ വീട്ടിലിരുന്നുവത്രെ. എന്നാൽ അദ്ദേഹം താമസിച്ച കെട്ടിടം അന്ന് ഇടിഞ്ഞുവീഴുകയും ആറുനില താഴ്ചയിലേക്കു വീണ് അദ്ദേഹം മരിക്കുകയും ചെയ്തു.
13. അമേരിക്കയുടെ ആദ്യത്തെ പ്രഫഷനൽ ഡെയർഡെവിൾ എന്നറിയപ്പെട്ട സാം പാച്ച് വലിയ ഉയരങ്ങളിൽനിന്നു ചാടി ഏറെ പ്രശസ്തനായിരുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിൽ രണ്ടുതവണ ചാടിയതുൾപ്പെടെ റെക്കോർഡുകൾ സ്വന്തം. എന്നാൽ 1829 നവംബർ 13ന് അദ്ദേഹം ജെനെസീ നദിയിലേക്ക് ചാടുമ്പോൾ അത് അദ്ദേഹത്തിന്റെ അവസാനദിനമായി മാറി.

13 അഥവാ...!

13നോടുള്ള ഭയത്തിന് ഒരു പേരുണ്ട്– ട്രൈസ്കൈഡെകെഫോബിയ. 13–ാം തീയതി വെള്ളിയാഴ്ചയോടുള്ള ഭയത്തിന്റെ പേര് ഫ്രിഗ്ഗാട്രിസ്കെഡെകെഫോബിക്സ് എന്നും. പുരാതന ഗ്രീക്ക് വാക്കായ ട്രൈസ്കൈഡെകെയുടെ അർഥം 13 എന്നാണ്. ഫോബിയ ഭയവും. നോഴ്സ് മിത്തോളജിയിൽ വെള്ളിയാഴ്ചയുടെ ദേവതയാണ് ഫ്രിഗ്. അതിൽനിന്നാണ് ഫ്രൈഡേ ഉണ്ടായതും ഫ്രൈഡേ ഭയത്തിന് ഈ പേരു ലഭിക്കുന്നതും.

ഭയത്തിന്റെ ആഴം

കണക്കുകൾ പരിശോധിച്ചാൽ മറ്റു ദിവസങ്ങളിൽ സംഭവിക്കുന്ന അപകടങ്ങളെയോ ദുരന്തങ്ങളെയോക്കാൾ ഒന്നും മുന്നിലല്ല 13. എല്ലാ ദിവസവും പോലൊരു ദിവസം. പക്ഷേ യുഎസ് ജനസംഖ്യയിലെ 10 ശതമാനമെങ്കിലും 13നെ പേടിച്ചാണു ജീവിക്കുന്നതെന്നു പഠനങ്ങൾ പറയുന്നു. വർഷാവർഷം 80 കോടി ഡോളർ എങ്കിലും ഈ പേടിമൂലം നഷ്ടപ്പെടുന്നുവത്രെ! ശുഭകാര്യങ്ങളും യാത്രകളും എന്തിനു ജോലി വരെ മുടക്കുന്നു പലരും ഈ ദിവസം.

നോർത്ത് കാരലൈനയിൽ പ്രവർത്തിക്കുന്ന സ്ട്രെസ് മാനേജ്മെന്റ് സെന്റർ ആൻ‍ഡ് ഫോബിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 80% വരെ കെട്ടിടങ്ങൾക്കും 13ാം നിലയില്ല. ഒരുപാട് ഹോട്ടലുകളും ആശുപത്രികളും എയർപോർട്ടുകളും 13ാം നമ്പർ മുറി, ഗേറ്റ് എന്നിവ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. 2015ൽ ‘ദ് ഗാർഡിയൻ’ പത്രം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് 13ന് കാമുകിമാരോട് പ്രൊപ്പോസ് ചെയ്യുന്നതും പണം നിക്ഷേപിക്കുന്നതും വിവാഹം ചെയ്യുന്നതും വിമാനയാത്ര നടത്തുന്നതുംവരെ ആളുകൾ ഒഴിവാക്കുന്നു എന്നാണ്.

13നെ ‘രക്ഷിക്കാൻ’

1881ൽ ന്യൂയോർക്ക് വാസികളായ പ്രമുഖരുടെ ഒരു സംഘം 13നെതിരെയും മറ്റുമുള്ള ഇത്തരം ഭയത്തെ പൊളിച്ചെഴുതാൻ ഒരു ക്ലബ് ഉണ്ടാക്കി . ‘ദ് 13 ക്ലബ് ’ എന്നായിരുന്നു പേര്. 13ന് 13 ാം നമ്പർ മുറിയിൽ ചേർന്ന മീറ്റിങ്ങിൽ 13 പേർ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം. പിന്നീടിതൊരു തരംഗമാവുകയും ഒരുപാട് 13 ക്ലബ്ബുകൾ പൊട്ടിമുളയ്ക്കുകയും ചെയ്തു. അമേരിക്കൽ പ്രസിഡന്റുമാരായ ചെസ്റ്റർ എ. ആർതർ മുതൽ തിയഡോർ റൂസ്‌വെൽറ്റ് വരെ ക്ലബിൽ അംഗങ്ങളായിരുന്നു. പക്ഷേ കാലക്രമേണ എല്ലാവർക്കും താൽപര്യം നഷ്ടപ്പെട്ട് ക്ലബ്ബുകൾ നാമാവശേഷമായി.

തിയഡോർ റൂസ്‌വെൽറ്റ്

13 എന്ന ഭാഗ്യ നമ്പർ

ഇതൊക്കെയാണെങ്കിലും ചില രാജ്യങ്ങൾക്ക് 13 ഭാഗ്യ നമ്പറാണ്. ഫ്രാൻസ് അതിലൊന്നാണ്. പോസ്റ്റ് കാർഡുകളിലും മറ്റും ഭാഗ്യനമ്പർ ആയി അവർ 13ന് സ്ഥാനം കൊടുക്കുന്നു. ഗ്രീസിലും തായ്‌ലൻഡിലും ഇന്ത്യയിലുമൊക്കെ 13ന് ഭാഗ്യജാതകമാണ്! ഗ്രീക്ക് മിത്തോളയിലിൽ സ്യൂസ് ദേവൻ 13–ാമനാണ്. ഏറ്റവും ശക്തനായ ദേവനാണല്ലോ സ്യൂസ്. അതിനാൽ 13 ധൈര്യത്തിന്റെയും ദൈവീകതയുടെയും സംഖ്യയാണവർക്ക്. തായ് കലണ്ടറിലാകട്ടെ, അവരുടെ പുതുവർഷം വരുന്നത് ഏപ്രിൽ 13ന് ആണ്. മനുഷ്യരിൽ നിന്ന് മോശമായവയെ കഴുകിക്കളയുന്ന ദിനമായാണ് ഈ ദിനത്തെ അവർ കാണുന്നത്.

13 ാം ദിനം, ഇന്ത്യയ്ക്ക് പുണ്യദിനം

ഭാരതത്തിൽ 13 എന്നതിന്റെ സംസ്കൃത വാക്കാണ് ത്രയോദശി. ഹിന്ദു കലണ്ടർ പ്രകാരം മാസത്തിലെ 13–ാം ദിവസം അഥവാ ത്രയോദശി തിഥിയിലാണ് ശിവാരാധനയിൽ ഏറെ പ്രധാനപ്പെട്ട പ്രദോഷം വരുന്നത്. ഈ ദിവസം ഭക്തർ പ്രദോഷവ്രതമെടുക്കുന്നു. കുംഭ മാസത്തിലെ 13ാമത് ദിവസമാണ് മഹാശിവരാത്രി വരുന്നതും.

‘മാജിക്കൽ ചിന്ത’ ?

യാദൃച്ഛികമായി ഒന്നിന് മറ്റൊന്നിനോടു സാമ്യം വന്നാൽ, അവ തമ്മിൽ ശരിക്കും ബന്ധമുണ്ടെന്നും അതിനു കാര്യകാരണങ്ങളുണ്ടെന്നും വിശ്വസിക്കുന്നതിനെയാണ് മാജിക്കൽ ചിന്ത എന്നു പറയുന്നത്. ഈ തത്വമാണ് 13ന്റെ കാര്യത്തിലും സംഭവിച്ചതെന്ന് ചില മനശ്ശാസ്ത്രജ്ഞർ പറയുന്നു. അതായത്, ഒരുപാടു ദിവസങ്ങളിൽ അപകടങ്ങൾ പറ്റുന്നു. എന്നാൽ 20 അപകടങ്ങളിൽ 5 എണ്ണം 13നു സംഭവിച്ചാൽ അതുമാത്രം നമ്മുടെ ശ്രദ്ധയിൽ പതിയുകയും 13 ആയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും വിശ്വസിക്കുന്ന മനശ്ശാസ്ത്രം.

ഇതേ തത്വം ‘നേരറിയാൻ സിബിഐ’ എന്ന ചലച്ചിത്രത്തിൽ മമ്മൂട്ടി പരീക്ഷിച്ചു തെളിയിക്കുന്നതായും കണ്ടിട്ടുണ്ട്. ഒരു പ്രത്യേക മുറിയിൽ കയറാൻ ഭയം മൂലം മുതിർന്നവർ മടിക്കുമ്പോൾ, ഇതേക്കുറിച്ച് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞ് ഒന്നും സംഭവിക്കാതെ മുറിയിൽ കഴിയുന്നു. മുറിയുടെ പ്രത്യേകതയോ പ്രേതം എന്ന സങ്കൽപമോ കുട്ടിക്കില്ലാത്തതിനാൽ അവനു ഭയം ഇല്ല. സങ്കൽപം ഉള്ളതിനാൽ, മുറിയിലെ ഒരു പ്രത്യേക കാഴ്ച മുതിർന്നവർക്ക് അതീന്ദ്രിയപ്രതിഭാസമായി തോന്നുകയും ഭയപ്പെടുകയും ചെയ്യുന്നു.

English Summary: Why is the Number 13 So Unlucky? A Historical Analysis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT