തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുണ്ടാക്കിയ ചലനം രാഷ്ട്രീയ പാർട്ടികളെ കാര്യമായി പിടിച്ചു കുലുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ തൃക്കാക്കര ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയതോടെ പല പ്രമുഖ നേതാക്കൾക്കും ആശങ്കയുള്ള സാഹചര്യമുണ്ടായി. ഇതാണ് കിറ്റെക്സിനെതിരെ... PT Thomas | Sabu M George | Kerala Legislative Assembly | 50 Lakh challenge | Twenty-Twenty Kizhakkambalam | Manorama Online

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുണ്ടാക്കിയ ചലനം രാഷ്ട്രീയ പാർട്ടികളെ കാര്യമായി പിടിച്ചു കുലുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ തൃക്കാക്കര ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയതോടെ പല പ്രമുഖ നേതാക്കൾക്കും ആശങ്കയുള്ള സാഹചര്യമുണ്ടായി. ഇതാണ് കിറ്റെക്സിനെതിരെ... PT Thomas | Sabu M George | Kerala Legislative Assembly | 50 Lakh challenge | Twenty-Twenty Kizhakkambalam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുണ്ടാക്കിയ ചലനം രാഷ്ട്രീയ പാർട്ടികളെ കാര്യമായി പിടിച്ചു കുലുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ തൃക്കാക്കര ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയതോടെ പല പ്രമുഖ നേതാക്കൾക്കും ആശങ്കയുള്ള സാഹചര്യമുണ്ടായി. ഇതാണ് കിറ്റെക്സിനെതിരെ... PT Thomas | Sabu M George | Kerala Legislative Assembly | 50 Lakh challenge | Twenty-Twenty Kizhakkambalam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘പി.ടി. തോമസ് പറഞ്ഞതിൽ ഉറച്ചു നിൽക്കുമോ? കിറ്റെക്സ് എംഡി സാബു എം. ജേക്കബിന് 50 കോടി നഷ്ടമാകുമോ?’– തൃക്കാക്കര, കിഴക്കമ്പലം രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ ചർച്ചാ വിഷയമാണിത്. നിയമസഭയിലും പുറത്തു മാധ്യമങ്ങളോടും പറഞ്ഞതെല്ലാം സത്യമാണെന്ന് ഏഴു ദിവസത്തിനകം തെളിയിച്ചാൽ പി.ടി. തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ സമ്മാനം. കിറ്റെക്സ് എംഡിയും ട്വന്റി ട്വന്റി പാർട്ടിയുടെ കോഓർഡിനേറ്ററുമായ സാബു ജേക്കബിന്റേതാണ് പ്രഖ്യാപനം. ഉന്നയിച്ച അഞ്ച് ആരോപണങ്ങൾ എടുത്തു പറഞ്ഞ്, ഓരോന്നിനും പത്തു കോടി വീതം 50 കോടി. ട്വന്റിട്വന്റി ‘കളികളും’ 50 കോടിയുടെ സമ്മാനവും ചേരുമ്പോൾ കണ്ടു നിൽക്കുന്നവർക്കും ഒരു വാതുവയ്പു മൽസരത്തിന്റെ ഹരമുണ്ട്.

‘പക്ഷേ സമയം തീരെ കുറച്ചല്ലേ ഉള്ളൂ, നമുക്കു നോക്കാം’ എന്നാണ് സാബു ജേക്കബിന്റെ വെല്ലുവിളിക്ക് പി.ടി. തോമസിന്റെ മറുപടി. ‘തിരഞ്ഞെടുപ്പിനു മുൻപുതന്നെ നമ്മൾ കടമ്പ്രയാർ സംരക്ഷണ സമിതി ഉണ്ടാക്കിയിട്ടുണ്ട്. നമ്മൾ പറഞ്ഞ കാര്യങ്ങൾക്ക് വളരെ സാങ്കേതികമായാണ് അവരുടെ മറുപടികൾ. അതുകൊണ്ടു തെളിവുകളുമായിത്തന്നെ വരും. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാം പറഞ്ഞിട്ടുള്ളത്. നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ് ഔദ്യോഗിക വിവരങ്ങൾ. അതിന്റെ വിഡിയോ എടുക്കാൻ പറഞ്ഞിട്ടുണ്ട്. ഇതു പരിശോധിച്ച് മറുപടി നൽകും’ – പി.ടി. തോമസ് മനോരമ ഓൺലൈനിനോടു പറഞ്ഞു.

ADVERTISEMENT

ട്വന്റി ട്വന്റി ‘ചെറിയ കളി’യല്ല

കമ്പനിക്കെതിരെ പി.ടി. തോമസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ പുറത്തു പറയാൻ കാത്തിരിക്കുകയായിരുന്നു കിറ്റെക്സ് എംഡി സാബു ജേക്കബ്. സഭയിൽ പറഞ്ഞതിനെ വിമർശിച്ചതിനെതിരെ എംഎൽഎ അവകാശ ലംഘനത്തിനു നോട്ടിസ് നൽകിയതു ശ്രദ്ധയിൽ പെട്ടതുകൊണ്ടായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലും അല്ലാതെയും എംഎൽഎ ആരോപണം ആവർത്തിച്ചതോടെ, മറുപടിയുടെ ആദ്യപടിയാണ് തെളിയിച്ചാൽ സമ്മാനമെന്ന വെല്ലുവിളി. അതിൽ എംഎൽഎ പരാജയപ്പെട്ടാൽ വക്കീൽനോട്ടിസ് അയയ്ക്കുമെന്നും സാബു തോമസ് വ്യക്തമാക്കുന്നു.

‘കഴിഞ്ഞ ടേമിലും തൃക്കാക്കര എംഎൽഎ ആയിരുന്നു പി.ടി. തോമസ്. ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് അദ്ദേഹം ആരോപണങ്ങൾ ഉയർത്തുന്നത്. അതുവരെ അദ്ദേഹത്തിന് കടമ്പ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് പ്രവർത്തനം ആരംഭിച്ചത്. 26 വർഷമായി നിയമപരമായ എല്ലാ ലൈസൻസുകളോടും കൂടിയാണ് കമ്പനി പ്രവർത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ എംഎൽഎ പറഞ്ഞതിന്റെ സത്യാവസ്ഥ എല്ലാവരും അറിഞ്ഞിരിക്കണം’ – അദ്ദേഹം പറയുന്നു.

കിഴക്കമ്പലം ട്വന്റി-ട്വന്റി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുണ്ടാക്കിയ ചലനം രാഷ്ട്രീയ പാർട്ടികളെ കാര്യമായി പിടിച്ചു കുലുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ തൃക്കാക്കര ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയതോടെ പല പ്രമുഖ നേതാക്കൾക്കും ആശങ്കയുള്ള സാഹചര്യമുണ്ടായി. ഇതാണ് കിറ്റെക്സിനെതിരെ തിരിയാൻ എംഎൽഎയെ പ്രേരിപ്പിച്ചതെന്നാണ് ട്വന്റി ട്വന്റിയുടെ ആക്ഷേപം. അതേസമയം തനിക്കെതിരെ മൽസരിക്കുന്ന ഏതൊരു സ്ഥാനാർഥിയെയും ഗൗരവമായി തന്നെയാണ് കാണുന്നതെന്ന നലപാടാണ് പി.ടി. തോമസിനുള്ളത്. ഒരു സ്ഥാനാർഥിക്കും എതിരെ വ്യക്തിപരമായി തിരിയാറുമില്ല. പക്ഷേ രാഷ്ട്രീയക്കാരെല്ലാം മോശക്കാരാണെന്നും ട്വന്റി ട്വന്റി വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങളെ കബളിപ്പിക്കുന്നതിനോടാണ് എതിർപ്പെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT

‘മൽസര ഇന’ങ്ങളും സമ്മാനവും

കിറ്റെക്‌സിനെതിരെ എംഎൽഎ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ ശുദ്ധ നുണയും അസംബന്ധവുമാണെന്നു തറപ്പിച്ചു പറഞ്ഞാണ് സാബു വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഏഴു ദിവസമാണ് സമയപരിധി. ഇതു തെളിയിക്കാൻ രേഖകളില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും എംഎൽഎയെ സാബു വെല്ലുവിളിക്കുന്നു.

സാബു എം.ജേക്കബ്

∙ കിറ്റെക്‌സിന് തിരുപ്പൂരിൽ ഒരു ബ്ലീച്ചിങ്, ഡൈയിങ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. മറിച്ചു തെളിയിച്ചാൽ 10 കോടി.
∙ തിരുപ്പൂരിൽ 150 യൂണിറ്റുകൾ പൂട്ടിച്ച് മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ച ഉത്തരവ് കാണിച്ചാൽ 10 കോടി.
∙ തിരുപ്പൂരിൽ കിറ്റെക്സിനുണ്ടായിരുന്നെന്നു പറയുന്ന യൂണിറ്റുകൾ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നതിന്റെ ഏതെങ്കിലും രേഖകൾ ഹാജരാക്കിയാലും പത്തു കോടി.
∙ വടക്കേ ഇന്ത്യയിലെ കമ്പനികളുടെ ലോബികൾ വന്നു തിരിച്ചു പോകുന്നതിന്റെ എന്തെങ്കിലും രേഖകൾ. നികുതി രേഖകളായാലും മതി. 10 കോടി.
∙ കിറ്റെക്‌സിൽ നിന്നുള്ള ഏതെങ്കിലും രാസവസ്തു കടമ്പ്രയാറിനെ മലിനമാക്കുന്നെന്നു ജലം പരിശോധിച്ചു തെളിയിക്കാനായാലും 10 കോടി.

പി.ടി. തോമസ് സഭയിൽ പറഞ്ഞത്...

ADVERTISEMENT

‘തൃക്കാക്കര ഉൾപ്പടെ അഞ്ചു മണ്ഡലങ്ങളിലെ ജലാശയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കടമ്പ്രയാർ വൻ തോതിൽ മലിനീകരിക്കപ്പെടുകയാണ്. കുറച്ചു വർഷങ്ങളായി കിഴക്കമ്പലത്തു പ്രവർത്തിക്കുന്ന കിറ്റെക്സ് ഗാർമെന്റ്സ് കമ്പനി കടമ്പ്രയാറിലും പെരിയാറിലും സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും മാലിന്യമൊഴുക്കി ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നു. ഇവർ പുറം തള്ളുന്ന ടെക്സറ്റൈൽ മാലിന്യം പരിസ്ഥിതിയെ ബാധിക്കുന്നു. ലോകത്ത് പരിസ്ഥിതിക്കു ഭീഷണിയായി രാസമാലിന്യങ്ങൾ പുറത്തു വിടുന്നത് ടെക്സ്റ്റൈൽ ഉൽപാദന യൂണിറ്റുകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. തിരുപ്പൂരിൽ മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടർന്ന് 150ൽ പരം യൂണിറ്റുകൾ അടച്ചു പൂട്ടിയതിൽ കിറ്റെക്സിന്റെ ബ്ലീച്ചിങ്, ഡൈയിങ് യൂണിറ്റും ഉൾപ്പെട്ടിരുന്നു. കേരള സർക്കാരിന്റെ അനുമതി ഉണ്ടോ എന്നു സംശയിക്കുന്ന രീതിയിലാണ് അത് ഇവിടെ കൊണ്ടുവന്നു പ്രവർത്തിപ്പിക്കുന്നത്.

പി.ടി.തോമസ് എംഎൽഎ

തിരുപ്പൂരിൽ പൂട്ടിയ ഡൈയിങ് യൂണിറ്റുകൾ മുൻപ് ഉപയോഗിച്ചിരുന്ന ദക്ഷിണേന്ത്യയിലെ ഡസൻ കണക്കിന് ടെക്സ്റ്റൈൽ മില്ലുകൾ ലോറികളിൽ തുണികൾ കിഴക്കമ്പലത്തു കൊണ്ടുവന്ന് ഡൈയിങ്ങും ബ്ലീച്ചിങ്ങും നടത്തുകയാണ്. ആധുനിക മാലിന്യ സംസ്കരണ പ്ലാന്റില്ലാതെയാണ് ഇതു ചെയ്യുന്നത്. ഒരു ദിവസം 10 ലക്ഷം ലീറ്റർ ഭൂഗർഭ ജലമാണ് ഇവർ ഉപയോഗിക്കുന്നത്. (പിന്നീടത് 19 ലക്ഷം എന്നു തിരുത്തിയിട്ടുണ്ട്). എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഇത് ഊറ്റിയെടുക്കുന്നത്. ഈ ഗുരുതര വിഷയം ഉയർത്തി ജനങ്ങൾ സമരം ആരംഭിച്ചപ്പോൾ അതിനെ കമ്പനി നേരിട്ടത്, ട്വന്റി ട്വന്റി എന്ന സംഘടന രൂപീകരിച്ച്, മലിനീകരണത്തിനു നോട്ടിസ് നൽകിയ പഞ്ചായത്ത് പിടിച്ചെടുത്താണ്.

വസ്ത്രങ്ങൾക്കു നിറം കൊടുക്കുന്ന രാസമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം കമ്പനിക്ക് ഇല്ല. ഇത്തരം കമ്പനികൾ ആദ്യം ഈ മാലിന്യങ്ങൾ സുരക്ഷിതമായ ടാങ്കുകളിൽ ശേഖരിച്ച് അതിന്റെ ദോഷകരമായ ഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് അരിച്ചു മാറ്റി ഉപയോഗ്യമാക്കുകയും ബാക്കി മാലിന്യം സുരക്ഷിതമായി സംസ്കരിക്കുകയുമാണ് ചെയ്യുന്നത്. ഇവയെ അസംസ്കൃത വസ്തുവാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിക്കുന്നില്ല. ഇവിടെ അപകടകരമായ മാലിന്യങ്ങൾ കൃഷിയിടങ്ങളിലും പുഴയിലും ഇടുകയാണ്. നിബന്ധനകൾ പാലിക്കാതെയാണ് ഇത്. റിവേഴ്സ് ഓസ്മോസിസ് (ആർഒ) സംവിധാനങ്ങൾ ഉപയോഗിക്കാത്തതിനാൽ എറണാകുളം ജില്ലയിലെ ഏറ്റവും സുപ്രധാന മേഖലയിലെ ജലസ്രോതസ്സുകളെ മലിനമാക്കുകയാണ്. നൂറുകണക്കിനു വർഷങ്ങൾ കഴിഞ്ഞാലും നശിക്കാത്ത മാലിന്യമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണം.’

എംഎൽഎ പറഞ്ഞതിന് പ്രത്യേക കാരണമുണ്ടാകുമെന്നു മുഖ്യമന്ത്രി

പി.ടി. തോമസ് എംഎൽഎയുടെ സബ്മിഷന് ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി: ‘ദേശീയ ഹെൽത്ത് ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നദിയുടെ പുനരുജ്ജീവനത്തിനായി കർമ പദ്ധതികൾ തയാറാക്കി നടപ്പാക്കുന്നുണ്ട്. അതിനായി രൂപീകരിച്ച സമിതി ആ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. സീവേജ് മാലിന്യവും ഖര മാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള മാലിന്യവുമാണ് പുഴയെ മലിനപ്പെടുത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.

നദിയിൽനിന്ന് എല്ലാ മാസവും സാംപിൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. വെള്ളത്തിലെ ഓക്സിജൻ അളവ് കുറവായി കാണുന്നുണ്ട്. അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായും കാണുന്നു. സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നു. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിൽ ഇടവിട്ട് പരിശോധന നടത്തി വരുന്നു. ഈ വിഷയം ഉയർത്തിയ അംഗം ഒരു പ്രത്യേക കമ്പനിക്കെതിരെ ആരോപണം ഉയർത്തുന്നതിനു പ്രത്യേക കാരണമുണ്ടാകാം. നിയമലംഘനം ഉണ്ടോ എന്ന് പരിശോധിക്കാം.’

കടമ്പ്രയാറിനെ മലിനീകരിക്കുന്നത് കിറ്റെക്സോ?

ഒരിക്കലും അല്ലെന്നാണ് സാബു എം. ജേക്കബിന്റെ മറുപടി. സംശയമുള്ളവർക്ക്, കിറ്റെക്സ് കമ്പനിയുള്ള പ്രദേശത്തിനു താഴെയും മുകളിലുമുള്ള പുഴയിലെ വെള്ളം പരിശോധിക്കാം. ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം കെമിക്കലിനെ കെമിക്കൽകൊണ്ടാണ് ട്രീറ്റു ചെയ്യുന്നത്. ഇതിന് ഇന്ത്യയിലും ചൈനയിലുമെല്ലാം അനുമതിയുണ്ട്. പക്ഷേ യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് അംഗീകരിക്കില്ല. ഈ രാജ്യങ്ങളിലേക്കാണ് കിറ്റെക്സിന്റെ വസ്ത്ര കയറ്റുമതി. അവർ നിർദേശിച്ചിട്ടുള്ള സാങ്കേതിക വിദ്യയും മാനദണ്ഡവുമാണ് കിറ്റെക്സ് ഉപയോഗിക്കുന്നത്. ബയോളജിക്കൽ പ്ലാന്റാണ് അവരുടെ നിർദേശം. അതു പ്രകാരം കിറ്റെക്സിലെ കെമിക്കലിനെ ട്രീറ്റു ചെയ്യുന്നത് ബാക്ടീരിയയെ ഉപയോഗിച്ചാണ്. ഇതിന്റെ ഫലം, മാലിന്യമായി വരുന്നത് നിർജീവ ബാക്ടീരിയകളാണ്. ഇത് ഓർഗാനിക് വളമായി ഉപയോഗിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ മുന്തിരിത്തോട്ടങ്ങളിൽ ഇവ ഉണക്കിപ്പൊടിച്ച് വളമായി ഉപയോഗപ്പെടുത്തും. കിറ്റെക്സ് ഇവ ബ്രഹ്മപുരത്തു തള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഓരോ വർഷവും 40, 50 ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ് കിറ്റെക്സ്. ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ള കെമിക്കൽ ഓക്സിജൻ ഡിമാൻഡ് (സിഒഡി) 250 ആണ്. ഇവ ഏതെങ്കിലും ജലാശയങ്ങളിലേക്കു വിടാം. അമേരിക്കയിൽ ഇത് 100 ആണെങ്കിൽ സ്വിസ് സ്റ്റാൻഡേർഡ് പ്രകാരം 50 സിഒഡി മാത്രമേ പാടുള്ളൂ. കിറ്റെക്സിന്റേത് ഇത് 50 നു താഴെയാണ്. സാധാരണ, തെളിഞ്ഞ ഒരു ജലാശയത്തിൽ പരിശോധിച്ചാൽ സിഒഡി 50 നു മുകളിലായിരിക്കും. അത്രയ്ക്കു ശുദ്ധമാക്കിയാണ് കിറ്റെക്സ് വെള്ളം പുറം തള്ളുന്നത്. സ്വിസ് മാനദണ്ഡം പാലിച്ചാണ് കമ്പനി മുന്നോട്ടു പോകുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ ഇറ്റലിയിൽനിന്നും ജർമനിയിൽനിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ്. കമ്പനിയുടെ ആളുകൾ തന്നെയാണ് ഇവ പ്രവർത്തിപ്പിക്കുന്നതും.

പി.ടി. തോമസ് എംഎൽഎ.

ഒരു ചെറിയ വർക് ഷോപ് തുടങ്ങണമെങ്കിൽ പോലും മലിനീകരണ നിയന്ത്രണ ബോഡിന്റെ അനുമതി വേണമെന്നിരിക്കെ ഇത്ര വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റെക്സിന് ഇവയൊന്നും ഇല്ലെന്നു പറഞ്ഞാൽ അത് അറിവില്ലായ്മയാണ്. പബ്ലിക് ലിസ്റ്റഡ് കമ്പനി എന്ന നിലയിൽ കിറ്റെക്സിന്റെ മറ്റ് ബിസിനസ് വിവരങ്ങളും ഓഹരി ഉടമകളെ അറിയിക്കേണ്ടതുണ്ട്. കഴിഞ്ഞ 26 വർഷങ്ങളിലെ ബാലൻസ് ഷീറ്റെടുത്തു നോക്കിയാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാകും. ഈ കഴിഞ്ഞ 26 വർഷങ്ങൾ ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എംഎൽഎ ആരോപിക്കുന്നതു പോലെ മറ്റ് ഒരു കമ്പനികൾക്കും വേണ്ടി കിറ്റെക്സ് ഡൈയിങ് ജോലികൾ ചെയ്യുന്നില്ല. അവശ്യഘട്ടങ്ങളിൽ കമ്പനി തിരുപ്പൂരിലെ കമ്പനികളിൽ പോയി പ്രോസസ് ചെയ്യാറുണ്ട്. അവിടെ തയ്യൽ ജോലികൾ ചെയ്യിക്കാറുമുണ്ട്.

കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങൾ

10 മുതൽ 24 വരെ മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾക്കായി കിറ്റെക്സിൽ നിർമിക്കുന്ന വസ്ത്രങ്ങൾ 100 ശതമാനം അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുകയാണ്. ഇവയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണുള്ളത്. കുഞ്ഞുങ്ങൾ ഈ വസ്ത്രങ്ങൾ വായിൽ വയ്ക്കാം, ബട്ടണുകൾ വിഴുങ്ങാം. ഇതിന്റെയെല്ലാം അപകട സാധ്യതകൾ ഒഴിവാക്കിയാണ് വസ്ത്രങ്ങൾ നിർമിക്കുന്നത്. രാസവസ്തുക്കളടങ്ങിയ നിറം ഉപയോഗിച്ചാൽ ഒരുപക്ഷേ അത് കുഞ്ഞുങ്ങളുടെ ഉമിനീരുമായി പ്രതിപ്രവർത്തിച്ച് അവരുടെ മരണത്തിനു പോലും ഇടയാക്കിയേക്കാം. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഓർഗാനിക് ഡൈകളും കെമിക്കലുകളുമാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള വെള്ളം മാത്രമാണ് ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. ഗ്ലോബൽ ഓർഗാനിക് ടെക്സ്റ്റൈൽസിന്റെ സർട്ടിഫിക്കേഷനുള്ള ഡൈകളാണ് ഉപയോഗിക്കുന്നത്. ഇത് നേരിട്ട് ശരീരത്തിൽ എത്തിയാൽ പോലും അപകടമുണ്ടാക്കുന്നതല്ല.‌ അതുകൊണ്ടാണ് കമ്പനിയുടെ ഭാഗത്തുനിന്നു കടമ്പ്രയാറിനു യാതൊരു മലിനീകരണവും സംഭവിക്കുന്നില്ല എന്നു പറയുന്നത്.

സിംഗപ്പൂരിൽ കുടിവെള്ളമൊരുക്കുന്ന അതേ സാങ്കേതിക വിദ്യ

ഇറ്റാലിയൻ സാങ്കേതിക വിദ്യയാണ് ജലശുദ്ധീകരണത്തിന് കമ്പനി ഉപയോഗപ്പെടുത്തുന്നത്. സിംഗപ്പൂരിൽ സർക്കാർ നടത്തുന്ന നിവാട്ടർ എന്ന കുടിവെള്ള കമ്പനിയുണ്ട്. മലിനജലം ശുദ്ധീകരിച്ചാണ് ബോട്ടിലിലാക്കുന്നത്. ഹോട്ടലുകളിലും വീടുകളിലും നിന്നുള്ള വെള്ളമാണ് ശുദ്ധീകരിക്കുന്നത്. സൈന്യം അടക്കമുള്ള സർക്കാർ സംവിധാനങ്ങളിലും മറ്റും ഈ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം. ഇതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്. വെള്ളം എത്ര മലിനമാണെങ്കിലും അതിനെ ട്രീറ്റ് ചെയ്ത് ഏതു സ്റ്റാൻഡേർഡിലേക്കും എത്തിക്കാവുന്നതാണ്.

സാബു എം.ജേക്കബ്

കിറ്റെക്സിൽ ബാക്കിയാവുന്ന ഈ വെള്ളം 25 ഏക്കർ വരുന്ന ഭൂമിയിലെ കൃഷിക്കാണ് ഉപയോഗപ്പെടുത്തുന്നത്. വാഴയും ഫലവൃക്ഷങ്ങളുമെല്ലാം അവിടെ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്തു മാത്രമേ വെള്ളം പുറത്തേക്കു കളയേണ്ടതുള്ളൂ.ഒരു നാലാംഘട്ട മെഷീൻ സ്ഥാപിച്ചാൽ വെള്ളത്തെ 97.5 ശതമാനം ഉപയോഗയോഗ്യമാക്കും. അക്കാര്യവും കമ്പനി ആലോചിക്കുന്നുണ്ട്. ഒക്ടോബർ–നവംബർ മാസങ്ങളിൽ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വെള്ളം ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും സാബു എം. ജേക്കബ് പറയുന്നു.

‘സഭയിൽ എന്തും വിളിച്ചു പറയാമെന്നോ?’

എംഎൽഎ ആയാലും മുന്നിൽ വരുന്ന വിവരങ്ങൾ എന്താണെന്നു മനസ്സിലാക്കി വേണം പ്രതികരിക്കാെനന്ന് കിറ്റക്സ് എംഡി പറയുന്നു. ഒരു പ്രായം കഴിഞ്ഞാൽ പലർക്കും അതിനൊന്നും കഴിയില്ല. ആരെങ്കിലും ലോക്കൽ നേതാക്കൾ പറഞ്ഞു കാണും ഇങ്ങനെയാണെന്ന്. അത് കേട്ടു പറയുകയാണ് അദ്ദേഹം. ഒന്നും ആലോചിക്കാതെ പറയുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. ഇവർ പറയുന്നതൊന്നും പേടിച്ച് ആരും ചോദ്യം ചെയ്യാറില്ല. നിയമസഭയിൽ കയറിയാൽ ആർക്കും എന്തും വിളിച്ചു പറയാൻ ലൈസൻസാണ്. എന്തെങ്കിലും പറഞ്ഞാൽ എത്ര തലമുറ മാറിയാലും രേഖകളായി അവിടെ കിടക്കുകയാണ് അത്. ഇതു തെറ്റായ സംവിധാനമാണ്. നിയമസഭയിലായാലും സുരക്ഷ നിയമപരവും വസ്തുതാപരവുമാകണം. നിയമസഭയിൽ പറഞ്ഞതു വച്ച് കേസുകൊടുക്കാനാവാത്തതിനാലാണ് പുറത്തു പറയുന്നതു വരെ കാത്തിരുന്നതെന്നും സാബു ജേക്കബ് പറയുന്നു.

English Summary: Fight Tightens Between Twenty20's Sabu M Jacob and PT Thomas MLA