തിരുവനന്തപുരം∙ മദ്യവിൽപ്പന ആപ്പിലൂടെയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജൂണ്‍ 15നു വൈകിട്ട് ആറേകാലോടെ. എന്നാൽ ആപ് വഴി മദ്യവിതരണമുണ്ടാകില്ലെന്ന തീരുമാനം വരുന്നത് 16നു വൈകിട്ട് നാലിനു ശേഷം. ഇതിനിടയിലുള്ള 22 മണിക്കൂറിൽ ബവ്ക്യൂ... BevQ App . Beverages Corporation

തിരുവനന്തപുരം∙ മദ്യവിൽപ്പന ആപ്പിലൂടെയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജൂണ്‍ 15നു വൈകിട്ട് ആറേകാലോടെ. എന്നാൽ ആപ് വഴി മദ്യവിതരണമുണ്ടാകില്ലെന്ന തീരുമാനം വരുന്നത് 16നു വൈകിട്ട് നാലിനു ശേഷം. ഇതിനിടയിലുള്ള 22 മണിക്കൂറിൽ ബവ്ക്യൂ... BevQ App . Beverages Corporation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മദ്യവിൽപ്പന ആപ്പിലൂടെയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജൂണ്‍ 15നു വൈകിട്ട് ആറേകാലോടെ. എന്നാൽ ആപ് വഴി മദ്യവിതരണമുണ്ടാകില്ലെന്ന തീരുമാനം വരുന്നത് 16നു വൈകിട്ട് നാലിനു ശേഷം. ഇതിനിടയിലുള്ള 22 മണിക്കൂറിൽ ബവ്ക്യൂ... BevQ App . Beverages Corporation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മദ്യവിൽപ്പന ആപ്പിലൂടെയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജൂണ്‍ 15നു വൈകിട്ട് ആറേകാലോടെ. എന്നാൽ ആപ് വഴി മദ്യവിതരണമുണ്ടാകില്ലെന്ന തീരുമാനം വരുന്നത് 16നു വൈകിട്ട് നാലിനു ശേഷം. ഇതിനിടയിലുള്ള 22 മണിക്കൂറിൽ ബവ്ക്യൂ ആപ്പിലൂടെ ടോക്കൺ വരുമെന്നു പ്രതീക്ഷിച്ച് ആപ് ഡൗൺലോഡ് ചെയ്തു കാത്തിരുന്നത് 1.32 ലക്ഷം പേർ! 15ന് അർധരാത്രി 12 വരെ മാത്രം നടന്നത് 97,707 ഡൗൺലോഡുകൾ! പിറ്റേന്നു ഡൗൺലോഡ് ചെയ്തതാകട്ടെ 34,526 പേരും. ആകെ 1,32,233 പുതിയ ഡൗൺലോഡുകൾ.

ആപ്പിന്റെ തുടക്കം മുതൽ ഇതുവരെ നടന്നത് 39.3 ലക്ഷം ഡൗൺലോഡ്. ബാറുകൾക്കും ബവ്‌റിജസ് ഔട്ട്‌ലറ്റുകൾക്കും മുന്നിൽ 17നു അതിരാവിലെ മുതൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നതിനു മുൻപേതന്നെ ഇ–ലോകത്ത് ജനം കാത്തുനിന്നിരുന്നെന്നു ചുരുക്കം. ഏത് ആപ്പാണ് വരികയെന്ന് ആരും ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും അത് ബവ്‌ക്യു തന്നെയാണെന്ന് മലയാളികൾ ഉറപ്പിക്കുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം.
ADVERTISEMENT

ആപ് കളയാതെ 7.86 ലക്ഷം പേർ!

ആപ്പിന്റെ ഉപയോഗം സർക്കാർ ഔദ്യോഗികമായി അവസാനിപ്പിച്ചത് 2021 ജനുവരി 17നാണ്. പിന്നീട് ഒരുപയോഗമില്ലാതിരുന്നിട്ടും 5 മാസത്തോളം ആപ് ഫോണിൽ നിലനിർത്തിയത് 7.86 ലക്ഷം പേർ. ജനുവരി വരെയുള്ള കണക്കുപ്രകാരം 37.5 ലക്ഷത്തോളം ഇൻസ്റ്റാലേഷനുകളാണ് നടന്നത്. ഇതിൽ 7.86 ലക്ഷം പേർ എന്തിന് ആപ് ഫോണിൽ നിലനിർത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ഇവരിൽ പലരും ലോക്ഡൗൺ പകുതിയായതോടെ ആപ്പിൽ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോയെന്നറിയാൻ പരിശോധിച്ചിട്ടുമുണ്ടെന്ന് യൂസേജ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇൻസ്റ്റാലേഷനുകൾ കൂടിയായതോടെ വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 9.18 ലക്ഷം പേരുടെ ഫോണിൽ ബവ്ക്യു പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആപ് ഡൗൺലോഡ് ചെയ്ത് കാത്തിരുന്നെങ്കിലും റജിസ്ട്രേഷൻ ഡിസേബിൾഡ് എന്ന സന്ദേശം കണ്ട് നിരാശരാകേണ്ടി വന്നു എല്ലാവർക്കും. പ്രതിദിനം ഒരു കൗണ്ടറിന് 800 ടോക്കൺ എന്ന കണക്കിൽ 1200 കൗണ്ടറുകൾക്കായി 9.6 ലക്ഷം ടോക്കണുകൾ നൽകാൻ ബവ്ക്യുവിന് സൗകര്യമുണ്ട്. ബുക്കിങ് മാനേജ് ചെയ്യാനുള്ള പ്ലാറ്റ്ഫോമിന് ഏകദേശം 5500 ഡോളർ പ്രതിമാസം നൽകണമായിരുന്നു. ആപ് ഉപയോഗം അവസാനിച്ചതോടെ ജനുവരിയിൽ ഇത് മരവിപ്പിച്ചു. വീണ്ടും ആവശ്യം വന്നാൽ 4 ദിവസത്തെ സാവകാശത്തിലൂടെ ആപ് പ്രവർത്തനക്ഷമമാക്കാമെന്നാണ് ഫെയർകോഡിന്റെ വാഗ്ദാനം.

ബെവ്‌റിജസ് ഔട്ട്ലറ്റിനു മുന്നിലെ തിരക്ക് (ഫയൽ ചിത്രം).

എത്തിയത് 3 കോടി ഫോൺ നമ്പർ

ADVERTISEMENT

കഴിഞ്ഞ വർഷം ബവ്ക്യു ആപ് പ്രവർത്തിച്ച 234 ദിവസത്തിനിടെ റജിസ്റ്റർ ചെ‌യ്തതു 3 കോടി മൊബൈൽ നമ്പറുകളാണെന്ന് ആപ് വികസിപ്പിച്ച കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ നവീൻ ജോർജ് പറയുന്നു. മൊത്തം വിതരണം ചെയ്തതാകട്ടെ 4.1 കോടി ടോക്കണുകളും. 37.5 ലക്ഷം പേരാണ് ആപ് ഡൗൺലോഡ് ചെയ്തതെങ്കിലും അടുപ്പക്കാർക്കും മറ്റുമായി ഒന്നിലേറെ നമ്പറുകൾ റജിസ്റ്റർ ചെയ്തതോടെയാണ് ആകെ സംഖ്യ 3 കോടി കടന്നതെന്നു നവീൻ വ്യക്തമാക്കുന്നു. പ്രതിദിനം 5 ലക്ഷം ടോക്കണുകൾ വരെ ജനറേറ്റ് ചെയ്യപ്പെട്ട ആപ്പിൽ അവസാനദിവസങ്ങളിൽ ഒരുലക്ഷം ടോക്കണുകളാണു വിതരണം ചെയ്തത്. സി–ഡിറ്റിന്റെ സെർവറാണ് ബവ്ക്യു ആപ്പിനായി ഉപയോഗിച്ചത്. റജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളെല്ലാം സർക്കാരിന്റെ പക്കലാണ്.

ടെ‍ൻഡർ വിളിച്ചത് 2.6 ലക്ഷത്തിന്; ചെലവ് 15 ലക്ഷം, എന്തുകൊണ്ട്?

1.85 കോടി രൂപ വരെ ക്വോട്ട് ചെയ്യപ്പെട്ട ടെൻഡറിൽ 2.8 ലക്ഷം രൂപയെന്ന ചെറിയ തുകയ്ക്കാണ് ഫെയർകോഡ് ടെക്നോളജീസ് കരാർ സ്വന്തമാക്കിയത്. ടെൻഡർ തുകകളിലെ ഈ അസാധാരണ വ്യത്യാസം സാങ്കേതിക വിദഗ്ധരെ പോലും അദ്ഭുതപ്പെടുത്തിയിരുന്നു. കമ്പനിക്ക് അവർ ഏറ്റെടുക്കാൻ പോകുന്ന ജോലിയുടെ വ്യാപ്തി അറിയാത്തതുകൊണ്ടാണ് ഈ കുറഞ്ഞ ക്വോട്ട് എന്നു വരെ അന്ന് വിലയിരുത്തലുണ്ടായി. ഇതിന് ഫെയർകോഡ് പ്രതിനിധി നവീൻ ജോർജിന്റെ മറുപടിയിതാണ്–‘കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും മുടക്കുണ്ടാകുമെന്ന് ടെൻഡർ വിളിക്കുന്ന സമയത്ത് ഞങ്ങൾക്ക് അറിയാമായിരുന്നു. എങ്കിലും കമ്പനിയുടെ മാർക്കറ്റിങ്ങിന് ഈ വർക്ക് ഗുണകരമാകുമെന്ന പൊതുതീരുമാനത്തിലാണ് ചെറിയ തുക ക്വോട്ട് ചെയ്തത്. 

ബെവ്‌റിജസ് ഔട്ട്‌ലറ്റിനു മുന്നിലെ തിരക്ക് (ഫയൽ ചിത്രം).

ആപ്പ് വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കാനും ടെൻഡർ തുകയ്ക്കു പുറമേ അധികമായി 12 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വന്നു. എങ്കിലും സാധാരണ മാർക്കറ്റിങ് രീതികൾക്ക് 12 ലക്ഷം രൂപ ഉപയോഗിക്കുന്നതിനേക്കാൾ മെച്ചം ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പുതിയ ക്ലയന്റുകളെ ലഭിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാൽ വിവാദങ്ങൾ വന്നതോടെ നെഗറ്റീവ് പബ്ലിസിറ്റിയായി. കുറെയൊക്കെ പുതിയ ക്ലയന്റുകളെ ലഭിച്ചെങ്കിലും പൂർണതോതിലുള്ള പ്രയോജനമുണ്ടായില്ലെന്നതാണ് സത്യം.’ 

ADVERTISEMENT

സാങ്കേതിക പരിശോധനയിൽ ആദ്യ അഞ്ചിൽ എത്തിയ മറ്റു കമ്പനികൾ 46.3 ലക്ഷം, 16.52 ലക്ഷം, 14.75ലക്ഷം തുടങ്ങിയവയാണ് ക്വോട്ട് ചെയ്തത്. ഫെയർകോഡിന്റെ ക്വോട്ട് ഇതിലും വളരെ താഴെയായിരുന്നു. അപേക്ഷിച്ച 29 കമ്പനികളിൽനിന്നു സാങ്കേതിക പരിശോധനയിലൂടെ മുന്നിൽ വന്ന 5 കമ്പനികളിൽനിന്നാണ് സാമ്പത്തിക രൂപരേഖ സ്വീകരിച്ച് പരിശോധന നടത്തിയത്. സാങ്കേതിക പരിശോധനയിൽ രണ്ടാമതെത്തിയ ഫെയർകോഡ് ഫിനാൻഷ്യൽ ബിഡിലൂടെയാണ് അന്തിമപട്ടികയിൽ ഒന്നാമതെത്തിയത്. സാങ്കേതിക പരിശോധനയിൽ ഒന്നാമതെത്തിയ കമ്പനിക്ക് 86 ആയിരുന്നു സ്കോർ എങ്കിൽ ഫിനാൻഷ്യൽ ബിഡിനു ശേഷം ഇത് 60.7 ആയി കുറഞ്ഞു. ആദ്യം 79 മാർക്ക് ലഭിച്ച ഫെയർകോഡിനു 85.3 ആകുകയും ചെയ്തു. 

കൊടുമുടി കയറി ഗൂഗിൾ സെർച്ച്

ആപ് വഴി മദ്യവിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബവ്ക്യു എന്ന വാക്ക് ഗൂഗിളിൽ തിരഞ്ഞവരുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചു കയറിയത്. ഗൂഗിളിൽ ഒരു പ്രത്യേക വാക്ക് തിരഞ്ഞവരുടെ തോത് വ്യക്തമാക്കുന്നതാണ് ഗൂഗിൾ സെർച്ച് ട്രെൻഡ്സ്. കൂടുതൽ ആളുകൾ തിരയുന്നതിൽ bevq login, bevq booking time, bevq app login, bevq app download, bevq app kerala, bevco app, bevq apk എന്നിങ്ങനെ അസംഖ്യം കീവേഡുകൾ ബ്രേക്ക്ഔട്ട് (Break out) വിഭാഗത്തിലായി. സേർച്ചിന്റെ അളവ് 5000 ശതമാനത്തിലും അധികമാകുമ്പോഴാണ് അവ ബ്രേക്ക്ഔട്ട് കീവേഡുകളാകുന്നത്. 

കഴിഞ്ഞ വർഷം ബവ്ക്യു ആപ് പുറത്തിറങ്ങുന്നതിനു മുൻപ് മുൻപ് തന്നെ ‘Bevq app’ എന്ന കീവേഡിനു മാത്രം ഗൂഗിൾ സെർച്ചിൽ 3300 ശതമാനം വർധനവുണ്ടായിരുന്നു. അന്ന് ആപ്പിന്റെ പേര് കേട്ടപടി, കേൾക്കാത്ത പടി bev quee, bev qoo എന്ന് അക്ഷരം തെറ്റി സെർച്‌ ചെയ്തവർ വരെയുണ്ട്.

പേര് പുറത്തുവന്ന സമയത്ത് പിന്നാലെ ബവ്ക്യു (BevQ) എന്ന പേരിലുള്ള വെബ് വിലാസങ്ങൾക്കു ഡിമാൻഡ് വർധിച്ചിരുന്നു. പേരു പുറത്തുവന്നതിനു പിന്നാലെ അന്ന് bevq.in, bevq.org, bevq.co.in തുടങ്ങിയ വിലാസങ്ങൾ പലരും സ്വന്തമാക്കുകയും ചെയ്തു.

English Summary: BevQ App is Still Trending Among Kerala Users