പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് താമസിക്കുമ്പോൾ ഒരിക്കൽ പരിചിതനായ ഒരാൾ കാണാൻ വന്നു. എത്രയോ കാലമായി അറിയാവുന്ന ആളാണ്. അദ്ദേഹം ഒരു വലിയ വാച്ച് സമ്മാനമായി തന്നു. പന്ന്യന് ആ ആഡംബരം ആവശ്യമുണ്ടായിരുന്നില്ല. അതു വാങ്ങിയില്ലെങ്കിൽ കൊണ്ടുവന്ന ആൾ പിണങ്ങും... Pannyan Raveendran . CPI

പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് താമസിക്കുമ്പോൾ ഒരിക്കൽ പരിചിതനായ ഒരാൾ കാണാൻ വന്നു. എത്രയോ കാലമായി അറിയാവുന്ന ആളാണ്. അദ്ദേഹം ഒരു വലിയ വാച്ച് സമ്മാനമായി തന്നു. പന്ന്യന് ആ ആഡംബരം ആവശ്യമുണ്ടായിരുന്നില്ല. അതു വാങ്ങിയില്ലെങ്കിൽ കൊണ്ടുവന്ന ആൾ പിണങ്ങും... Pannyan Raveendran . CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് താമസിക്കുമ്പോൾ ഒരിക്കൽ പരിചിതനായ ഒരാൾ കാണാൻ വന്നു. എത്രയോ കാലമായി അറിയാവുന്ന ആളാണ്. അദ്ദേഹം ഒരു വലിയ വാച്ച് സമ്മാനമായി തന്നു. പന്ന്യന് ആ ആഡംബരം ആവശ്യമുണ്ടായിരുന്നില്ല. അതു വാങ്ങിയില്ലെങ്കിൽ കൊണ്ടുവന്ന ആൾ പിണങ്ങും... Pannyan Raveendran . CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചു കൊല്ലം മുൻപാണ്. സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നു. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ പന്ന്യന്റെ മൊബൈൽ ഫോണിലേക്ക് പാലക്കാടുനിന്ന് ഒരു കോൾ. ‘ചർച്ച കേട്ടു. ചർച്ചയൊക്കെ നന്നായിരുന്നു, വേറൊരു കാര്യം ചോദിക്കാനാണു വിളിച്ചത്. വാച്ച് മാറ്റിയോ സഖാവേ?’. പന്ന്യൻ സ്വന്തം കൈത്തണ്ടയിലേക്കു നോക്കി. ഇല്ല, വാച്ച് മാറ്റിയിട്ടില്ല. പക്ഷേ, പഴക്കം കാരണം അതിന്റെ സ്ട്രാപ് മാറ്റിയിട്ടുണ്ട്. അക്കാര്യം പാലക്കാട് നിന്ന് ഒരു സഖാവ് ടിവിയിൽ കണ്ട് മനസ്സിലാക്കിയിരിക്കുന്നു. വാച്ച് മാറിയതല്ല, സ്ട്രാപ് മാറിയതാണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കേണ്ടി 

പന്ന്യൻ രവീന്ദ്രൻ ഈ കഥ പറയുന്നത് ഈ അഭിമുഖത്തിനിടയ്ക്കാണ്. ഒരു കാര്യം രാഷ്ട്രീയ നേതാക്കളെ ഓർമപ്പെടുത്താനാണ് ആ കഥ പന്ന്യൻ ഓർത്തെടുത്തു പറഞ്ഞത്.  ജനം എല്ലാം കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞു വേണം പൊതുപ്രവർത്തനം. പൊതുപ്രവർത്തകർക്ക് ഉണ്ടാകേണ്ട വിശുദ്ധിയെ കുറിച്ചും രാഷ്ട്രീയത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചുമുൾപ്പെടെ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു പന്ന്യൻ രവീന്ദ്രൻ.

ADVERTISEMENT

‘അതെല്ലാം തെറ്റിദ്ധാരണകളായിരുന്നു...’

കാലാകാലങ്ങളായി രാഷ്ട്രീയ രംഗത്തു തുടർന്നു വന്നിരുന്ന അപച്യുതി നീങ്ങി വരുന്നു എന്ന കാഴ്ചയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ളത്. അത് സന്തോഷം പകരുന്ന കാര്യമാണ്. ഇത്തവണ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കേരള രാഷ്ട്രീയത്തിലാകെ, സാധാരണ രീതി വിട്ട് വലിയൊരു ചർച്ച നടന്നു. സ്ഥാനാർഥി നിർണയത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും എടുത്ത തീരുമാനമായിരുന്നു ആ ചർച്ചയ്ക്ക് അടിസ്ഥാനം. അതിനു തുടക്കമിട്ടത് സിപിഐ ആയിരുന്നു. 

 

സ്ഥാനാർഥികളെ നിർണയിക്കുന്ന കാര്യത്തിൽ തുടർന്നു വന്നിരുന്ന ചില പൊതുധാരണകളുണ്ട്. ജാതി അടിസ്ഥാനത്തിൽ, മതത്തിന്റെ അടിസ്ഥാനത്തിൽ എവിടെയൊക്കെ സ്ഥാനാർഥിയെ കൊടുക്കണം. ആ സ്ഥാനാർഥി വളരെ ജനപ്രിയനാണ്, ആ മണ്ഡലത്തിൽ അയാൾക്കേ ജയിക്കാൻ കഴിയൂ തുടങ്ങിയവയാണ് ആ ധാരണകൾ. എംഎൽഎയായി അരനൂറ്റാണ്ട് നിന്നു എന്നത് വലിയ ബഹുമതിയായി നാടു കാണുന്ന സമയമാണിത്. ആ സമയത്താണ് ധീരമായൊരു നിലപാടുമായി സിപിഐ മുന്നോട്ടു വന്നത്. മുൻ രീതികൾ പിന്തുടർന്നാലുണ്ടാകുന്ന പ്രശ്നം എന്താണെന്നു വച്ചാൽ, രാഷ്ട്രീയത്തിൽ വരുന്ന പുതിയ തലുമുറയ്ക്ക് പിന്നെ എന്താണു പ്രതീക്ഷ? അരനൂറ്റാണ്ടൊക്കെയായവർ മാറണ്ടെ, എന്നാലല്ലേ പുതിയ തലമുറയ്ക്ക് ചാൻസ് കിട്ടൂ. 

ADVERTISEMENT

ഒരു പൊതുപ്രവർത്തകൻ എംഎൽഎ ആകണമെന്ന് ആഗ്രഹിക്കുന്നതു തെറ്റല്ല.  അങ്ങനെ ആഗ്രഹിക്കാം, മന്ത്രിയാകണമെന്ന് ആഗ്രഹിക്കാം... സ്വർണത്തിന്റെ പേനകൊണ്ട് തലയിൽ എഴുതപ്പെട്ട ആളുകൾക്കു മാത്രമാണ് ഈ നിലയിലേക്കൊക്കെ വരാൻ കഴിയുക എന്നൊരു ധാരണയുമുണ്ടായിരുന്നു. അതുമാറ്റിക്കൊണ്ടാണ് സിപിഐ നേരത്തേ, രണ്ടു തവണ മത്സരിച്ചവർ മത്സരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നത്. ഇപ്പോൾ അത് മൂന്ന് തവണ മത്സരിച്ചവർ എന്നാകാൻ കാരണമുണ്ട്. രണ്ടു തവണ മത്സരിച്ചവർ മാറണമെന്ന തീരുമാനമെടുത്ത ശേഷം 5 പേർക്ക് ആ തീരുമാനത്തിൽനിന്ന് ഇളവു കൊടുത്തു. പിന്നെ അതിന്റെ പ്രസക്തിയെന്താണ്? അതുകൊണ്ട് 3 തവണ മത്സരിച്ചവർ വേണ്ടെന്ന് ഇത്തവണ തീരുമാനിച്ചു. അതിന്റെ കൂടെ മറ്റൊരു കാര്യം കൂടി പറഞ്ഞു. ആർക്കും പ്രത്യേകം ഇളവു നൽകേണ്ടതില്ല. 

‘സുനിലും തിലോത്തമനും തോൽക്കുമെന്നു പറഞ്ഞവർ’

വി.എസ്.സുനിൽ കുമാർ. ചിത്രം: മനോരമ

ഞങ്ങൾക്ക് 25 നിയമസഭാ സീറ്റും 5 ലോക്സഭാ സീറ്റുമാണു മത്സരിക്കാനുള്ളത്. തീരുമാനം കർശനമായി നടപ്പാക്കിയതുകൊണ്ട് പലരും മാറേണ്ടി വന്നു. അങ്ങനെ മാറേണ്ടി വന്നപ്പോൾ പോപ്പുലറായ എംഎൽഎമാരും മന്ത്രിമാരുമെല്ലാം പുറത്തായി. വളരെ നല്ല മന്ത്രിയും ജനപ്രിയനായ പൊതുപ്രവർത്തകനുമായിരുന്നു വി.എസ്.സുനിൽ കുമാർ. പാർട്ടി എടുത്ത തീരുമാന പ്രകാരം തൃശൂരിൽനിന്ന് അദ്ദേഹത്തെ മാറ്റി നിർത്തണം. തൃശൂരിൽ സുനിൽ കുമാർ മത്സരിച്ചാൽ മാത്രമേ ജയിക്കാൻ കഴിയൂ എന്ന ധാരണയുണ്ടായിരുന്നു. പകരം നിർത്തിയ പി.ബാലചന്ദ്രൻ തോൽക്കുമെന്നു കരുതിയവരുണ്ട്. 

ഫലം വന്നു കൊണ്ടിരുന്ന സമയം അവിടെ ബിജെപി ലീഡ് ചെയ്യുന്നു എന്നു വന്നപ്പോൾ ആ ആശങ്ക ഞങ്ങളിലുമുണ്ടായി. ചങ്കിടിക്കുന്ന പോലെയായിരുന്നു അന്ന്. പക്ഷേ, ബാലചന്ദ്രൻ ജയിച്ചു. അദ്ദേഹത്തിന്റെ ക്വാളിറ്റി പാർട്ടിക്ക് അറിയാമായിരുന്നു. കോവിഡ് കാലത്ത് കേരളത്തെ അന്നമൂട്ടിയ മന്ത്രിയാണ് പി.തിലോത്തമൻ. ചേർത്തലയിൽ അദ്ദേഹത്തെയും മാറ്റണമെന്നു വന്നു. അവിടെയും തോൽക്കുമെന്നു കരുതിയവരുണ്ട്. ഫലം  എല്ലാം തിരുത്തി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം തെറ്റിദ്ധാരണകളായിരുന്നു എന്ന് ഫലം വന്നപ്പോൾ മനസ്സിലായി. 

ADVERTISEMENT

മന്ത്രിമാരാക്കാൻ ആളില്ലല്ലോ!

പരിചയ സമ്പന്നരായി ആരുമില്ലല്ലോ കൂട്ടത്തിൽ, ആരെ മന്ത്രിയാക്കും എന്നതായി പിന്നീടുള്ള ചോദ്യം. അപ്പോൾ ഞങ്ങൾ ആലോചിച്ചത് 1957ലെ കാര്യമാണ്. അന്നത്തെ മന്ത്രിസഭയിൽ 11 പേരുണ്ടായിരുന്നു. അതിൽ രണ്ടോ മൂന്നോ പേരൊഴികെ ആരും മുൻപ് അസംബ്ലി കണ്ടവരില്ല. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ഉൾപ്പെടെ. അത് കേരളം കണ്ട ഏറ്റവും നല്ല സർക്കാരായിരുന്നല്ലോ. കേരളം ഒരിക്കലും മറക്കാത്ത സർക്കാർ. ഒരാളെ ചുമതല ഏൽപിച്ചാലല്ലേ അയാൾ കൊള്ളാവുന്നവനാണോ എന്ന് അറിയൂ. അത് നൽകാതെ എങ്ങനെയാണ് ഒരാളെ വിലയിരുത്തുന്നത്? ഓരോരുത്തരുടെയും കഴിവുകൾ വിലയിരുത്തപ്പെടുന്നത് അവരുടെ പ്രവർത്തനം നോക്കിയല്ലേ? സിപിഎമ്മും അത്തരം ധീരമായ നിലപാടെടുത്തു. അവർക്കും പ്രഗത്ഭരായ പലരെയും മാറ്റേണ്ടി വന്നു. ലോകമാകെ അറിയപ്പെടുന്ന മന്ത്രിയായിരുന്നിട്ടും കെ.കെ.ശൈലജയെ പോലും മാറ്റി. 

കരച്ചിലില്ല, കണ്ണീരില്ല 

ചിത്രം: സമീർ എ.ഹമീദ്

സ്ഥാനത്തുനിന്നു മാറ്റി നിർത്തപ്പെട്ടവർ സമൂഹത്തോടു സങ്കടം പറഞ്ഞില്ലല്ലോ. പലരും പ്രതികരിച്ചതു പോലുമില്ല. അവിടെയാണ് പാർട്ടി തീരുമാനിക്കുന്ന പൊതു അച്ചടക്കത്തിന്റെ പ്രസക്തി. അടികൊള്ളാനും വെടികൊള്ളാനും വെയിലും മഴയും കൊള്ളാനും കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ച് മൃ‍തദേഹങ്ങൾ സംസ്കരിക്കാൻ പോകാനും തയാറുള്ള പ്രവർത്തകർക്കും എംഎൽഎയും മന്ത്രിയുമൊന്നും ആയിത്തീരണ്ടേ? ഇങ്ങനെ ആലോചിച്ചാൽ മാത്രം പോര; മാറണമെന്ന് ശക്തമായി തീരുമാനിക്കണം. അതാണ് സിപിഐ എടുത്ത തീരുമാനം. ആ തീരുമാനം ശരിയാണ് എന്നതിന്റെ തെളിവാണ് മറ്റു പാർട്ടികൾ ആ രീതിയിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിൽ നിന്നു മനസ്സിലാകുന്നത്. 

തലമുറമാറ്റം എന്നൊക്കെയാണ് അവർ പറയുന്നതെങ്കിലും തലമുറയൊന്നും മാറുന്നില്ല. മാറിയ ആളും വന്ന ആളുമെല്ലാം ഒരേ തലമുറയിൽ പെട്ടവരാണ്. സ്ഥാനമാനങ്ങൾ ചില ആളുകളിൽ നിക്ഷിപ്തമാകുകയും മറ്റ് ആളുകൾ പണിയെടുക്കാൻ മാത്രമുള്ളവരാണ് എന്ന നിലയും വന്നാൽ നമ്മൾ പഴയകാല ഫ്യൂഡൽ രീതിയുടെ ഭാഗമായി പോകും. പ്രസ്ഥാനത്തിൽ  അംഗങ്ങൾക്കെല്ലാം ഒരു പോലെ പങ്കുണ്ടെന്നു തോന്നണമെങ്കിൽ അവർക്കും അവസരമുണ്ടാകണം.  

നിങ്ങളെന്താ മത്സരിക്കാത്തത് ?

പന്ന്യൻ രവീന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ

നമ്മളൊക്കെ പോകുമ്പോൾ ചില ആളുകൾ ചോദിക്കും, നിങ്ങളെന്താ മത്സരിക്കാത്തത്? നിങ്ങൾക്ക് മത്സരിച്ചുകൂടായിരുന്നോ, നിങ്ങൾക്ക് മന്ത്രിയാവാമായിരുന്നില്ലേ എന്നൊക്കെ. ഇതൊക്കെ കേൾക്കുമ്പോൾ നമുക്കു തോന്നും. ശരിയല്ലേ, ഒന്നു മത്സരിച്ചാലെന്താ? ‍പലരും ചോദിക്കുമ്പോഴാണ് നമുക്ക് ഉള്ളിലില്ലാത്ത ഒരാഗ്രഹം തികട്ടി തികട്ടി വരിക. ആളുകൾ നിഷ്കളങ്കരായി ചോദിക്കുന്നതാണ്. രാഷ്ട്രീയക്കാരനോട് ലോഹ്യം ചോദിക്കൽ ഇങ്ങനെയൊക്കെയാണ്. അത്തരം ചോദ്യങ്ങളെ അങ്ങനെ കണ്ടാൽ തീരുന്നതേയുള്ളൂ. 

കൃഷ്ണപിള്ളയുടെ പാത 

പി.കൃഷ്ണപിള്ള കാണിച്ച രാഷ്ട്രീയത്തിലെ ഒരു മര്യാദയുണ്ട്. അദ്ദേഹം ഫോട്ടോയ്ക്കു മുന്നിൽ പോലും വന്നിരുന്നില്ല. അദ്ദേഹം എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തനായ ഒരു പാർട്ടി സെക്രട്ടറിയായിരുന്നു. മലബാറിൽനിന്ന് മദിരാശിയിലേക്ക് പട്ടിണി ജാഥ നയിക്കാൻ തീരുമാനിച്ചപ്പോൾ ആരു നയിക്കണമെന്ന് ആലോചിച്ചപ്പോൾ കൃഷ്ണപിള്ള പറഞ്ഞത് എകെജി നയിക്കണമെന്നാണ്. കൃഷ്ണപിള്ള  കുറച്ചു കാലം കൂടി പാർട്ടിയെ നയിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. അദ്ദേഹം ഒരു സ്ഥാനത്തിനു വേണ്ടിയും പോയിട്ടില്ലല്ലോ. ഒരു പബ്ലിസിറ്റിക്കും വന്നിട്ടില്ലല്ലോ. കർമം ചെയ്യുക എന്നതാണ് കൃഷ്ണപിള്ള ചെയ്തത്. അങ്ങനെയാണ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തത്. അങ്ങനെയൊക്കെ നോക്കുമ്പോൾ ഇപ്പോൾ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും എടുത്ത തീരുമാനം ഭാവി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തി പകരുമെന്നതിൽ സംശയമില്ല. 

ജനങ്ങളാണ് ജഡ്ജിമാർ 

ചിത്രം: സമീർ എ.ഹമീദ്

ഓരോ പൊതുപ്രവർത്തകന്റെയും രാഷ്ട്രീയ സംശുദ്ധി ജനങ്ങൾ അളക്കുന്നുണ്ട്. അവർക്ക് പൊതുപ്രവർത്തകരുടെ ചലനത്തെ കുറിച്ച് കൃത്യമായി അറിയാം. അവർ അത്രത്തോളം നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ ഉടുപ്പ്, നടപ്പ്, നിങ്ങൾ കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ ബന്ധങ്ങൾ അങ്ങനെ എല്ലാം അവർ നിരീക്ഷിക്കുന്നുണ്ട്. ചുറ്റിപ്പറ്റി ആയിരം കണ്ണുകളുണ്ടെന്നത് പൊതുപ്രവർത്തകരിൽ പലരും മനസ്സിലാക്കുന്നില്ല. പൊതുപ്രവർത്തകൻ സമൂഹത്തിന്റെ സ്വത്താണ്. 

ജനങ്ങളാണ് നേതാക്കളെ അളക്കുന്ന അളവു കോൽ. അവരാണ് ജഡ്ജിമാർ. അത് ഓരോ പൊതുപ്രവർത്തകനും മനസ്സിലാക്കുന്നത് നല്ലതാണ് എന്നാണ് അനുഭവത്തിൽ നിന്നു പറയാനുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആഡംബരത്തിലേക്കു പോകുന്നത് നിയന്ത്രിക്കണമെന്ന വ്യക്തിപരമായ അഭിപ്രായവുമുണ്ട്. ബൂർഷ്വാ പാർട്ടികളുടെ പ്രചാരണ രീതികൾ ഇടതുധാരയിലേക്കും കടന്നു വരുന്നുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്. തിരുത്തപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

ആശാൻ അഴിപ്പിച്ച വാച്ച് 

പന്ന്യൻ രവീന്ദ്രന്റെ കയ്യിൽ കെട്ടിയ വാച്ച്. ചിത്രം: സമീർ എ.ഹമീദ്

പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് താമസിക്കുമ്പോൾ ഒരിക്കൽ പരിചിതനായ ഒരാൾ കാണാൻ വന്നു. എത്രയോ കാലമായി അറിയാവുന്ന ആളാണ്. അദ്ദേഹം ഒരു വലിയ വാച്ച് സമ്മാനമായി തന്നു. പന്ന്യന് ആ ആഡംബരം ആവശ്യമുണ്ടായിരുന്നില്ല. അതു വാങ്ങിയില്ലെങ്കിൽ കൊണ്ടുവന്ന ആൾ പിണങ്ങും. പന്ന്യൻ വാച്ച് വാങ്ങി അയാളുടെ മുന്നിൽ വച്ചു തന്നെ കയ്യിലണിഞ്ഞു. 

അയാൾ പോയിട്ട് അഴിച്ചു മാറ്റാമെന്നു കരുതി പുറത്തേക്കിറങ്ങിയത് വെളിയം ഭാർഗവന്റെ മുന്നിലേക്ക്. ‘എങ്ങോട്ടാ?’ ഒന്നു പുറത്തു പോയി വരാമെന്നും പറഞ്ഞ് പന്ന്യൻ മുന്നോട്ടു നടന്നു. പിന്നിൽ നിന്ന് വീണ്ടും വെളിയത്തിന്റെ ശബ്ദം. ‘സ്വർണവാച്ച് കെട്ടിയാണല്ലോ പുറപ്പാട്’? ആ വാച്ച് പന്ന്യൻ അപ്പോൾ തന്നെ അഴിച്ച് പെട്ടിയിൽ വച്ച് തന്റെ പഴയ വാച്ച് കെട്ടി. സമ്മാനമായി കിട്ടിയ വാച്ച് പിന്നീട് ഒരു പ്രവർത്തകൻ കല്യാണം ക്ഷണിക്കാൻ വന്നപ്പോൾ അയാൾക്കു സമ്മാനമായി നൽകി. 

വികസനം വന്നതറിഞ്ഞില്ലേ? 

ഈ അഭിമുഖത്തിനു പിറ്റേന്നു രാവിലെ പന്ന്യൻ രവീന്ദ്രന് പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോകേണ്ടതുണ്ടായിരുന്നു. കണ്ണൂരിൽനിന്ന് നേത്രാവതി എക്സ്പ്രസ് ട്രെയിനിലാണു പോകുന്നത്. കണ്ണൂർ വിമാനത്താവളം വന്നതിനു ശേഷം നേതാക്കളൊക്കെ തിരുവനന്തപുരം യാത്ര വിമാനത്തിലാക്കിക്കഴിഞ്ഞു. നാട്ടിൽ വികസനം വന്നത് പന്ന്യൻ അറിയാഞ്ഞിട്ടല്ല; പന്ന്യന്റെ വഴി വേറെയാണ്.

English Summary: Exclusive Interview with CPI Leader Pannyan Raveendran

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT