ലീറ്ററിന് 3000 രൂപ വരെ; ലോക്ഡൗണിൽ മലയാളിയെ ‘ഫിറ്റാക്കി’ നാടൻ ചാരായം
തിരുവനന്തപുരം ∙ കോവിഡ് ലോക്ഡൗണിൽ മദ്യശാലകൾ തുറന്നില്ലെങ്കിലും ലഭ്യമായ മറ്റെല്ലാ വഴികളിലും ‘പൂസായി’ മലയാളി. മദ്യശാലകൾ ലോക്ഡൗണിലായ 38 ദിവസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് 3745.5 ലീറ്റർ നാടൻ ചാരായം. ചാരായമുണ്ടാക്കാനായി കലക്കിവച്ച 2.8 ലക്ഷം ലീറ്റർ | Excise Department | Raid | Arrack | Liquor | Lockdown | Covid | Manorama News
തിരുവനന്തപുരം ∙ കോവിഡ് ലോക്ഡൗണിൽ മദ്യശാലകൾ തുറന്നില്ലെങ്കിലും ലഭ്യമായ മറ്റെല്ലാ വഴികളിലും ‘പൂസായി’ മലയാളി. മദ്യശാലകൾ ലോക്ഡൗണിലായ 38 ദിവസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് 3745.5 ലീറ്റർ നാടൻ ചാരായം. ചാരായമുണ്ടാക്കാനായി കലക്കിവച്ച 2.8 ലക്ഷം ലീറ്റർ | Excise Department | Raid | Arrack | Liquor | Lockdown | Covid | Manorama News
തിരുവനന്തപുരം ∙ കോവിഡ് ലോക്ഡൗണിൽ മദ്യശാലകൾ തുറന്നില്ലെങ്കിലും ലഭ്യമായ മറ്റെല്ലാ വഴികളിലും ‘പൂസായി’ മലയാളി. മദ്യശാലകൾ ലോക്ഡൗണിലായ 38 ദിവസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് 3745.5 ലീറ്റർ നാടൻ ചാരായം. ചാരായമുണ്ടാക്കാനായി കലക്കിവച്ച 2.8 ലക്ഷം ലീറ്റർ | Excise Department | Raid | Arrack | Liquor | Lockdown | Covid | Manorama News
തിരുവനന്തപുരം ∙ കോവിഡ് ലോക്ഡൗണിൽ മദ്യശാലകൾ തുറന്നില്ലെങ്കിലും ലഭ്യമായ മറ്റെല്ലാ വഴികളിലും ‘പൂസായി’ മലയാളി. മദ്യശാലകൾ ലോക്ഡൗണിലായ 38 ദിവസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് 3745.5 ലീറ്റർ നാടൻ ചാരായം. ചാരായമുണ്ടാക്കാനായി കലക്കിവച്ച 2.8 ലക്ഷം ലീറ്റർ കോടയാണു കണ്ടെത്തി നശിപ്പിച്ചത്. 32.75 ലീറ്റർ സ്പിരിറ്റും പിടികൂടി. ലോക്ഡൗണിൽ അനധികൃത മദ്യനിർമാണവും മദ്യവിൽപനയും അതിന്റെ പാരമ്യത്തിലെത്തിയിരുന്നുവെന്നു സൂചിപ്പിക്കുന്നതാണു പിടിച്ചെടുത്തവയുടെ അളവ്. ഇതിന്റെ പലമടങ്ങ് വിൽപന നടന്നിട്ടുണ്ടാകുമെന്നാണു നിഗമനം.
കൊല്ലത്തും (654.05 ലീറ്റർ), തിരുവനന്തപുരത്തും (629.95 ലീറ്റർ) ആണ് ഏറ്റവുമധികം ചാരായം പിടിച്ചത്. ഏറ്റവുമധികം കോട കണ്ടെത്തിയതു കോഴിക്കോട്ടാണ്, 43587 ലീറ്റർ. രണ്ടാമതു കണ്ണൂരാണ്, 37215 ലീറ്റർ. ഇതര സംസ്ഥാന മദ്യം കൂടുതൽ കേരളത്തിലേക്കൊഴുകിയതു കർണാടകത്തിൽനിന്നു തലപ്പാടി ചെക്പോസ്റ്റും കൂട്ടുപുഴ ചെക്പോസ്റ്റും വഴിയാണ്. കണ്ണൂരും കാസർകോട്ടും പിടിച്ചെടുത്ത ഇതര സംസ്ഥാന മദ്യത്തിന്റെ അളവാണ് ഇതിനുള്ള സൂചന. കാസർകോട്ട് 4339.96 ലീറ്ററും കണ്ണൂരിൽ 3056.125 ലീറ്ററുമാണു പിടികൂടിയത്. സ്പിരിറ്റ് കൂടുതൽ പിടിച്ചത് എറണാകുളത്ത്, 17.75 ലീറ്റർ. 15 ലീറ്ററുമായി കൊല്ലം തൊട്ടുപിന്നിൽ. വ്യാജമദ്യനിർമാണത്തിനാണു സ്പിരിറ്റ് എത്തിച്ചത്.
∙ സ്കോച്ചിന്റെ ഗമയിൽ ചാരായം
മദ്യശാലകൾ തുറക്കാൻ ഒന്നാം ലോക്ഡൗണിലുണ്ടായത്ര മുറവിളി ഇത്തവണ ഉയരാതിരുന്നതു യഥേഷ്ടം അനധികൃത മദ്യം വിപണിയിൽ ലഭ്യമായിരുന്നതു കൊണ്ടാണെന്നും അനുമാനിക്കുന്നു. ആരോഗ്യപ്രശ്നമുള്ളവർക്കു ഡോക്ടറുടെ നിർദേശപ്രകാരം മദ്യം കൊടുക്കാൻവരെ കഴിഞ്ഞ ലോക്ഡൗണിൽ സർക്കാർ തയാറായെങ്കിൽ, ഇത്തവണ മദ്യം കിട്ടാതെ രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം വിരലിലെണ്ണാൻ പോലുമില്ല. സ്കോച്ച് വിസ്കിയുടെ വിലയിലേക്കാണു ലോക്ഡൗൺ കാലത്തു നാടൻ ചാരായമെത്തിയത്.
ലോക്ഡൗണിന്റെ അവസാനത്തെ ആഴ്ച ലീറ്ററിന് 2500–3000 രൂപയ്ക്കു വരെ ചാരായ വിൽപന നടന്നു. കാടിന്റെ സാന്നിധ്യം കൂടുതലുള്ള ജില്ലകളിലായിരുന്നു ചാരായ വാറ്റ് കൂടുതൽ. വനാന്തരങ്ങളിലെ വാറ്റ് കേന്ദ്രങ്ങളിലേക്ക് എക്സൈസ് ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാനായില്ല. ഇത്തരം ജില്ലകൾ കേന്ദ്രീകരിച്ച് ഉൽപാദിപ്പിച്ച ചാരായം ആവശ്യാനുസരണം മറ്റു ജില്ലകളിലേക്കെത്തി. ജില്ല കടന്നപ്പോഴാണു വിലയും കൂടിയത്. വീടുകളിൽ കുക്കർ വാറ്റ് പരീക്ഷിച്ചവർ ഒട്ടേറെ. പഴങ്ങളും നെല്ലും ഉപയോഗിച്ചു വാറ്റിയതിനായിരുന്നു ഡിമാൻഡ്. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ കള്ള് വിൽപന നിരോധിച്ചിരുന്നതിനാൽ കള്ള് ഉപയോഗിച്ചു വാറ്റിയവരുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വാറ്റുകേസിൽ അറസ്റ്റിലായി.
∙ അബ്കാരി കേസ് 2462
എക്സൈസ് വകുപ്പിൽനിന്നു ലഭ്യമായ കണക്കു പ്രകാരം, മേയ് 8 മുതൽ സംസ്ഥാന വ്യാപക ലോക്ഡൗൺ പിൻവലിച്ച ജൂൺ 16 വരെ റജിസ്റ്റർ ചെയ്തത് 2462 അബ്കാരി കേസുകളാണ്. 438 പേർ അറസ്റ്റിലുമായി. അബ്കാരി കേസിൽ മുൻപിൽ പാലക്കാടും (282), രണ്ടാമതു കണ്ണൂരും (270) ആണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിച്ച 10160.33 ലീറ്റർ മദ്യമാണു പിടികൂടിയത്. 130.14 ലീറ്റർ വ്യാജമദ്യവും 103.6 ലീറ്റർ ബവ്കോ മദ്യവും പിടിച്ചെടുത്തു.
അടച്ചിട്ട ബാറുകളിൽനിന്നു രഹസ്യമായി വിൽപന നടത്തിയതാണു ബവ്കോ മദ്യമെന്നാണു സൂചന. ഷാപ്പിലോ പുറത്തോ കള്ള് വിൽക്കാൻ ലോക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ അനുമതിയുണ്ടായിരുന്നില്ല. ചെത്തിയെടുത്ത കള്ള് തെങ്ങിനു താഴെ ഒഴുക്കിക്കളയണമെന്നായിരുന്നു നിർദേശം. ഇതു ലംഘിച്ചു വിൽപന നടത്താൻ ശ്രമിച്ച 10160.33 ലീറ്റർ കള്ളാണു പിടിച്ചത്. പാലക്കാട് ജില്ലയിൽ പിടിച്ചെടുത്ത് ഒഴുക്കിക്കളഞ്ഞത് 2768.5 ലീറ്റർ കള്ളാണ്.
∙ കഞ്ചാവിൽ പുകഞ്ഞ് ലോക്ഡൗൺ
സമീപകാലത്ത് സംസ്ഥാനത്ത് ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നത് ഈ ലോക്ഡൗൺ കാലത്താണ്. മദ്യശാലകൾ തുറക്കാതിരുന്നതോടെ മദ്യാസക്തരെക്കൂടി ലക്ഷ്യമിട്ടു കൂടുതൽ കഞ്ചാവ് കേരളത്തിലെത്തിച്ചെന്നാണു നിഗമനം. 1027.89 കിലോഗ്രാം കഞ്ചാവാണു വിവിധ ജില്ലകളിൽനിന്ന് എക്സൈസ് പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കഞ്ചാവ് പിടിച്ചത്. 662.63 കിലോഗ്രാം. രണ്ടാംസ്ഥാനത്തു മലപ്പുറമാണ്. 133.14 കിലോഗ്രാം.
169 കഞ്ചാവ് ചെടികളാണു കണ്ടെത്തിയത്. ഇതിൽ 122 എണ്ണം കണ്ടെത്തിയതു പാലക്കാട്ടാണ്. 12 എണ്ണം മലപ്പുറത്തും. ആവശ്യത്തിന് ഉദ്യോഗസ്ഥരെക്കൂടി ലഭിച്ചിരുന്നെങ്കിൽ ഇതിലും വലിയ ‘വേട്ട’ നടത്താമായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. 130 ഇൻസ്പെക്ടർമാരുടെയും അഞ്ചു ജോയിന്റ് കമ്മിഷണർമാരുടെയും ഒഴിവാണ് എക്സൈസിലുള്ളത്. ഏറ്റവും പണിയുള്ള സമയമായിരുന്നിട്ടും ഒഴിവ് നികത്താനുള്ള നടപടിയുണ്ടായില്ല.
∙ കയ്യിലെത്തിയത് കോടികൾ
ലോക്ഡൗണിൽ മദ്യശാലകൾ അടഞ്ഞുകിടന്നതു വഴി സർക്കാരിനും ബാറുടമകൾക്കും കോടികളുടെ നഷ്ടമാണു സംഭവിച്ചത്. 1800 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്റിജസ് കോർപറേഷന്റെ കണക്ക്. ബാറുകളിൽ സൂക്ഷിച്ചിരുന്ന 10 കോടിയോളം രൂപയുടെ ബീയർ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായി. സർക്കാരിനും ബാറുടമകൾക്കും കിട്ടേണ്ടിയിരുന്ന കോടികളിൽ ചെറിയൊരു പങ്കാണു നാട്ടിലെ നാടൻ വാറ്റുകാരുടെയും ഇടനിലക്കാരുടെയും കയ്യിലെത്തിയത്. ലീറ്ററിന് 1000 രൂപ വച്ച്, എക്സൈസ് പിടിച്ചെടുത്ത ചാരായത്തിന്റെ വില കണക്കുകൂട്ടിയാൽ മാത്രം 37.45 ലക്ഷം രൂപ വരും.
English Summary: Kerala state excise department seized 3745.5 litres of arrack during the covid lockdown