ന്യൂഡൽഹി ∙ സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടിയിലേറെ ആയെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. സ്വിസ് നാഷനൽ ബാങ്കിന്റെ (എസ്എൻബി) ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപമല്ല ഇതെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. | Indian Funds In Swiss Banks | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടിയിലേറെ ആയെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. സ്വിസ് നാഷനൽ ബാങ്കിന്റെ (എസ്എൻബി) ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപമല്ല ഇതെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 

‘കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പ്രകാരം, 2020ൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20,700 കോടി രൂപയായി ഉയർന്നെന്നു പറയുന്നു. 2019ൽ 6625 കോടിയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് ഇത്രയുമായത്. 2 വർഷമായി നിക്ഷേപം കുറഞ്ഞു കൊണ്ടിരുന്ന അവസ്ഥയിൽനിന്നാണ് ഈ കുതിപ്പുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാങ്കുകൾ സ്വിസ് നാഷനൽ ബാങ്കിനു നൽകിയ ഔദ്യോഗിക കണക്കുകളിൽ ഇന്ത്യക്കാരുടെ കള്ളപ്പണമാണ് ഇതെന്നു പറയുന്നില്ല.’– കേന്ദ്ര ധനകാര്യ മന്ത്രാലയം പറഞ്ഞു.

ADVERTISEMENT

ഇന്ത്യയും സ്വിറ്റ്സർലൻഡുമായി ഏർപ്പെട്ട കരാറുകൾ പ്രകാരം 2018 മുതൽ ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകൾ ഇരുരാജ്യങ്ങളും പങ്കുവയ്ക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സംശയകരമായ അക്കൗണ്ടുകളെ കുറിച്ചും നിക്ഷേപം കൂടുകയാണോ കുറയുകയാണോ ഉണ്ടായതെന്നുമുള്ള രേഖകൾ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം യുകെ, യുഎസ്, വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ്, ജർമനി, സിംഗപ്പൂർ  തുടങ്ങിയ രാജ്യങ്ങൾക്കാണു സ്വിസ് ബാങ്കിൽ കൂടുതൽ നിക്ഷേപം. ഇന്ത്യ 51-ാം സ്ഥാനത്താണ്.

English Summary: Funds Of Indians In Swiss Banks Over 20,000 Crore? Not True, Says Centre