വില്ലേജ് ഓഫിസിലെത്തുന്ന ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? വരും വൻ മാറ്റങ്ങൾ: മന്ത്രി

വില്ലേജ് ഓഫിസർക്ക് പോകാൻ വാഹനമുണ്ടോ? ആരുടെയെങ്കിലും വാഹനത്തിലാണ് പോക്ക്. വനിതാ വില്ലേജ് ഓഫിസർമാരാണെങ്കിലോ, അവർക്ക് യാത്രാദുരിതം അതിലേറെ. ഇതിനിടയിൽ വില്ലേജ് ഓഫിസിലെത്തുന്നവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കാനും രേഖകൾ ശരിയാക്കി നൽകാനും എങ്ങനെയാണ് സാധിക്കുക?... Minister K Rajan Interview . Village Offices Kerala
വില്ലേജ് ഓഫിസർക്ക് പോകാൻ വാഹനമുണ്ടോ? ആരുടെയെങ്കിലും വാഹനത്തിലാണ് പോക്ക്. വനിതാ വില്ലേജ് ഓഫിസർമാരാണെങ്കിലോ, അവർക്ക് യാത്രാദുരിതം അതിലേറെ. ഇതിനിടയിൽ വില്ലേജ് ഓഫിസിലെത്തുന്നവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കാനും രേഖകൾ ശരിയാക്കി നൽകാനും എങ്ങനെയാണ് സാധിക്കുക?... Minister K Rajan Interview . Village Offices Kerala
വില്ലേജ് ഓഫിസർക്ക് പോകാൻ വാഹനമുണ്ടോ? ആരുടെയെങ്കിലും വാഹനത്തിലാണ് പോക്ക്. വനിതാ വില്ലേജ് ഓഫിസർമാരാണെങ്കിലോ, അവർക്ക് യാത്രാദുരിതം അതിലേറെ. ഇതിനിടയിൽ വില്ലേജ് ഓഫിസിലെത്തുന്നവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കാനും രേഖകൾ ശരിയാക്കി നൽകാനും എങ്ങനെയാണ് സാധിക്കുക?... Minister K Rajan Interview . Village Offices Kerala
തിരുവനന്തപുരം ∙ വില്ലേജ് ഓഫിസുകളിൽ ചെന്നാൽ നമുക്ക് സന്തോഷം തോന്നണം. അപേക്ഷ സന്തോഷത്തോടെ ഓഫിസർ വാങ്ങണം. കാലതാമസമില്ലാതെ കാര്യം നടത്തിയെടുക്കണം. തടസ്സമുണ്ടെങ്കിൽ എന്തുകൊണ്ടാണെന്ന് അപേക്ഷകനെ മര്യാദയോടെ പറഞ്ഞു മനസ്സിലാക്കണം. ഇൗ തരത്തിൽ നമ്മുടെ വില്ലേജ് ഓഫിസുകൾ മാറുമോ? മാറും, മാറണം എന്ന ആഗ്രഹമാണ് റവന്യു മന്ത്രി കെ.രാജൻ പങ്കുവയ്ക്കുന്നത്. ‘വില്ലേജ് ഓഫിസിൽ എത്തുന്ന ആരാണ് ഇത്തരമൊരു സന്തോഷം ആഗ്രഹിക്കാത്തത്?’ റവന്യു മന്ത്രി കെ.രാജൻ ചോദിക്കുന്നു.
റവന്യു വകുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനും നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിന്റെയും ഭാഗമായി ഓരോ ഉന്നത ഉദ്യോഗസ്ഥരെയും കാണുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്. എന്തു കാര്യത്തിനും റിപ്പോർട്ടും തേടാം, നല്ല കൃത്യമായ മറുപടി എഴുതി നൽകാൻ അറിയാവുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിൽ ഫയലും റിപ്പോർട്ടുകളുമൊക്കെ സമയാസമയം നമ്മുടെ മുന്നിലെത്തും. പക്ഷേ കാര്യം നടപ്പായോ എന്ന് അന്വേഷിക്കുമ്പോഴാണ് പല കാര്യങ്ങളും നടപ്പാക്കുന്നതിലെ പരാജയം കാണാൻ കഴിയുന്നത്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ പറ്റില്ല. പ്രായോഗികമായ നൂറു തടസ്സങ്ങൾ മുന്നിലുണ്ടാകും. ഇതൊക്കെ നടപ്പാക്കേണ്ടത് വില്ലേജ് ഓഫിസർ തലത്തിലാണ്– മന്ത്രി പറയുന്നു.
‘കുളമ്പുരോഗം വന്ന് പശു ചത്താലും ആരെങ്കിലും മൊബൈൽ ബില്ല് അടയ്ക്കാത്തതിന് കുടിശികയായി ആർആർ നടപടിയായാലും എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനും ഉൾപ്പെടെ എന്തിനും ഏതിനും വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വേണം. വിവിധ വകുപ്പുകളിൽ അപേക്ഷിക്കാനും വിവിധ വകുപ്പുകളിൽ നടപടിക്കു താഴെത്തട്ടിൽ പരിശോധിച്ച് ഉറപ്പുവരുത്താനുമൊക്കെ വില്ലേജ് ഓഫിസർക്കാണു ചട്ടപ്രകാരം ഉത്തരവാദിത്തം. ഇതു പരിശോധിച്ച് ബോധ്യപ്പെടാനുള്ള ഓട്ടത്തിനിടെ വില്ലേജ് ഓഫിസറെ കണ്ടുകിട്ടാൻ ഓഫിസിലെത്തുന്നവർക്കും കഴിയുന്നില്ല.
വില്ലേജ് ഓഫിസർക്ക് പോകാൻ വാഹനമുണ്ടോ? ആരുടെയെങ്കിലും വാഹനത്തിലാണ് ഇൗ പോക്ക്. വനിത വില്ലേജ് ഓഫിസർമാരാണെങ്കിലോ, അവർക്ക് യാത്രാദുരിതം അതിലേറെ. ഇതിനിടയിൽ വില്ലേജ് ഓഫിസിലെത്തുന്നവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കാനും രേഖകൾ ശരിയാക്കി നൽകാനും എങ്ങനെയാണ് സാധിക്കുക? ഇതിനൊരു പരിഹാരമാണ് ഉദ്ദേശിക്കുന്നത്. അത്യാവശ്യമല്ലാത്ത ജോലികളിൽനിന്ന് വില്ലേജ് ഓഫിസർമാരെ ഒഴിവാക്കുന്നതെങ്ങനെയെന്ന ചർച്ച നടക്കുകയാണ്. മറ്റു വകുപ്പുകളുമായി ആലോചിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം വൈകാതെയുണ്ടാകും.
പുതിയ മാറ്റങ്ങൾ എങ്ങനെയാണ് ആലോചിക്കുന്നത് എന്നതിന് മന്ത്രിതന്നെ ഉത്തരം പറയുന്നു. വിഷൻ ആൻഡ് മിഷൻ 2026 എന്ന പേരിട്ടാണ് ഇൗ പദ്ധതികളിലൊക്കെ ആലോചന നടക്കുന്നത്. അതിന്റെ തുടക്കമാണ് വില്ലേജ് ഓഫിസുകൾ സ്മാർട്ടാക്കുകയെന്നത്. നല്ല കെട്ടിടം കൊണ്ടു മാത്രമായില്ല, അവിടെനിന്നും ഉള്ള സേവനങ്ങളും കൃത്യവും സ്മാർട്ടുമാകണം. എല്ലാം ഓൺലൈനിലേക്ക് മാറിയാൽ മാത്രമാണു ജനങ്ങൾക്കു ഗുണമാവുക. സേവനങ്ങൾ ഓൺലൈൻ ആകും മുൻപുതന്നെ ലഭിക്കുന്ന അപേക്ഷ കൃത്യമായി പരിഗണിക്കുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനും കാലതാമസം കൂടാതെ തിരികെ ഫലം കിട്ടുകയും വേണം.
ആദ്യമായി വില്ലേജ് ഓഫിസർ ഡെസ്ക് ആരംഭിക്കുകയാണ് റവന്യു മന്ത്രിയുടെ ഓഫിസിൽ. വില്ലേജ് ഓഫിസർമാർക്ക് നേരിട്ട് ആവശ്യങ്ങൾ പറയാനും ഇടപെടൽ വേണമെങ്കിൽ മന്ത്രിയുടെ ഓഫിസിൽനിന്ന് നേരിട്ട് ഇടപെടാനുമാണിത്. മികച്ച വില്ലേജ് ഓഫിസറെ കണ്ടെത്താനും അവർക്ക് പുരസ്കാരം നൽകാനുമുള്ള പദ്ധതി ഇൗ വർഷം തന്നെ തുടക്കമിടുന്നു.
സ്മാർട്ട് വില്ലേജ് ഓഫിസുകൾ എന്നാൽ നല്ല കെട്ടിടം മാത്രമല്ല, സേവനങ്ങളും സ്മാർട്ടാക്കി മാറ്റുന്നതിനാണ് 100 ദിന കർമ പദ്ധതിയിൽ മന്ത്രി നിർദേശിച്ചിട്ടുള്ളത്. വില്ലേജ് ഓഫിസുകളിൽ എത്തുന്നവരുടെയും ജോലിചെയ്യുന്നവരുടെയും ‘സന്തോഷ സ്ഥിതി’ ഉയർത്തുന്നതിന് പദ്ധതികൾ ആലോചിക്കാനാണ് മന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും നിർദേശിച്ചിട്ടുള്ളത്.
എന്തൊക്കെയാണു തുടർനടപടികൾ?
കഴിഞ്ഞദിവസം സംസ്ഥാനത്തെ വില്ലേജ് ഓഫിസർമാരുമായി സംവാദ പരിപാടി നടത്തിയിരുന്നു. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. അതിൽ ഒരു ജില്ലയിൽനിന്ന് 2 വില്ലേജ് ഓഫിസർമാർ വീതമാണ് റവന്യു മന്ത്രിയുമായി സംസാരിച്ചത്. ഇതിൽ ഒരു വനിതാ വില്ലേജ് ഓഫിസർ വേണമെന്നും നിഷ്കർഷിച്ചിരുന്നു. എല്ലാവരുമായും സംസാരിച്ചപ്പോഴാണ് മന്ത്രിക്ക് എല്ലാ വില്ലേജ് ഓഫിസർമാരുടെയും അഭിപ്രായം തേടണമെന്നു തോന്നിയത്.
വനിതാ വില്ലേജ് ഓഫിസർമാർ നേരിടുന്ന പ്രതിസന്ധിയും ഏറെയാണ്. എല്ലാവരുടെയും അഭിപ്രായം കേട്ടപ്പോഴാണ് എല്ലാ വില്ലേജ് ഓഫിസർമാരോടും മന്ത്രിക്കു കത്തയയ്ക്കാൻ ഞാൻ നിർദേശിച്ചത്. അതു മന്ത്രിക്കു റിപ്പോർട്ട് അയയ്ക്കുന്നതു പോലെയാകരുത്. എങ്ങനെയാണ് വില്ലേജ് ഓഫിസ് മെച്ചപ്പെടേണ്ടത്, എന്തൊക്കെയാണ് മാറേണ്ടത് എന്നത് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നു ചിന്തിച്ചു തുറന്നെഴുതുന്ന ഒരു കത്ത്.
ഇൗ കത്ത് ഒരു അടിസ്ഥാന വഴിയായി എടുത്ത് മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്–മന്ത്രി പറഞ്ഞു. എല്ലാ ബുധനാഴ്ചയും വകുപ്പിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ഓഫിസിൽ ചേരും. എല്ലാ മാസവും കലക്ടർമാരുടെയും ഡപ്യൂട്ടി കലക്ടർമാരുടെയും ആർഡിഒമാരുടെയും കൂടിക്കാഴ്ച, എല്ലാ 2 മാസത്തിലും തഹസിൽദാരുടെയും ഡപ്യുട്ടി തഹസിൽദാർമാരുടെയും യോഗം ചേരും. ഇതിലൊക്കെ പദ്ധതികളുടെ സമയബന്ധിതമായ നടപടിക്രമങ്ങളുടെ പരിശോധന നടക്കും.
വിവിധ വകുപ്പുകളും റവന്യുവകുപ്പുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓൺലൈൻ പദ്ധതികളുടെ ഇന്റഗ്രേഷൻ നടപ്പാക്കുന്നതിനും ആലോചിക്കുന്നു. വസ്തുക്കളുടെ റജിസ്ട്രേഷൻ റജിസ്ട്രേഷൻ വകുപ്പിലാണെങ്കിലും പോക്കുവരവ് വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടാണ്. ഇൗ രണ്ടിനും ഉള്ള സോഫ്റ്റ്‌വെയറുകളെ ഒരുമിപ്പിച്ചാൽ ആവശ്യക്കാർക്ക് 2 ഓഫിസുകളിലും പോകാതെ ഓൺലൈൻ വഴി കാര്യം ശരിയാക്കാം. സൗകര്യങ്ങൾ എല്ലാം ഉണ്ട് പക്ഷേ ഇപ്പോഴും ജനം കയറിയിറങ്ങണം എന്നതാണ് അവസ്ഥ. ഇതൊക്കെ നടക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ അഴിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്– മന്ത്രി രാജൻ നയം വ്യക്തമാക്കി.
സർവെ നടപടികൾ വേഗത്തിലാക്കാൻ ഇനിയും താമസമെടുക്കുമോ?
സംസ്ഥാനത്ത് 1966ൽ തുടങ്ങിയ റീസർവെ 54 വർഷം കഴിഞ്ഞിട്ടും പൂർത്തിയായത് വെറും 54 ശതമാനമാണ്. പൂർത്തിയായതിൽതന്നെ പരാതികളുടെ കൂമ്പാരവുമാണ്. റീ സർവെ നടന്നതാകട്ടെ ആകെയുള്ള 1666 വില്ലേജ് ഓഫിസുകളിൽ 1032 വില്ലേജ് ഓഫിസുകളിൽ മാത്രം. കൃത്യതയാര്‍ന്ന ഭൂരേഖയും അനുബന്ധ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൺടിന്യൂസലി ഓപറേറ്റിങ് റഫറൻസ് സ്റ്റേഷൻ (സിഒആർഎസ്) എന്ന അത്യാധുനിക ഡിജിറ്റൽ റീ–സർവെയാണ് നടപ്പാക്കുന്നത്.
ഇൗ സർക്കാരിന്റെ കാലയളവിൽതന്നെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ബജറ്റിൽ ഉറപ്പു നൽകുന്നു. വളരെ കൃത്യതയാർന്ന സംവിധാനമാണിത്. ജിപിഎസ് വഴിയുള്ള ഇൗ സംവിധാനത്തിൽ 1350 സ്ഥലങ്ങളുടെ ശൃംഖല ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓരോന്നും ജിയോടെക്ടിക് ഗുണനിലവാരമുള്ള സാറ്റലൈറ്റ് സംവിധാനമടങ്ങിയതാണ്. എക്കാലത്തേക്കും ഉപയോഗിക്കുന്നതിനായി കേന്ദ്ര സർവറിലേക്ക് ഇൗ ഡേറ്റകൾ മാറ്റുന്നതുമാണ് ഇൗ സംവിധാനം. ജില്ലയിൽ 2 എണ്ണം വീതം 28 എണ്ണം സ്ഥാപിക്കും.
100 ദിനം കൊണ്ട് 12,000 പട്ടയം കൊടുക്കുമെന്ന പ്രഖ്യാപനം നടക്കുമോ?
ഉറപ്പായും നടപ്പാക്കും. അതിനായി എല്ലാ സംവിധാനങ്ങളുടെയും നടപടിക്രമങ്ങളുടെയും വേഗം കൂട്ടിയിട്ടുണ്ട്. കോവിഡ് ലോക്ഡൗൺ മൂലം ഉദ്യോഗസ്ഥർ എത്താത്തതിനാൽ പ്രശ്നമുണ്ടെങ്കിലും പ്രഖ്യാപിച്ച പദ്ധതികൾ കൃത്യസമയത്തിനുള്ളിൽ നടപ്പാക്കും.
English Summary: Revenue Minister K Rajan Proposes New Changes in Village Offices