വലിയ ഗവേഷണമൊന്നുമില്ലാതെതന്നെ ഇത്തരമൊരു ദ്വീപില്ലെന്ന് വ്യക്തമാകാൻ അതിലേക്കൊന്ന് നന്നായി സൂം ചെയ്താൽ മതിയാകുമെന്ന് അർജുൻ പറയുന്നു. മൂന്ന് കപ്പലുകൾ ദ്വീപെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്തുകൂടി കടന്നു പോകുന്നത് കാണാം. കരയിൽനിന്ന് 7 കിലോമീറ്ററെന്നത് വലിയ ദൂരമല്ല. കോസ്റ്റ് ഗാർഡ്, നേവി എന്തിനേറെ... Google Maps | Kochi Island

വലിയ ഗവേഷണമൊന്നുമില്ലാതെതന്നെ ഇത്തരമൊരു ദ്വീപില്ലെന്ന് വ്യക്തമാകാൻ അതിലേക്കൊന്ന് നന്നായി സൂം ചെയ്താൽ മതിയാകുമെന്ന് അർജുൻ പറയുന്നു. മൂന്ന് കപ്പലുകൾ ദ്വീപെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്തുകൂടി കടന്നു പോകുന്നത് കാണാം. കരയിൽനിന്ന് 7 കിലോമീറ്ററെന്നത് വലിയ ദൂരമല്ല. കോസ്റ്റ് ഗാർഡ്, നേവി എന്തിനേറെ... Google Maps | Kochi Island

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ ഗവേഷണമൊന്നുമില്ലാതെതന്നെ ഇത്തരമൊരു ദ്വീപില്ലെന്ന് വ്യക്തമാകാൻ അതിലേക്കൊന്ന് നന്നായി സൂം ചെയ്താൽ മതിയാകുമെന്ന് അർജുൻ പറയുന്നു. മൂന്ന് കപ്പലുകൾ ദ്വീപെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്തുകൂടി കടന്നു പോകുന്നത് കാണാം. കരയിൽനിന്ന് 7 കിലോമീറ്ററെന്നത് വലിയ ദൂരമല്ല. കോസ്റ്റ് ഗാർഡ്, നേവി എന്തിനേറെ... Google Maps | Kochi Island

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി തീരത്തിനു സമീപം വെറും 7 കിലോമീറ്റർ അകലെ പുതിയൊരു ദ്വീപ് രൂപപ്പെടുന്നോ? ഗൂഗിൾ മാപ്പിൽ ദ്വീപിന് സമാനമായി കണ്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. 8 കിലോമീറ്റർ നീളവും 4 കിലോമീറ്റർ വീതിയുമുള്ള ഈ ‘ദ്വീപ്’ ഓഖി ചുഴലിക്കാറ്റിനു ശേഷം രൂപപ്പെട്ടതാണെന്നും വാദമുയർന്നു. ദ്വീപിന് ‘പയറുമണി ഐലന്റ്’ എന്ന പേരു വരെ ചിലർ ഗൂഗിൾ മാപ്പിൽ ഈ ഭാഗത്തിനു നൽകി.

രാജ് ഭഗത്, ആർക് അർജുൻ (അർജുൻ ഗംഗാധരൻ)

എന്നാൽ ഇങ്ങനെയൊരു ദ്വീപുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുകയാണ് പാലക്കാട് സ്വദേശിയും സാറ്റ്‍ഷുവറിലെ ജിയോസ്പേഷ്യൽ എൻജിനീയറുമായ അർജുൻ ഗംഗാധരൻ (ആർക്ക് അർജുൻ), വാഷിങ്ടൻ കേന്ദ്രമായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രോജക്‌ട് അസോഷ്യേറ്റ് രാജ് ഭഗത് എന്നിവർ നടത്തിയ ഗവേഷണം. ഇതിനായി ഇവർ ഉപയോഗിച്ചത് വിവിധ ഉപഗ്രഹചിത്രങ്ങൾ മുതൽ സമുദ്രത്തിന്റെ അടിത്തട്ട് സംബന്ധിച്ച പലതരത്തിലുള്ള വിവരശേഖരങ്ങൾ വരെ.

ADVERTISEMENT

ദ്വീപും കപ്പലും

ദ്വീപ് എന്ന് അവകാശപ്പെടുന്ന ഭാഗത്തുകൂടി നീങ്ങുന്ന കപ്പലുകൾ. സൂം ചെയ്താൽ കാണാവുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്: ആർക് അർജുൻ

വലിയ ഗവേഷണമൊന്നുമില്ലാതെതന്നെ ഇത്തരമൊരു ദ്വീപില്ലെന്ന് വ്യക്തമാകാൻ അതിലേക്കൊന്ന് നന്നായി സൂം ചെയ്താൽ മതിയാകുമെന്ന് അർജുൻ പറയുന്നു. മൂന്ന് കപ്പലുകൾ ദ്വീപെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്തുകൂടി കടന്നു പോകുന്നത് കാണാം. കരയിൽനിന്ന് 7 കിലോമീറ്ററെന്നത് വലിയ ദൂരമല്ല. കോസ്റ്റ് ഗാർഡ്, നേവി എന്തിനേറെ മത്സ്യബന്ധന ബോട്ടുകളുടെ പോലും ഏറെ സാന്നിധ്യമുള്ള സ്ഥലത്ത് ഇത്തരമൊരു ദ്വീപ് ഇതുവരെയും ലൊക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ല. കപ്പലുകളുടെ ട്രാഫിക് വളരെ കൂടുതലുള്ള മേഖലയുമാണിത്. അതുപോലെതന്നെ ഗൂഗിളിന്റെതന്നെ ഈ മേഖലയിൽ പഴയ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ചാൽ 2020 വരെ ഇത്തരമൊരു ഭൂപ്രദേശം രൂപപ്പെടുന്നത് ദൃശ്യമേയല്ല.

കുഴപ്പമെവിടെ?

ഭൂമിയുള്ള ഭാഗത്താണ് ഗൂഗിളിന്റെ ഹൈ റെസല്യൂഷൻ ഇമേജറിയുണ്ടാവുക. ഇത് കരയിൽനിന്ന് 1.3 കിലോമീറ്റർ ദൂരം വരെയുമുണ്ടാകും. അതിനു ശേഷമുള്ള കടലിന്റെ ഭാഗത്ത് അടിത്തട്ട് സംബന്ധിച്ച ടെക്സ്ച്ചേഡ് ഇമേജുകൾ ഉപയോഗിക്കാറാണു പതിവ്. എന്നാൽ 7 കിലോമീറ്ററിനു ശേഷവും കടലിന്റെ അടിത്തട്ട് സംബന്ധമായ ചിത്രം വരേണ്ടയിടത്ത് ഹൈ റെസല്യൂഷൻ ചിത്രമാണ് വന്നിരിക്കുന്നത്. ഇതൊരുപക്ഷേ ഗൂഗിളിന്റെ അൽഗോരിതത്തിൽ വന്ന പിഴവാകാമെന്ന് അർജുൻ ചൂണ്ടിക്കാട്ടുന്നു. പല ദിവസങ്ങളിൽ ഈ ഭാഗം വഴി കടന്നുപോകുന്ന കപ്പലുകൾ ഉപഗ്രഹചിത്രത്തിൽ പതിഞ്ഞിട്ടുണ്ടാകാം. പല ചിത്രങ്ങളും കണ്ട് ഈ ഭാഗത്ത് ഒരു ഒബ്ജക്റ്റ് ഉണ്ടെന്ന നിഗമനത്തിൽ അതൊരു ദ്വീപാണെന്ന് ഗൂഗിളിന്റെ അൽഗോരിതം കണക്കാക്കാനും ഇടയുണ്ട്.

ADVERTISEMENT

കൊച്ചി–മിനിക്കോയ് ഫെറി റൂട്ട്

ഓപ്പൺസ്ട്രീറ്റ് മാപ്പ് അനുസരിച്ച് കൊച്ചിയിൽനിന്ന് മിനിക്കോയിലേക്ക് പോകാനുള്ള ഫെറി റൂട്ട് കടന്നുപോകുന്നത് ഈ പറയുന്ന ദ്വീപിന്റെ നടുവിലൂടെയാണ്. ഒരു മണൽത്തിട്ട ഉയർന്നാൽ പോലും ഇതിനു മുൻപുതന്നെ ശ്രദ്ധയിൽപ്പെടേണ്ടതാണ്.

വെസൽ ഫൈൻഡർ

വെസൽഫൈൻഡറിൽ നിന്നുള്ള ചിത്രം

കപ്പലുകളുടെ സഞ്ചാരപഥം കണക്കാക്കുന്ന വെസൽഫൈൻഡർ (VesselFinder) മാപ്പിൽ നോക്കിയാൽ ഇപ്പോഴും ഈ ദ്വീപ് ഭാഗത്തുകൂടി കപ്പലുകൾ നീങ്ങുന്നത് കാണാം.

ADVERTISEMENT

ലാൻഡ്‌സാറ്റ് 8 ഇമേജ്

ലാൻഡ്സാറ്റ് എട്ടില്‍ നിന്ന് ഫെബ്രുവരി 14ന് എടുത്ത ഉപഗ്രഹചിത്രം ഫോൾസ് കളർ കോംപസിറ്റ് ആക്കിയപ്പോൾ.

ലാൻഡ്‌സാറ്റ് 8 എന്ന ഉപഗ്രഹത്തിൽനിന്നുള്ള ചിത്രങ്ങളും അർജുൻ പരിശോധിച്ചു. 2018ലെ പ്രളയത്തിനു മുൻപുള്ളതും ഇപ്പോഴുള്ളതുമായ ചിത്രങ്ങൾ പരിശോധിച്ചപ്പോഴും ഒന്നും കണ്ടെത്താനായില്ല. സസ്യജാലങ്ങളുടെയോ മറ്റോ സാന്നിധ്യമുണ്ടോയെന്നറിയാനായി ഫോൾസ് കളർ കോംപസിസ്റ്റ് ഇമേജ് ആണ് ഉപയോഗിച്ചത്. എന്നിട്ടും ദ്വീപിന്റെ യാതൊരു സൂചനയും ലഭ്യമായില്ല.

ബിങ് ഇമേജറി, മാക്സാർ പ്രീമിയം, ഇഎസ്ആർഐ

ഇഎസ്ആർഐ ഇമേജറി

മൈക്രോസോഫ്റ്റ് നൽകുന്ന ബിങ് ഇമേജറി, മാക്സാർ ടെക്നോളജീസിന്റെ പ്രീമിയം ലെയർ, ഇഎസ്ആർഐ ബെയ്സ് ലെയർ എന്നിവയിലും ദ്വീപിനായി പരതിയെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല. 

ടർബിഡിറ്റി: വെള്ളത്തിന്റെ തെളിച്ചം

നാസയുടെ സീഡാസ് (SeaDAS) എന്ന ടൂൾ ഉപയോഗിച്ച് ലാൻഡ്സാറ്റ് 8 ഇമേജ് വിലയിരുത്തി വെള്ളത്തിന്റെ ക്ലാരിറ്റിയിൽ വരുന്ന വ്യത്യാസം പരിശോധിച്ചു. 490 നാനോമീറ്റർ വേവ് ലെങ്തിലാണ് പരിശോധന. എന്നാൽ ദ്വീപുണ്ടെന്ന് പറയുന്ന പ്രദേശത്തിനും അടുത്തുള്ള ബാക്കി ഭാഗത്തിനും തമ്മിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ല. 

ബാതിമെട്രി അനാലിസിസ്

കടലിന്റെയും ജലാശയങ്ങളുടെയും താഴ്ചയെക്കുറിച്ചുള്ള പഠനമാണ് ബാതിമെട്രി (Bathymetry). ജനറൽ ബാതിമെട്രിക് ചാർട്ട് ഓഫ് ദി ഓഷ്യൻസ് (GEBCO) നൽകുന്ന വിവരം അർജുൻ ത്രിമാന വിഷ്വലൈസേഷന് വിധേയമാക്കി. സമുദ്രത്തിന്റെ അടിത്തട്ടിലെ ഉയരവ്യത്യാസങ്ങൾ ഇതിൽ വ്യക്തമാകും. ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലേക്കു നോക്കുമ്പോൾ കാണുന്ന തരത്തിലാണ് വിഷ്വലൈസേഷൻ. എന്നാൽ ദ്വീപുണ്ടെന്നു പറയുന്ന ഭാഗത്ത് ഉയരവ്യത്യാസമേ ഉണ്ടായിരുന്നില്ല. ഉയരത്തിനു പകരം ഈ ഭാഗത്ത് താഴ്ചയാണു കണ്ടത്. 2020ലെ ഡേറ്റയാണ് ഉപയോഗിച്ചത്. പല തരത്തിലുള്ള ബാതിമെട്രി ഡേറ്റ ഉപയോഗിച്ചെങ്കിലും വ്യതിയാനങ്ങളുണ്ടായിരുന്നില്ല.

ആദ്യ സംഭവമല്ല

കൊച്ചിക്കു സമീപം ദ്വീപ് ഗൂഗിൾ മാപ്പിൽ കണ്ടെത്തിയതിനു സമാനമായ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അർജുൻ ചൂണ്ടിക്കാട്ടുന്നു. മ്യാൻമറിലെ Kyaukypyu വിമാനത്താവളത്തിനു സമീപവും ഇത്തരം രണ്ട് ദ്വീപുകൾ കാണാം. ഒരു കപ്പലും ഒരു പാറക്കൂട്ടവുമാണ് ഗൂഗിൾ ദ്വീപെന്ന തരത്തിൽ കണക്കാക്കി അടയാളപ്പെടുത്തിയത്. കൊച്ചിയിൽ ദ്വീപുണ്ടെന്ന് പറയുന്ന ഭാഗത്ത് കപ്പലുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഒന്നിലധികം കപ്പലുകളുടെ സ്ഥിരമായ സാന്നിധ്യമാകാം അതൊരു ഭൂപ്രദേശമാണെന്ന് ഗൂഗിളിന്റെ അൽഗോരിതത്തെ തോന്നിപ്പിച്ചതെന്ന് അർജുൻ ചൂണ്ടിക്കാട്ടുന്നു. ചെല്ലാനത്തെ മണ്ണ് ഒഴുകിപ്പോകുന്നത് സംബന്ധിച്ച് പ്രത്യേക പഠനം ആവശ്യമാണെന്നും അർജുൻ പറയുന്നു.

English Summary: Is the Google Maps 'Payarumanni Island' off Kochi Really an Island?