ഏതു പാതിരാവിലും തങ്ങൾക്ക് അഭയമാകുമെന്ന് കരുതുന്ന ഒരിടത്തു പോലും പേടിപ്പിച്ചകറ്റി നിർത്തപ്പെടുമെന്ന് തോന്നിയാൽ ആ പെൺകുട്ടി പിന്നീട് ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുമെന്ന് തോന്നുന്നുണ്ടോ? നല്ല വക്കീലിനെക്കണ്ട് കേസു കൊടുക്കാൻ ഒരു വിദഗ്ധോപദേശവും! തെണ്ടിത്തിന്നാൻ വഴി പറഞ്ഞു... MC Josephine Latest News

ഏതു പാതിരാവിലും തങ്ങൾക്ക് അഭയമാകുമെന്ന് കരുതുന്ന ഒരിടത്തു പോലും പേടിപ്പിച്ചകറ്റി നിർത്തപ്പെടുമെന്ന് തോന്നിയാൽ ആ പെൺകുട്ടി പിന്നീട് ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുമെന്ന് തോന്നുന്നുണ്ടോ? നല്ല വക്കീലിനെക്കണ്ട് കേസു കൊടുക്കാൻ ഒരു വിദഗ്ധോപദേശവും! തെണ്ടിത്തിന്നാൻ വഴി പറഞ്ഞു... MC Josephine Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു പാതിരാവിലും തങ്ങൾക്ക് അഭയമാകുമെന്ന് കരുതുന്ന ഒരിടത്തു പോലും പേടിപ്പിച്ചകറ്റി നിർത്തപ്പെടുമെന്ന് തോന്നിയാൽ ആ പെൺകുട്ടി പിന്നീട് ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുമെന്ന് തോന്നുന്നുണ്ടോ? നല്ല വക്കീലിനെക്കണ്ട് കേസു കൊടുക്കാൻ ഒരു വിദഗ്ധോപദേശവും! തെണ്ടിത്തിന്നാൻ വഴി പറഞ്ഞു... MC Josephine Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാതിക്കാരിയോട് അസഹിഷ്ണുതയോടെ പെരുമാറിയ സംഭവത്തിൽ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെ സമൂഹമാധ്യമത്തിൽ വാളെടുത്ത് പി.ജെ.ആർമിയും പോരാളി ഷാജിയും. സിപിഎം സൈബർ വാരിയേഴ്സ്, സിപിഎം സൈബർ കോമ്രേഡ്സ്, സിപിഎം സഖാക്കൾ തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫിനു വേണ്ടി അക്ഷീണം സൈബർ സ്പേസിൽ പോരാടിയ പേജുകളിലെല്ലാം ജോസഫൈനെതിരെ രൂക്ഷ വിമർശനമാണ്. 

ഇത്രയും ക്ഷമയില്ലാത്ത, ദയയില്ലാതെ സംസാരിക്കുന്ന സ്ത്രീയെ വനിതാ കമ്മിഷനായി നിയമിച്ച തെറ്റ് സർക്കാർ അടിയന്തരമായി തിരുത്തണമെന്നാണ് പോരാളി ഷാജിയുടെ ആവശ്യം. ഇനിയും അഴിച്ചുപണി വൈകിക്കൂടെന്ന് പിജെ ആർമി ഓർമപ്പെടുത്തുന്നു. ദീപ നിശാന്ത്, പ്രേംകുമാർ, രശ്മിത രാമചന്ദ്രൻ ഉൾപ്പെടെ ഇടതുസഹയാത്രികരും ജോസഫൈനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പാലത്തായി, വാളയാർ കേസുകളിലെ വനിതാ കമ്മിഷന്റെ നിസ്സംഗത ചൂണ്ടിക്കാട്ടി കോൺഗ്രസ്, ബിജെപി നേതാക്കളും അവരുടെ സൈബർ പേജുകളും എം.സി.ജോസഫൈനെതിരെ വിമർശനമുയർത്തിയിട്ടുണ്ട്. 

ADVERTISEMENT

പോരാളി ഷാജിയുടെ പോസ്റ്റിൽ നിന്ന്: 

‘വനിതാ കമ്മിഷൻ ആണുപോലും... ഇത്രയും ക്ഷമയില്ലാത്ത, ബ്രൂട്ടലായി സംസാരിക്കുന്ന ഒരു സ്ത്രീയെ വനിതാ കമ്മിഷനായി നിയമിച്ച സർക്കാർ അടിയന്തരമായി ആ തെറ്റ് തിരുത്തണം. എം സി ജോസഫൈൻ അവരുടെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഭവിച്ചു വളർന്നുവന്നതാണ്. അങ്ങനെയാണ് അവർ പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിൽ എത്തിയത്. പക്ഷേ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് തന്റെ ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത അവർ വനിതാ കമ്മിഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നുപറയേണ്ടി വരുന്നതിൽ വിഷമമുണ്ട്.

എം.സി.ജോസഫൈൻ

വനിതാ കമ്മിഷനിലേക്ക് പരാതി പറയാൻ വിളിക്കുന്നവരെല്ലാം അതിന്റെ നിയമം വ്യവസ്ഥകൾ അറിയണമെന്നില്ല. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാഞ്ഞത് ഒരു മഹാ അപരാധമായി പോയി. അതുകൊണ്ട് പീഡനമെല്ലാം നിങ്ങൾ സഹിച്ചോ എന്നുപറയുന്നതിന്റ യുക്തി എന്താണാവോ? ഇത്തരത്തിൽ പെരുമാറുന്ന ഒരു കമ്മീഷന്റെ മുന്നിൽ പരാതിയുമായി പോകുന്നതിനേക്കാൾ നല്ലത് ഭർത്താവിന്റെ തല്ലുകൊണ്ട് ചാകുന്നതാണ്, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല...

പോരാളി ഷാജിയുടെതന്നെ മറ്റൊരു പോസ്റ്റിലും രൂക്ഷ വിമർശനം കാണാം.

ADVERTISEMENT

‘ഇതു പറഞ്ഞാൽ പാർട്ടി വിരുദ്ധനാക്കി ഒരു വിഭാഗം പേർ ചിത്രീകരിച്ചേക്കാം. എങ്കിലും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞുതന്നെയാവണം. തെറ്റുകൾ ചൂണ്ടിക്കാട്ടാൻ മനുഷ്യരുള്ള സമൂഹത്തിനേ ഏതു കാലത്തും നിലനിൽപ്പുള്ളൂ. ഇത്രയും നാൾ അവസരം കിട്ടിയിട്ടും നല്ലതൊന്നും ആ പദവിയിലിരുന്ന് എംസി ജോസഫൈൻ പറയിച്ചിട്ടില്ല. ഏറ്റവും ക്ഷമയും ദയയും പക്വതയും വേണ്ട പദവിയാണ് വനിതാ കമ്മിഷൻ അധ്യക്ഷ. അങ്ങേയറ്റം ഗതികെട്ട് വരുന്നവരാണ് പരാതിക്കാരിൽ ഭൂരിഭാഗം പേരും. അവരെ കേട്ടിരിക്കാൻ മനസില്ലാത്ത, അസഹ്യതയോടെയും ധിക്കാരത്തോടെയും മറുപടി പറയുന്ന ഇവരെ പൊതു ജനത്തിന്റെ ചെലവിൽ തീറ്റിപ്പോറ്റേണ്ട ഒരു ആവശ്യവുമില്ല. ജനങ്ങൾക്ക് അവർ ഏത് പാർട്ടിക്കാരിയാണ്, നേതാവാണ്, എത്ര സമര പാരമ്പര്യം ഉണ്ട് എന്നൊന്നും അറിയേണ്ട ആവശ്യമില്ല. പകരം അവർക്ക് വേണ്ടതു സഹാനുഭൂതിയും നീതിയുമാണ്. നീതി നിർവഹണം ഇഴഞ്ഞു നീങ്ങുന്ന രാജ്യത്ത് വാക്കുകളിലൂടെയെങ്കിലും ഇരകൾക്കും പരാതിക്കാർക്കും മനസ്സിന് ഒരൽപം ആശ്വാസം നൽകാൻ ഇവർക്കു കഴിയണം. അതിന് കഴിവില്ലെങ്കിൽ വീട്ടിലേക്കു പറഞ്ഞു വിടണം...’

എന്തിനു സഹിക്കണം: ദീപ നിശാന്ത്

ചാനൽ ചർച്ചയിൽ ഉന്നയിച്ച അതേ ചോദ്യമുയർത്തിയാണ് ദീപ നിശാന്തിന്റെ വിമർശനം. ‘എന്തിന് സഹിക്കണം എന്നുതന്നെയാണ് ചോദിക്കുന്നത്.. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്നഭ്യർഥിക്കുന്നു.’

ഒട്ടും ഫൈനല്ലെന്ന് രശ്മിത രാമചന്ദ്രൻ

ADVERTISEMENT

‘ഒട്ടും ഫൈനല്ല ഈ വനിതാ കമ്മീഷൻ! ഒരു സ്ത്രീ സ്വന്തം ഹൃദയം ചുട്ടുനീറിയും മറ്റ് ആലംബമില്ലാതെയും ഓടിയണഞ്ഞെത്തുമ്പോൾ ചേർത്തു പിടിക്കാനാണ് വനിതാ കമ്മിഷൻ പോലെയുള്ള സ്ഥാപനങ്ങളിൽ സർക്കാർ ചെല്ലും ചെലവും കൊടുത്ത് ആളെ ഇരുത്തുന്നത്. അവിടെ നിയമജ്ഞാനം പോയിട്ട് സാമാന്യ മര്യാദയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരധ്യക്ഷ കയറിയിരുന്നതിന്റെ ദുസ്സഹത അഞ്ചു വർഷവും ചില്വാനവുമായി പൊതു ജനം അനുഭവിക്കുന്നു. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി ഒരു സ്ത്രീ വിളിയ്ക്കുമ്പോൾ ‘വേണമെങ്കിൽ’ ഒരു പരാതി തന്നോ എന്നു പറയുന്ന അധ്യക്ഷയുടെ മാടമ്പിത്തരവും കോൾ തടസ്സപ്പെടുമ്പോൾ കാണിക്കുന്ന അസ്വസ്ഥതയും ഒട്ടും ജനാധിപത്യപരമല്ല, മനുഷ്യത്വപരമല്ല! 

തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന ഒരു കൂട്ടം ആളുകൾക്കിടയിൽനിന്ന് അവരുടെ കണ്ണിൽപ്പെടാതെ വിളിക്കുവാനുള്ള ഒരു പെണ്ണിന്റെ തത്രപ്പാടിനെക്കുറിച്ച് വിസ്മയയുടെ അമ്മയുടെ വാക്കുകളിൽ - ഇതിനു മുമ്പുള്ള ഒരു പാട് സന്ദർഭങ്ങളിൽ - നമ്മൾ അറിഞ്ഞതാണ്. ഡിജിറ്റൽ സാങ്കേതികത എത്താത്ത പതിനായിരക്കണക്കിന് ഗ്രാമങ്ങളിലൊന്നിൽനിന്ന് വല്ല വിധേനയും വനിതാ കമ്മിഷൻ അധ്യക്ഷയെ വിളിക്കാൻ ശ്രമിയ്ക്കുന്ന ഒരു സ്ത്രീ അധ്യക്ഷയുടെ ധാർഷ്ഠ്യം കൂടെ ചുമക്കണമെന്നത് ദുരവസ്ഥയാണ്. 

ഏതു പാതിരാവിലും തങ്ങൾക്ക് അഭയമാകുമെന്ന് കരുതുന്ന ഒരിടത്തു പോലും പേടിപ്പിച്ചകറ്റി നിർത്തപ്പെടുമെന്ന് തോന്നിയാൽ ആ പെൺകുട്ടി പിന്നീട് ഒരു പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുമെന്ന് തോന്നുന്നുണ്ടോ? നല്ല വക്കീലിനെക്കണ്ട് കേസു കൊടുക്കാൻ ഒരു വിദഗ്ധോപദേശവും! തെണ്ടിത്തിന്നാൻ വഴി പറഞ്ഞു കൊടുക്കാൻ ആരും വേണ്ട മാഡം! ശ്രീമതി. ജോസഫൈൻ താങ്കൾ സ്ത്രീ പ്രശ്നം പരിഹരിക്കാൻ ഒട്ടും ഫൈനല്ല !

പ്രിയ മുഖ്യമന്ത്രീ ഞങ്ങൾക്കു വേണ്ട, ഇങ്ങനെയൊരു വനിതാ കമ്മിഷൻ! 

ഐഷാ പോറ്റിയെപ്പോലെ, സതീ ദേവിയെപ്പോലെ, ഗീനാ കുമാരിയെപ്പോലെ കൃത്യമായ സാമൂഹിക ബോധ്യങ്ങളുള്ളവർ ഉള്ളപ്പോൾ ഒഴിവാക്കാനാകുന്ന ഒന്നാണ് നിലവിലുള്ള അധ്യക്ഷ!’

എം.സി.ജോസഫൈൻ (ഫയൽ ചിത്രം)

ജോസഫൈനായി ചെലവ് അരക്കോടിയിലേറെ!

ചുമതലയേറ്റ ദിവസംതൊട്ട് ഫെബ്രുവരി 8, 2021 വരെ സംസ്ഥാന വനിതാ കമ്മിഷൻ ചെയർപഴ്സൺ നമ്മുടെ പൊതു ഖജനാവിൽനിന്ന് കൈപ്പറ്റിയത് 53 ലക്ഷം രൂപയാണെന്നു കണക്കു സഹിതം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതു കൂടാതെ ഒരു പാഴ്സൽ ലഭിച്ചെന്നും രാഹുൽ പരിഹസിക്കുന്നു.

കണക്ക് ഇങ്ങനെ:

ഓണറേറിയം: 34.40 ലക്ഷം

ടിഎ: 13,54,577

ടെലിഫോൺ ബില്‍: 68,179

എക്സ്പേർട്ട് ഫീ: 2.19 ലക്ഷം

മെഡിക്കൽ റീഇംപേഴ്സ്മെന്റ്: 2,64,523

ആകെ: 53,46, 279 രൂപ

വനിതാ കമ്മിഷൻ അധ്യക്ഷ എന്ന നിലയിൽ വാളയാറിലോ പാലത്തായിലോ അടക്കമുള്ള വിഷയങ്ങളിൽ സമൂഹത്തിനാകെ അഭിമാനമാകുന്ന എന്തെങ്കിലും ഇടപെടൽ ഉണ്ടായിട്ടില്ല. 86 വയസ്സുള്ള അമ്മൂമ്മ നേരിട്ടു ഹാജരാകണമെന്ന കൽപനയടക്കം എത്ര വിവാദങ്ങൾ! മറ്റൊരു തരത്തിൽ പറഞ്ഞാൽ വിവാദത്തിൽ കൂടിയല്ലാതെ എന്തെങ്കിലും മാതൃകാ പ്രവർത്തനത്തിന്റെ പേരിൽ ഇവരെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. ഒരു സ്ത്രീക്കു നീതി നിഷേധിക്കപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോഴാണ് പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനുമുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെയാകെ ‘ശശി’യാക്കിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിന് ഇവർതന്നെ ധാരാളം എന്ന ചിലരുടെ സാമാന്യവത്കരണം ശരിയല്ല. എല്ലാം കൂടി ഒന്നിച്ച് സഹിക്കണമെന്ന ആ വാദം പോലും ശരിയല്ല.

ജോസഫൈൻ എന്ന വ്യക്തിയുടെ പ്രശ്നമാണ്, പാർട്ടി ഗംഭീരമായതു കൊണ്ട് അവരെ തിരുത്തും എന്നു പറയുന്ന ന്യായീകരണ തിലകങ്ങളോട്: അതേ പാർട്ടിയാണ് അവരെ ഈ ചുമതല ഏൽപിച്ചത്. മാത്രമല്ല പാർട്ടി നയങ്ങളിൽ മാത്രം ജീവിക്കുന്ന അവരെ പാർട്ടിക്കാരിയല്ലാതെ ‘മാറ്റി നിർത്തുക’ സാധ്യമല്ല. ഇത്തരക്കാരാണ് ആഭ്യന്തര മന്ത്രി വിജയനെ, മുഖ്യമന്ത്രി പിണറായി തിരുത്തണമെന്ന് പറയുന്നത്. എന്തായാലും 53 ലക്ഷം മുടക്കി, പരാതി പറയുവാൻ വിളിക്കുന്നവർക്ക് നേരെ പൊട്ടിത്തെറിക്കുവാൻ വേണ്ടി മാത്രം എന്തിനാണ് ഒരു വനിതാ കമ്മിഷൻ! ഇന്നത്തെ ദിവസത്തെ ഏറ്റവും നല്ല വനിതാ വിമോചന നടപടി ഇവരെ പുറത്താക്കലാണ്.

ജോസഫൈൻ ഈസ് നോട്ട് ഫൈൻ !

English Summary: Uproar Against Kerala Women's Commission Chairperson MC Josephine in Social Media