ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ സേനാപിന്മാറ്റം പൂർണമായി നടപ്പാക്കുന്നതിന് അടുത്തഘട്ട സൈനിക ചർച്ചകൾ നടത്താൻ ഇന്ത്യയും ചൈനയും സമ്മതിച്ചു. അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിങ് മെക്കാനിസം | India | China | Dialogue To Resolve LAC Standoff | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ സേനാപിന്മാറ്റം പൂർണമായി നടപ്പാക്കുന്നതിന് അടുത്തഘട്ട സൈനിക ചർച്ചകൾ നടത്താൻ ഇന്ത്യയും ചൈനയും സമ്മതിച്ചു. അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോഓർഡിനേഷന്റെ (ഡബ്ല്യുഎംസിസി) വെർച്വൽ യോഗത്തിൽ, ഇരുപക്ഷവും ‘തുറന്ന മനസ്സോടെ ആശയവിനിമയം’ നടത്തിയെന്നാണു റിപ്പോർട്ട്.

മൊത്തത്തിലുള്ള ബന്ധം മികച്ചതാക്കാനും സംഘർഷ മേഖലകളിലെ സൈനികരെ പിൻവലിക്കുന്നതിനു പരസ്പരം സ്വീകാര്യമായ പരിഹാരത്തിലെത്താൻ സംഭാഷണം തുടരാനും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചെന്നു പിടിഐ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) അവശേഷിക്കുന്ന പ്രശ്‌നങ്ങൾക്കു നേരത്തേതന്നെ പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും സമ്മതിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ADVERTISEMENT

ഫെബ്രുവരിയിൽ പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിൽനിന്നു സൈന്യങ്ങൾ പിന്മാറിയിരുന്നു. സമാധാനവും ശാന്തിയും പൂർണമായി പുനഃസ്ഥാപിക്കുന്നതിനു നയതന്ത്ര, സൈനിക സംവിധാനങ്ങളിലൂടെ സംഭാഷണം തുടരാനാണു രണ്ടു രാജ്യങ്ങളുടെയും തീരുമാനമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതിർത്തിയിൽ ധാരാളം സൈനികരെ നിയോഗിച്ചു മേഖലയിൽ അസ്ഥിരതയ്ക്കു ചൈന ശ്രമിക്കുന്നതായി ഇന്ത്യ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.

English Summary: India, China Agree To Maintain Dialogue To Resolve LAC Standoff In Eastern Ladakh