ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യൂവെന്നതാണു പ്രത്യേകത. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലയ്ക്കുന്നു. ഇതോടെ, വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും.. 2-DG Covid Medicine

ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യൂവെന്നതാണു പ്രത്യേകത. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലയ്ക്കുന്നു. ഇതോടെ, വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും.. 2-DG Covid Medicine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യൂവെന്നതാണു പ്രത്യേകത. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലയ്ക്കുന്നു. ഇതോടെ, വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും.. 2-DG Covid Medicine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ 2 ഡിഓക്‌സി ഡി ഗ്ലൂക്കോസിന് (2–ഡിജി) കോവിഡ് രോഗികളിൽ അദ്ഭുതം സൃഷ്ടിക്കാനാകുമെന്നും തെളിവുകൾ സഹിതം ഇതു സ്ഥാപിക്കാൻ തയാറാണെന്നുമുള്ള വാദവുമായി അനുഭവസ്ഥർ രംഗത്ത്. കോവിഡും അനുബന്ധ രോഗങ്ങളും മൂലം മരിക്കുമെന്നു കരുതിയ യുവതി മരുന്നിന്റെ 30 പായ്ക്കറ്റ് ഉപയോഗിച്ചതോടെ ജീവിതത്തിലേക്കു തിര‍ിച്ചുവന്നെന്നും ഇതു തെളിയിക്കാൻ ചികിൽസിച്ച ഡോക്ടറെ അടക്കം മുന്നിൽ നിർത്താമെന്നുമാണു വാദം. ഇതേ വാദങ്ങൾ നിരത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സംഭവം വിശദമായി കേൾക്കാൻ തയാറായിരിക്കുകയാണു ജസ്റ്റിസുമാരായ എൻ.കൃപാകരനും ടി.വി.തമിഴ്സെൽവിയും. 

എന്താണ് 2–ഡിജി ?

ADVERTISEMENT

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ഉപസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് നിർമിച്ച, ഒആർഎസ് ലായനി പോലെ വെള്ളത്തിൽ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണിത്. സാധാരണ കോവിഡ് ചികിത്സയിൽ ലഭിക്കുന്ന രോഗമുക്തി രണ്ടര ദിവസം വരെ നേരത്തേയാക്കുന്നുവെന്നതാണു പ്രധാന നേട്ടം. ഗുരുതര കോവിഡ് രോഗികൾക്കു കൃത്രിമമായി വേണ്ടിവരുന്ന ഓക്സിജന്റെ അളവ് 40% വരെ കുറയ്ക്കാനും കഴിയുന്നു. നിലവിലുള്ള ചികിത്സയ്ക്കൊപ്പം നൽകാമെന്നാണ് അടിയന്തര അനുമതി നൽകിക്കൊണ്ട് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്.

മരുന്ന് ആർക്കൊക്കെ?

ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യൂവെന്നതാണു പ്രത്യേകത. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലയ്ക്കുന്നു. ഇതോടെ, വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും രോഗബാധ ഒഴിവാകുകയും ചെയ്യും. ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്. 30 ആശുപത്രികളിലെ കോവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

മുതിർന്നവർക്കും ഫലപ്രദം

ADVERTISEMENT

രോഗമുക്തി വേഗത്തിലാക്കാനും ഓക്സിജൻ സഹായിയുടെ ആവശ്യം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നതു വഴി കഴിയുന്നതായി കണ്ടെത്തലുണ്ട്. 2 പാക്കറ്റ് വീതം ദിവസവും നൽകുന്നതിലൂടെ കോവിഡ് രോഗികളിൽ 42% പേർക്കും മൂന്നാം ദിവസം ഓക്സിജൻ സഹായിയുടെ ആവശ്യം ഇല്ലാതായെന്നാണ് ട്രയലിലെ കണ്ടെത്തൽ. സാധാരണ കോവിഡ് ചികിത്സയിൽ 30% ആളുകൾക്കേ മൂന്നാം ദിവസം ഈ മാറ്റമുണ്ടാകൂ. ഇടത്തരം, ഗുരുതര കോവിഡ് രോഗികളിലും ഇതു ഫലം കാണുന്നുവെന്നതും പ്രതീക്ഷ നൽകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കും ഫലപ്രദമാണ്.

ഡൽഹിയിൽ വാക്സീൻ സ്വീകരിക്കുന്ന യുവതി. (Photo by Prakash SINGH / AFP)

എതിർ ശബ്ദങ്ങളുമേറെ

2–ഡിജി കോവിഡ് രോഗികൾക്കു നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളിൽ പരീക്ഷിക്കരുതെന്നാണു മുന്നറിയിപ്പ്. പുതിയ കോവിഡ് മരുന്ന് വാങ്ങാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് പ്രതിഷേധം. വിദഗ്ധ ഏജൻസികൾ മരുന്ന് അംഗീകരിച്ചിട്ടില്ലെന്നും പരീക്ഷണ ഫലങ്ങൾ ഒരു അംഗീകൃത ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതിയ മരുന്ന് രോഗതീവ്രത കുറയ്ക്കുമെന്നാണ് ഡിആർഡിഒ പറയുന്നത്.

കോടതിയുടെ സംശയം

ADVERTISEMENT

രാജ്യത്ത് ഒട്ടേറെ മികച്ച മരുന്നുൽപാദക കമ്പനികൾ ഉണ്ടായിട്ടും എന്തു കൊണ്ടാണ് ഡിആർഡിഒ ഡോ.റെഡ്ഡീസ് ലാബുമായി സഹകരിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്നു വിശദമാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. മൂന്നാം തരംഗം വരാനിരിക്കുമ്പോൾ മരുന്നിന്റെ ഉൽപാദനം വർധിപ്പിക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതു സംബന്ധിച്ചു പ്രതിരോധ മന്ത്രാലയം, ഡിആർഡിഒ, ആരോഗ്യ മന്ത്രാലയം എന്നിവർ മറുപടി നൽകാനും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ ഡി.ശരവണന്റെ പൊതുതാൽപര്യ ഹർജിയിലാണു നടപടി. 

ഒരു കമ്പനിക്കു മാത്രം അനുമതി നൽകിയാൽ വിലക്കയറ്റത്തിനു കാരണമാകുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. വെറും 2.34 ഗ്രാം വരുന്ന പൊടിരൂപത്തിലുള്ള മരുന്നിന് 990 രൂപയാണ് ഈടാക്കുന്നതെന്നും ഡോ.റെഡ്ഡീസ് ലാബിനു മാത്രം മരുന്നുൽപാദനത്തിന് അനുമതി നൽകിയതു വഴി ലക്ഷക്കണക്കിനു രോഗികളുടെ ജീവൻ അപകടത്തിലാകുകയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മരുന്നുൽപാദനത്തിന് മറ്റു ലാബുകൾക്കും അനുമതി നൽകുന്നതിനൊപ്പം കുറഞ്ഞ വിലയ്ക്കാണ് ഇതു വിൽക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. 

കോടതിക്കു മറുപടി

മരുന്ന് ഉൽപാദനത്തിനു താ‍ൽപര്യം പ്രകടിപ്പിച്ച് 40 കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഡിആർഡിഒ മറുപടി നൽകി. കുറഞ്ഞ സമയത്തിനുള്ളിൽ മരുന്ന് പരമാവധി ഉൽപാദിപ്പിക്കാനാണു ഡിആർഡിഒയുടെ താൽപര്യമെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ആർ.ശങ്കരനാരായണൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് നിർമിച്ച മരുന്ന് എത്രയും വേഗം എല്ലായിടത്തും ലഭ്യമാക്കാനുള്ള ശ്രമത്തിലാണു ഡിആർഡിഒ. ഈ മാസം 17 വരെയാണു താൽപര്യപത്രം സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ 40 കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ഇതോടെ നിലവിലുള്ളതിലും ഏറെ കുറഞ്ഞ വിലയിൽ മരുന്നു സുലഭമായി ലഭിക്കാനും വഴിയൊരുങ്ങി. 

English Summary: Is 2-DG, India's New Anti-Covid Drug a Miracle Medicine from DRDO?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT