മലപ്പുറം∙ മാണി സി.കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ . Mani C Kappan, NCK

മലപ്പുറം∙ മാണി സി.കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ . Mani C Kappan, NCK

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ മാണി സി.കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ) പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ പാർട്ടി വിട്ടു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കാപ്പന്‍റെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ചാണ് തീരുമാനം.

തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍സിപിയുമായി വിയോജിച്ച് കാപ്പനൊപ്പം ചേര്‍ന്ന് രൂപീകരിച്ച നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയിലെ പ്രധാന നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി.ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി. ദേവദാസ്, നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

ADVERTISEMENT

തിരഞ്ഞെടുപ്പിനു ശേഷം മാണി സി.കാപ്പന്‍ മുംബൈയിലെത്തി എന്‍സിപി നേതാക്കളെ കണ്ടതും യുഡിഎഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാര്‍ട്ടിയുമായി ആലോചിക്കാതെ എന്നാണ് ആക്ഷേപം. എന്‍സികെ ബന്ധം ഉപേക്ഷിച്ചതോടെ ഇനി ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് കൂട്ടായി തീരുമാനമെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.

English Summary: Split in Mani C Kappan's Party NCK