ഡ്രോണുകൾ വഴിയോരത്തു നിർമിക്കാനാകില്ല, സഹായം പാക്കിസ്ഥാനിൽനിന്ന്: ലഫ്. ജനറൽ
ന്യൂഡൽഹി∙ ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ നിലയത്തിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിനുള്ള സാങ്കേതിക സഹായം ലഭിച്ചതു പാക്കിസ്ഥാനിൽനിന്നാണെന്നും ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയ്ബ എന്നീ പാക്ക് ഭീകര സംഘടനകൾക്ക് സ്ഫോടനത്തിൽ... Jammu and Kashmir, drone attack, Indian Army, terrorism, Manorama News, Manorama Online

ന്യൂഡൽഹി∙ ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ നിലയത്തിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിനുള്ള സാങ്കേതിക സഹായം ലഭിച്ചതു പാക്കിസ്ഥാനിൽനിന്നാണെന്നും ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയ്ബ എന്നീ പാക്ക് ഭീകര സംഘടനകൾക്ക് സ്ഫോടനത്തിൽ പങ്കാളിത്തമുണ്ടെന്നും ശ്രീനഗറിലെ മിലിറ്ററി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഡി.പി.പാണ്ഡെ.
ഡ്രോൺ യുദ്ധമുറയെക്കുറിച്ച് സേനയ്ക്കു വ്യക്തമായ ധാരണ ഉണ്ട്. അക്രമത്തിനു പാക്കിസ്ഥാനിൽനിന്നുള്ള പിന്തുണ ഉണ്ടെന്നും വരും ദിവസങ്ങളിൽ ഇത്തരം അക്രമങ്ങൾ വർധിച്ചേക്കുമെന്നും സേന എന്തും പ്രതിരോധിക്കാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഡ്രോൺ സാങ്കേതിക വിദ്യ വഴിയോരത്തിരുന്നുകൊണ്ടു നിർമിക്കാനാകില്ലല്ലോ? അപ്പോൾ ഇതിനുള്ള സഹായങ്ങൾ എവിടെനിന്നോ ലഭിക്കുന്നതെന്നു വ്യക്തമാണ്. ലഷ്കർ, ജയ്ഷെ തുടങ്ങിയ ഭീകര സംഘടനകളുടെ സാന്നിധ്യത്തിലേക്കും ഇതു വിരൽ ചൂണ്ടുന്നു.’– അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു പാക്കിസ്ഥാൻ ആയുധങ്ങൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2019ൽ പഞ്ചാബിലെ അമൃത്‌സറിനു സമീപമുള്ള ഗ്രാമത്തിൽ ഒരു ഡ്രോൺ തകർന്നു വീണിരുന്നു. എട്ടു ഡ്രോൺ വിമാനങ്ങളിൽ പഞ്ചാബിലേക്ക് ആയുധങ്ങളും ലഹരി വസ്തുക്കളും എത്തിച്ചു നൽകിയിരുന്നതായി അറസ്റ്റിലായ ഭീകര വാദികൾ സുരക്ഷാ ജീവനക്കാരോടു വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം ജമ്മുവിലെ കഠ്‌വ ജില്ലയിൽ ചാരപ്രവർത്തി നടത്തിയെന്നു സംശയിക്കുന്ന ഒരു ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു. ജമ്മു വിമാനത്താവളത്തിൽ ഞായറാഴ്ച രണ്ടു ചെറിയ സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിനു പിന്നിൽ ലഷ്കറെ തയ്ബയാണെന്നു ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ്ങും തിങ്കളാഴ്ച പറഞ്ഞിരുന്നു.
‘ഇത്തരം അക്രമങ്ങൾ ഇനിയും തുടരാനാണു സാധ്യത. ഇതു പ്രതിരോധിക്കാൻ എല്ലാ തരം നടപടികളും സേന സ്വീകരിച്ചിട്ടുണ്ട്. കശ്മീർ താഴ്‌വരയിൽ എപ്പോഴൊക്കെ സമാധാനം ഉണ്ടോ അപ്പോഴൊക്കെ ഇത്തരം നീക്കങ്ങൾ ആസൂത്രിതമായി നടത്തുന്നു. ഇതു പ്രതിരോധിക്കാൻ നൂതന മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്.–’ ജനറൽ പാണ്ഡെ പറഞ്ഞു.
English Summary: "Drones Not Made On Roads, Are State-Supported Systems": Top Army Officer