പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം; അനില്‍ കാന്തിന് സാധ്യത
തിരുവനന്തപുരം∙ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് മന്ത്രിസഭായോഗം നിശ്ചയിക്കും. സാധ്യതയില്‍ മുന്നില്‍ അനില്‍ കാന്താണങ്കിലും സുദേഷ്കുമാറും ബി.സന്ധ്യയും സജീവ പരിഗണനയിലുണ്ട് | Kerala Police | DGP | Lokanath Behera | B Sandhya | sudesh kumar | anil kant | Manorama Online

തിരുവനന്തപുരം∙ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് മന്ത്രിസഭായോഗം നിശ്ചയിക്കും. സാധ്യതയില്‍ മുന്നില്‍ അനില്‍ കാന്താണങ്കിലും സുദേഷ്കുമാറും ബി.സന്ധ്യയും സജീവ പരിഗണനയിലുണ്ട്. വിരമിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനില്‍ കാന്തിനാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാന പദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനത്തിനൊപ്പം ചേര്‍ന്ന് പോകുന്നതുമാണ് യോഗ്യതയായി ഉയര്‍ത്തുന്നത്. പക്ഷേ, ജനുവരിയില്‍ വിരമിക്കുമെന്നത് തിരിച്ചടിയായേക്കാം.
എന്നാല്‍ സീനിയോരിറ്റി പരിഗണിച്ചാല്‍ സുദേഷ്കുമാറിന് അനുഗ്രഹമാവും. കേന്ദ്ര ഏജന്‍സികളിലടക്കം പ്രവര്‍ത്തിച്ച് ഡല്‍ഹി ബന്ധമുള്ളതിനാല്‍ ബെഹ്റയുടെ ഉത്തമ പിന്‍ഗാമിയെന്ന വാദം അദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. ആദ്യ വനിതാ ഡിജിപിയെ നിയമിച്ച് ചരിത്രം കുറിക്കുകയാണ് ലക്ഷ്യമെങ്കില്‍ ബി.സന്ധ്യയുടെ പേര് പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ നാല് ദിവസമായി പലതരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടങ്കിലും മുഖ്യമന്ത്രി സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്തായാലും മന്ത്രിസഭായോഗത്തിന് പിന്നാലെ ഉത്തരവിറക്കി വൈകിട്ട് അഞ്ച് മണിയോടെ പുതിയ മേധാവി അധികാരമേല്‍ക്കും.
English Summary: New DGP will be appointed by the cabinet today