ഹൈദരാബാദ് ∙ കൃഷ്ണാ നദിയിൽ നിർമാണത്തിലിരിക്കുന്ന വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് തെലങ്കാനയും ആന്ധ്രപ്രദേശും തമ്മിൽ പോര്. പദ്ധതി പ്രദേശത്തിന് സമീപത്തായി ഇരു...Telangana and Andhra Pradesh water dispute, Telangana and Andhra Pradesh krishna river water dispute,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ കൃഷ്ണാ നദിയിൽ നിർമാണത്തിലിരിക്കുന്ന വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് തെലങ്കാനയും ആന്ധ്രപ്രദേശും തമ്മിൽ പോര്. പദ്ധതി പ്രദേശത്തിന് സമീപത്തായി ഇരു സംസ്ഥാനങ്ങളും നൂറുകണക്കിന് പൊലീസുകാരെയാണു വിന്യസിച്ചത്.

ശ്രീശൈലം, പുലിച്ചിന്തല, ജുറാല, നാഗാർജുന സാഗർ പദ്ധതികളുടെ സമീപത്തായി തെലങ്കാന സർക്കാരാണ് ആദ്യം പൊലീസിനെ നിയോഗിച്ചത്. സഞ്ചാരികൾ വരുന്നതും അതിക്രമിച്ചു കയറുന്നത് തടയുന്നതിനുമാണ് പൊലീസിനെ വിന്യസിച്ചതെന്ന് തെലങ്കാന അറിയിച്ചു. ആന്ധ്രയുടെ പരിധിയിലുള്ള പുലിച്ചിന്തല ഡാം പരിസരത്ത് ആന്ധ്രയും പൊലീസിനെ വിന്യസിച്ചു.

ADVERTISEMENT

പ്രദേശത്ത് നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് പൊലീസിനെ നിയമിച്ചതെന്ന് ആന്ധ്ര അറിയിച്ചു. ആന്ധ്രയിൽനിന്നുള്ള ഇറിഗേഷൻ, റവന്യു ഉദ്യോഗസ്ഥരെ തെലങ്കാന പൊലീസ് തടഞ്ഞു. കൃഷ്ണ നദിയിലെ ജലവുമായി ബന്ധപ്പെട്ട് ഇതിന് മുൻപും ഇരുസംസ്ഥാനങ്ങളും നിരവധി തവണ പ്രശ്നമുണ്ടായിട്ടുണ്ട്. ആന്ധ്രയിലെ റായലസീമ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും തെലങ്കാനയിലെ ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ടും രണ്ടാഴ്ച മുൻപും തർക്കമുണ്ടായി.

നദിയിൽ ആന്ധ്രപ്രദേശ് നടത്തുന്ന നിർമാണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന സർക്കാർ കൃഷ്ണ നദി മനേജ്മെന്റ് ബോർഡിനും ദേശീയ ഹരിത ട്രിബ്യൂണലിനും കത്തയച്ചു. പ്രദേശത്ത് സംഘർഷ സാധ്യത വർധിച്ചതോടെ കേന്ദ്ര സേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി കത്തയച്ചു. തെലങ്കാന അനധികൃതമായി വെള്ളം കൊണ്ടുപോകുകയാണെന്നും പ്രശ്നത്തിനു പരിഹാരം കാണണമെന്നും ജഗൻ ആവശ്യപ്പെട്ടു. 

ADVERTISEMENT

English Summary: Cops take position at dams in Telangana and Andhra Pradesh