തീരഥിന്റെ പിൻഗാമി പുഷ്കർ സിങ് ധാമി; 4 മാസം, ഉത്തരാഖണ്ഡിലെ മൂന്നാം മുഖ്യമന്ത്രി
ന്യൂഡൽഹി ∙ പുഷ്കർ സിങ് ധാമി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി. ബിജെപി നിയമസഭാ കക്ഷി യോഗം ഖാട്ടിമയിൽനിന്നുള്ള എംഎൽഎയായ ധാമിയുടെ പേര് അംഗീകരിച്ചു. 4 മാസം മുഖ്യമന്ത്രിയായിരുന്ന തീരഥ്സിങ് റാവത്ത് രാജിവച്ച ഒഴിവിലാണു ധാമി മുഖ്യമന്ത്രിയാകുന്നത്. അടുത്ത വർഷം മാർച്ച് വരെയാണ് നിയമസഭയുടെ കാലാവധി. ലോക്സഭാംഗമായ | Pushkar Singh Dhami | Uttarakhand Chief Minister | BJP | Manorama News

ന്യൂഡൽഹി ∙ പുഷ്കർ സിങ് ധാമി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി. ബിജെപി നിയമസഭാ കക്ഷി യോഗം ഖാട്ടിമയിൽനിന്നുള്ള എംഎൽഎയായ ധാമിയുടെ പേര് അംഗീകരിച്ചു. 4 മാസം മുഖ്യമന്ത്രിയായിരുന്ന തീരഥ്സിങ് റാവത്ത് രാജിവച്ച ഒഴിവിലാണു ധാമി മുഖ്യമന്ത്രിയാകുന്നത്. അടുത്ത വർഷം മാർച്ച് വരെയാണ് നിയമസഭയുടെ കാലാവധി. ലോക്സഭാംഗമായ തീരഥ് സിങ്ങിന് സെപ്റ്റംബർ 10നകം മുഖ്യമന്ത്രിയാകാനാവാത്ത സാഹചര്യമുണ്ടായിരുന്നു.
കോവിഡ് കാരണം ഉപതിരഞ്ഞെടുപ്പു നടത്താനാവാത്തതും ഉത്തരാഖണ്ഡ് ബിജെപിയിൽ റാവത്തിനെതിരെയുണ്ടായ എതിർപ്പും വിഷയമായിരുന്നു. നാലു മാസത്തിനിടെ ഉത്തരാഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണു പുഷ്കർ സിങ്. മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മാർച്ചിലാണു മാറിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ അടുത്തയാളായി അറിയപ്പെടുന്ന ധാമി മുൻ മുഖ്യമന്ത്രി ഭഗത് സിങ് കോഷിയാരിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായിരുന്നു. 2 തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.
English Summary: Pushkar Singh Dhami To Be Uttarakhand's 3rd Chief Minister In 4 Months