സ്ത്രീധനത്തിനെതിരായ ആദ്യ പ്രതിഷേധസ്വരം ഉയർത്തേണ്ടത് സ്ത്രീകൾ തന്നെ: വീണാ ജോർജ്
തിരുവനന്തപുരം ∙ സ്ത്രീധനത്തിനെതിരായ ആദ്യ പ്രതിഷേധസ്വരം ഉയരേണ്ടത് സ്ത്രീകളില്‍നിന്നു തന്നെയാണെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി വീണാ ജോർജ്. വിവാഹം കഴിച്ചയയ്ക്കുമ്പോള്‍ | Veena George | Dowry | Dowry death | dowry harassment | dowry system | Manorama Online

തിരുവനന്തപുരം ∙ സ്ത്രീധനത്തിനെതിരായ ആദ്യ പ്രതിഷേധസ്വരം ഉയരേണ്ടത് സ്ത്രീകളില്‍നിന്നു തന്നെയാണെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി വീണാ ജോർജ്. വിവാഹം കഴിച്ചയയ്ക്കുമ്പോള്‍ പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിന് സ്ത്രീധനം ആവശ്യമാണെന്ന കാഴ്ചപ്പാട് മാറ്റാന്‍ പൊതുസമൂഹം തയാറാകണം. പള്ളിക്കല്‍ പിയുഎം വിഎച്ച്എസ്എസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ സ്ത്രീധനത്തിനെതിരായ ബോധവൽക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘സ്ത്രീ തേജസ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ആദ്യ സെഷനില്‍ 80 ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ പങ്കെടുത്തു. പരസ്പര ബഹുമാനമാണ് കുടുംബ ബന്ധത്തിന്റെ അടിത്തറയെന്നും പെൺകുട്ടികൾ സ്വയംപര്യാപ്തത ആർജിക്കണമെന്നും ക്ലാസ് നയിച്ച കൗൺസിലര്‍ വീണാ റേച്ചൽ ജോൺസൺ പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയ്ക്ക് ഉതകുന്ന വിവിധ നിയമങ്ങളെക്കുറിച്ച് അഡ്വ. മിറാഷ് അലക്സാണ്ടർ ക്ലാസെടുത്തു. സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ദേവീ മോഹൻ, യങ് ഇന്ത്യൻസ് എക്സിക്യൂട്ടിവ് കൗൺസിൽ മെമ്പര്‍ ശങ്കരി ജെ.ഉണ്ണിത്താൻ, സ്കൂൾ പ്രിൻസിപ്പൽ സനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സ്വസ്തി ഫൗണ്ടേഷൻ, യങ് ഇന്ത്യൻസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
English Summary: Minister Veena George on dowry system