മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു
മുംബൈ∙മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു.84 വയസായിരുന്നു. അന്ത്യംബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട കേസിലെ പ്രതി ഫാ. സ്റ്റാന്‍ സ്വാമിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് | Stan Swamy, Manorama News

മുംബൈ∙ ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസായിരുന്നു. അന്ത്യം ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുംബൈ ഹൈക്കോടതിയെ മരണവിവരം അറിയിക്കുകയായിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ കഴിഞ്ഞയാഴ്ച സ്വാമി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട കേസിലെ പ്രതി ഫാ. സ്റ്റാന്‍ സ്വാമിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.
കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്.
English Summary: Stan Swamy, 84-Year-Old Activist Arrested Under Anti-terror Law, Dies