ADVERTISEMENT

കൊച്ചി∙ നാവികസേനാ ആസ്ഥാനത്ത് നാവികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി (19) നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നേവൽ ബേസ് കഠാരി ബാഗിലെ ഔട്ട് പോസ്റ്റിൽ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹാർബർ പൊലീസ് അറിയിച്ചു.

മൃതദേഹം നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എച്ച്എസ് സഞ്ജീവിനി ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് ഹാര്‍ബര്‍ പൊലീസ് കേസെടുത്തു. നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു.

English Summary: Sailor found dead with bullet injuries at Kochi's Naval Base

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com