ADVERTISEMENT

കൊച്ചി∙ നാവികസേനാ ആസ്ഥാനത്തിനും സ്വത്തുവകകൾക്കും മൂന്നു കിലോമീറ്റർ പരിധിയിൽ ഡ്രോണുകളോ ആളില്ലാ വിമാനം ഉൾപ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കർശന നിരോധനം. ഇത്തരത്തിൽ എന്തെങ്കിലും നിരീക്ഷണ പരിധിയിൽ വന്നാൽ, അവ നശിപ്പിക്കുകയും പറത്തുന്നവർക്കെതിരെ ഐപിസി 121, 121എ, 287, 336, 337, 338 വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്നും ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള അറിയിച്ചു.

അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡ്രോണുകൾ നാശനഷ്ടങ്ങൾ വിതയ്ക്കുന്നതു പതിവു സംഭവമായ സാഹചര്യത്തിലാണ് അതീവ സുരക്ഷാ മേഖലയ്ക്കു പരിസരത്ത് ഡ്രോൺ പറത്തരുതെന്ന മുന്നറിയിപ്പ്. രാജ്യത്ത് എവിടെയാണെങ്കിലും ഡ്രോണ്‍ പറത്തുന്നതിന് ഡിജിസിഎയുടെ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം.

English Summary: Ban for Drone and Other Flying Objects in Kochi Naval Base Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com