വാഷിങ്ടൻ ∙ ലൊസാഞ്ചൽസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെനറ്റ് അംഗീകരിച്ചാൽ, ഡോണൾഡ് ട്രംപിന്റെ ഭരണകാലത്തു നിയമിതനായ കെന്നത്ത് | Joe Biden | Eric Garcetti | US Ambassador To India | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ലൊസാഞ്ചൽസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി നാമനിർദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സെനറ്റ് അംഗീകരിച്ചാൽ, ഡോണൾഡ് ട്രംപിന്റെ ഭരണകാലത്തു നിയമിതനായ കെന്നത്ത് ജസ്റ്ററിനു പകരക്കാരനായി എറിക് വരും. ഈ ആഴ്ചയാദ്യം, ജസ്റ്ററിനെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നിയമിച്ചിരുന്നു.

2013 മുതൽ ലൊസാഞ്ചൽസ് നഗരത്തിന്റെ മേയറാണ് എറിക്. ക്ലൈമറ്റ് മേയേഴ്സിന്റെ സഹസ്ഥാപകനായ എറിക്, പാരീസ് കാലാവസ്ഥാ ഉടമ്പടി നാനൂറിലധികം യുഎസ് മേയർമാരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനു മുൻകയ്യെടുത്തിരുന്നു. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം കോവിഡ് മഹാമാരി തടയുന്നതിനുള്ള ഇടപെടലുകളും അദ്ദേഹം നടത്തിയിരുന്നു.

ADVERTISEMENT

യുഎസ് നേവി റിസർവ് കംപോണന്റിൽ ഇന്റലിജൻസ് ഓഫിസറായി 12 വർഷം പ്രവർത്തിച്ച എറിക്, 2017ൽ ലഫ്റ്റനന്റായാണു സേനയിൽനിന്നു വിരമിച്ചത്. ഡെനിസ് കാംബെൽ ബൗർ (മൊണോക്കോ), പീറ്റർ ഡി.ഹാസ് (ബംഗ്ലദേശ്), ബെർണാഡെറ്റ് എം. മീഹാ (ചിലെ) തുടങ്ങിയ സ്ഥാപനപതികളുടെ പേരുകളും ബൈഡൻ നിർദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

English Summary: Joe Biden Nominates Los Angeles Mayor Eric Garcetti As US Ambassador To India